തലശേരി രൂപത 2020 കര്‍ഷകവര്‍ഷമായി ആചരിക്കും
കണ്ണൂർ: കർഷകപ്രക്ഷോഭം ഈ മഹാസംഗമംകൊണ്ട്അവസാനിപ്പിക്കുകയില്ലെന്നും കർഷകരുടെ ആവശ്യങ്ങൾ നേടിയെടുക്കുന്നതുവരെ പ്രക്ഷോഭവുമായി മുന്നോട്ടുപോകുമെന്നും തലശേരി ആർച്ച്ബിഷപ് ജോര്‍ജ് ഞെരളക്കാട്ട്. കർഷകപ്രക്ഷോഭം സംസ്ഥാനത്തിന്റെ മറ്റുഭാഗങ്ങളിലേക്ക്വ്യാപിപ്പിക്കാൻനേതൃത്വംനൽകുമെന്നും തലശേരി അതിരൂപത 2020 കർഷക വർഷമായിആചരിക്കുമെന്നും ആർച്ച്ബിഷപ്പ് പറഞ്ഞു. കണ്ണൂരിൽ നടന്ന കർഷകമഹാസംഗമം ഉദ്ഘാടനംചെയ്ത്പ്രസംഗിക്കുകയായിരുന്നു ആർച്ച്ബിഷപ്.
കാർഷികകടങ്ങൾ എഴുതിത്തള്ളാൻ സർക്കാർത യാറാകണം. കർഷകന്റെ കൃഷിയിടങ്ങൾ നശിപ്പിക്കുന്ന വന്യമൃഗങ്ങളെ കൊല്ലാൻ സർക്കാർ അനുവദിച്ചില്ലെങ്കിൽ ഇതിനുള്ളപ രിഹാരം കർഷകർ തന്നെകാണുമെന്നും ആർച്ച്ബിഷപ്പ് പറഞ്ഞു. .
സമരത്തിനൊപ്പം സംസ്ഥാനസർക്കാരുമായി ചർച്ചകൾ നടത്തും. കേരളത്തിൽനിന്നുള്ള എംപിമാരുടെ സഹായത്തോടെ ഡൽഹിയിൽ പ്രധാനമന്ത്രിയെ കണ്ട്നിവേദനം നൽകുകയും ചർച്ച നടത്തുകയും ചെയ്യും.
കാർഷിക വിഭവങ്ങൾ സംഭരിക്കുക, വിതരണംചെയ്യുക, മൂല്യവർധിത ഉത്പന്നങ്ങൾ ഉണ്ടാക്കാനുള്ള ഫാക്ടറികൾ സ്ഥാപിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ ഫാർമേഴ്സ്പ്രൊഡ്യൂസർകമ്പനിആരംഭിക്കും. നാണ്യവിളകളെക്കാൾഭക്ഷ്യവിളകൾക്ക്പ്രാധാന്യംനൽകുന്നകൃഷിരീതിപ്രോത്സാഹിപ്പിക്കുകയുംഭക്ഷ്യസുരക്ഷാപദ്ധതിനടപ്പിലാക്കുകയുംചെയ്യുമെന്നുംആർച്ച്ബിഷപ്പ് പറഞ്ഞു.