24 രാജ്യങ്ങള്‍ ഫാത്തിമാ മാതാവിന് പ്രതിഷ്ഠിച്ചു

കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ 24 രാജ്യങ്ങള്‍ പോര്‍ച്ചുഗലിലെ ഫാത്തിമായില്‍ വച്ച് യേശുവിന്റെ തിരുഹൃദയത്തിനും കന്യാമറിയത്തിന്റെ വിമലഹൃദയത്തിനും സമര്‍പ്പിച്ചു.

മാര്‍ച്ച് 25 ന് ഫാത്തിമായില്‍ വച്ച് നടന്ന പ്രതിഷ്ഠാകര്‍മാത്തില്‍ ഫാത്തിമായിലെ മെത്രാന്‍ കര്‍ദിനാള്‍ അന്റോണിയ മാര്‍ത്തോ പോര്‍ച്ചുഗലിന്റെയും സ്‌പെയിനിന്റെയും പ്രതിഷ്ഠ നവീകരിച്ചു. ഇവയ്‌ക്കൊപ്പം 24 രാജ്യങ്ങളുടെ പേരുകള്‍ കൂടി ഉള്‍പ്പെടുത്തി. ഇന്ത്യയെയും തിരുഹൃദയത്തിനും മാതാവിന്റെ വിമലഹൃദയത്തിനും പ്രതിഷ്ഠിച്ചിട്ടുണ്ട്.

അല്‍ബേനിയ, ബൊളിവിയ, കൊളംബിയ, കോസ്റ്റ റിക്ക, ക്യൂബ, സ്ലോവാക്യ, ഗ്വാട്ടിമാല, ഹംഗറി, ഇന്ത്യ, മെക്‌സിക്കോ, മൊള്‍ഡോവ, നിക്കരാഗ്വ, പനാമ, പരാഗ്വ, പെറു, പോളണ്ട്, കെനിയ, ഡോമിനിനിക്കന്‍ റിപ്പബ്ലിക്ക്, റൊമേനിയ, ടാന്‍സാനിയ, ഈസ്റ്റ് ടിമോര്‍, സിംബാബ്വേ എന്നീ രാജ്യങ്ങളയാണ് യേശുവിന്റെ തിരുഹൃദയത്തിനും കന്യാമറിയത്തിന്റെ വിമലഹൃദയത്തിനും സമര്‍പ്പിക്കപ്പെട്ടത്.

വൃദ്ധര്‍ക്കും കുഞ്ഞുങ്ങള്‍ക്കും പ്രതിരോധശക്തി കുറഞ്ഞവര്‍ക്കും വേണ്ടി കര്‍ദനാള്‍ പ്രത്യേകം പ്രാര്‍ത്ഥിച്ചു. ആരോഗ്യപ്രവര്‍ത്തകരെയും അവരുടെ കുടുംബങ്ങളെയും സമര്‍പ്പിച്ചും പ്രാര്‍ത്ഥന നടത്തി.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles