യുഎസില്‍ കുടുംബനവീകരണ ദൗത്യവുമായി നോമ്പുകാല ധ്യാനം

ഫിലാഡെല്‍ഫിയ: ക്യൂന്‍ മേരി മിനിസ്ട്രിയുടെ നേതൃത്വത്തില്‍ യുഎസിലെ ആറ് നഗരങ്ങള്‍ കേന്ദ്രീകരിച്ച് നോമ്പുകാല പെസഹാ ധ്യാനം നടത്തപ്പെടുന്നു.ക്രിസ്തുവിന്റെ പീഡാസഹനത്തെ കുറിച്ച് ധ്യാനിക്കുന്ന വലിയ നോമ്പിന്റെ പുണ്യാവസരത്തില്‍ കുടുംബനവീകരണം ലക്ഷ്യം വച്ചാണ് പെസഹാ ധ്യാനം ക്രമീകരിച്ചിരിക്കുന്നത്.
ലോക പ്രശസ്ത അനുഗ്രഹീത വചന പ്രഘോഷകനായ റവ. ഫാ. ലൂയിസ് വെള്ളായാനിക്കല്, ഈ കാലഘട്ടത്തിന്റെ അഭിഷേകമായി ദൈവം ഉയര്‍ത്തിയ ബ്രദര്‍ പി ഡി ഡോമിനിക്ക് (ചെയര്മാന് മരിയന്‍ ടിവി) എന്നവരോടൊപ്പം ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നല്കാന് രാജു വി ഡിയും അണിനിരക്കുന്നു.
ഫെബ്രുവരി 28, 29, മാര്‍ച്ച് 1 തീയതികളില്‍ നോര്‍വാക്ക് ഔവര്‍ ലേഡി ഓഫ് അസംപ്ഷന്‍ സീറോ മലബാര്‍ മിഷന്, മാര്‍ച്ച് 6, 7, 8 തീയതികളില്‍ ഡെന്‍വര്‍ സെന്റ് തോമസ് സീറോ മലബാര്‍ മിഷന്, മാര്‍ച്ച് 13, 14, 15 തീയതികളില്‍ മിനസോട്ട സെന്റ് ജോണ്‍ വിയാനി ചര്‍ച്ച്, മാര്‍ച്ച് 20, 21, 22 തീയതികളില്‍ കണക്ടികട്ട് സെന്റ് ഹെലേന ചര്‍ച്ച്, മാര്‍ച്ച് 27, 28, 29 തീയതികളില്‍ ഹ്യൂസ്റ്റന്‍ സെന്റ് മേരീസ് ക്നാനായ ചര്‍ച്ച്, ഏപ്രില്‍ 3, 4, 5 തീയതികളില്‍ സാന്‍ അന്റോണിയോ സെന്റ് തോമസ് സീറോ മലബര്‍ ചര്‍ച്ച് എന്നിവിടങ്ങളിലാണ് ധ്യാനം നടക്കുന്നത്.
ഈ നോമ്പുകാല കുടുംബ നവീകരണ ധ്യാനത്തില്‍ കുടുംബ സമേതം പങ്കുചേര്‍ന്ന് ദൈവ വചനത്താല്‍ പ്രബുദ്ധരായി ആത്മീയ പരിവര്‍ത്തനം നേടുവാനും വിശ്വാസത്തിന്റെ ആഴങ്ങളിലേക്ക് കടന്നു വരുവാനും സൗഖ്യത്തിന്റെ അത്ഭുതകരമായ കൃപ സ്വന്തമാക്കുവാനും സഭാ വ്യത്യാസമെന്യേ ഏവരെയും സ്വാഗതം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്. www.mariantimesworld.org, www.mariantvworld.org, Ph. 2159345615, 2159713319, 2672443371, 2672402820.