വി. ബെനഡിക്ട് കുരിശിലെ പ്രതീകങ്ങളെ കുറിച്ചറിയാമോ?
ബെനഡിക്റ്റൻ കുരിശുകൾക്ക് സാത്താന്റെ ശക്തിയെ കീഴ്പെടുത്തുവാൻ പ്രത്യേക ശക്തിയുണ്ട് . സാത്താനെ ബഹിഷ്‌കരിക്കുന്ന ഭൂതോച്ചാടന സൂത്രവാക്യങ്ങൾ ഇതിൽ ആലേഖനം ചെയ്തിട്ടുണ്ട് .പതിനെട്ടാം നൂറ്റാണ്ടിൽ ബെനഡിക്റ്റ് പതിനാലാം മാർപാപ്പയാണ് ഇതിന്റെ ഉപയോഗം ഔദ്യോഗികമായി അംഗീകരിച്ചത് .ഭവനത്തിലും വാഹനത്തിലും സ്ഥാപനങ്ങളിലും യാത്രകളിലും ഇത് അദ്ഭുതകരമായി നമ്മെ രക്ഷിക്കുന്നു.
●CSPB – Crux Sancti Patris Benedicti -പരിശുദ്ധ പിതാവ് ബെനഡിക്റ്റിന്റെ കുരിശ്.
●EVIS IN OBITV NRO PRAE SENETIA MVNIAMVR – അവന്റെ സാമീപ്യം നമ്മുടെ മരണനേരത്തു നമ്മെ ശക്തിപ്പെടുത്തട്ടെ !
●CSSML- Crux Sacra Sit Mihi Lux -വിശുദ്ധ കുരിശേ എന്റെ പ്രകാശമായിരിക്കണമേ!
●NDSMD-Non Draco Sit Mihi Dux -സർപ്പം എന്റെ വഴികാട്ടിയാകാതിരിക്കട്ടെ!
●SMQLIVB – Sunt Mala Quae Libas ! Ipse Venena Bibas -നീ എനിക്ക് വച്ചു നീട്ടുന്നത് തിന്മയാണ് ! ആ വിഷം നീ തന്നെ കുടിക്കുക !
●VRSNSMV -Vade Retro Satana ! Nunquam Suade Mihi Vana ! -സാത്താൻ വിട്ടുപോകട്ടെ ! നിന്റെ അഹന്തകൊണ്ട് എന്നെ ഒരിക്കലും പ്രലോഭിപ്പിക്കരുത് !
●PAX – Peace – സമാധാനം .
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.