ഫ്രാന്‍സിസ് പാപ്പാ വെള്ള അരപ്പട്ട ധരിക്കുന്നതെന്തിനാണ്?
തൂവെള്ള വൈദിക വസ്ത്രത്തോടൊപ്പം എപ്പോഴും ഒരു വെളുത്ത തുണി കൊണ്ടുള്ള അരപ്പട്ട ധരിക്കുന്ന രീതിയിലാണ് നാം എപ്പോഴും ഫ്രാന്‍സിസ് പാപ്പായെ കാണുന്നത്. ഫ്രാന്‍സിസ് പാപ്പാ മാത്രമല്ല, ലോകമെമ്പാടുമുള്ള കത്തോലിക്കാ വൈദികര്‍ ഇത്തരം അരപ്പട്ട ധരിക്കാറുണ്ട്.
1624 മുതല്‍ കത്തോലിക്കാ പുരോഹിതര്‍ ഫാസിയ (fascia) എന്നറിയപ്പെടുന്ന ഈ അരപ്പട്ട ധരിച്ചു പൊരുന്നു. ഊര്‍ബന്‍ ഏഴാമന്‍ മാര്‍പാപ്പായാണ് യേശുവിന് സമര്‍പ്പിതമായ ജീവിതത്തിന്റെ അടയാളമായി പുരോഹിതര്‍ ഫാസിയ ധരിക്കണം എന്ന് കല്പിച്ചത്.
അതോടൊപ്പം പുരോഹിതര്‍ കാത്തു സൂക്ഷിക്കേണ്ട ബ്രഹ്മചര്യത്തിന്റെ ഓര്‍പ്പെടുത്തലും അടയാളവും കൂടിയാണ് ഫാസിയ.