ഞങ്ങളുടെ വിശ്വാസം വർദ്ധിപ്പിക്കണമേ
~ ബ്രദർ തോമസ് പോള് ~
നമുക്കെല്ലാവർക്കും പരിശുദ്ധാത്മാവിനെ ഒരു പുത്തൻ അഭിഷേകത്തിനു വേണ്ടി പ്രാർത്ഥിക്കാം കത്തോലിക്കാ സഭയുടെ മതബോധന മനോഹരമായ ഇത്രയുമായ ഈ വലിയ നിധി വിശ്വാസത്തിന് നിക്ഷേപം എന്നാണ് അറിയപ്പെടുന്നത്. ഈ വിശ്വാസത്തിൻറെ നിക്ഷേപം നമ്മളിലേക്ക് കൈമാറ്റം ചെയ്യപ്പെടാൻ പോവുകയാണ്. അപ്പോൾ അത് വിശ്വാസത്തോടെ സ്വീകരിച്ചാൽ മാത്രമേ കൈമാറപ്പെടുന്നയുള്ളൂ. അതിനുള്ള സാമാന്യ വിശ്വാസം ഞങ്ങൾക്കുണ്ട്. ദൈവമേ ഞങ്ങൾക്കുള്ള എല്ലാ സംശയങ്ങളും ഞങ്ങൾ അങ്ങേക്ക്സമർപ്പിച്ചുകൊണ്ട് ഞങ്ങൾ അങ്ങയെ സ്തുതിക്കുന്നു. ഞങ്ങളുടെ വിശ്വാസം വർദ്ധിപ്പിക്കണമേ പരിശുദ്ധാത്മാവേ വിശ്വാസത്തിൻറെ മനസ്സിലാക്കൽ ഞങ്ങൾക്ക് നൽകണമേ .അപ്പസ്തോലൻമാർ പ്രാർത്ഥിച്ചു, അതാണ് നമ്മുടെ ഇന്നത്തെ താക്കോൽ വചനം ലൂക്കായുടെ സുവിശേഷം 17:5 വചനമാണ് .അപ്പോൾ അപ്പസ്തോലന്മാർ കർത്താവിനോട് പറഞ്ഞു: ഞങ്ങളുടെ വിശ്വാസം വർദ്ധിപ്പിക്കണമേ.
കർത്താവു പറഞ്ഞു നിങ്ങൾക്ക് ഒരു കടുകുമണിയോളം വിശ്വാസം ഉണ്ടെങ്കിൽ ഈ സിക്കമിൻ വൃക്ഷത്തോട്
ചുവടെ ഇളകി കടലിൽ ചെന്നു പതിക്കാന് പറഞ്ഞാൽ അത് നിങ്ങളെ അനുസരിക്കും.ആരനു സരിക്കും സിക്കമിൻമരം നിങ്ങളെ അനുസരിക്കും. ഇപ്പോൾ മനസ്സിലാക്കേണ്ടത് നമ്മുടെ പ്രാർത്ഥനയാണ്, നമ്മളെന്തു പ്രാർത്ഥിക്കണം. കർത്താവേ ഞങ്ങളുടെ വിശ്വാസം വർദ്ധിപ്പിക്കണമേവിശ്വാസത്തിൻറെ നിക്ഷേപം ഞങ്ങളിലേക്ക് കൈമാറപ്പെടുന്നതിനൊപ്പം ഞങ്ങളുടെ വിശ്വാസം വർദ്ധിപ്പിക്കണമേ.
രണ്ടാംവത്തിക്കാൻ സൂനഹദോസിലെ കുറിച്ച് പഠിക്കുമ്പോൾ നമ്മുടെ ഹൃദയം ജ്വലിക്കും. നമ്മൾ വിചാരിക്കും നമ്മുടെ സഭയിൽ ഇത്രയും മനോഹരമായ ബോധ്യങ്ങളും കാര്യങ്ങളും ഒക്കെ ഉണ്ടോ ഇതൊന്നും നമ്മുടെ അടുത്തേക്ക് എത്തിയിട്ടില്ലല്ലോ അതിന് നമ്മൾ തന്നെ മുൻകൈയെടുക്കാതെ നിവൃത്തിയില്ല.ഈ കാര്യത്തിലാണ് കരയുന്ന കുഞ്ഞിനേ പാൽ കിട്ടുകയുള്ളൂ എന്ന് പറയുന്നത് എന്നാണ് എനിക്ക് തോന്നുന്നത്.നമ്മുടെ അടുത്തേക്ക് ആരെങ്കിലും പ്രബോധനം കൊണ്ടു വന്നാൽ നമ്മൾ പഠിക്ക പെടുകയില്ല. പരിശുദ്ധാത്മാവ് നമ്മൾ എല്ലാവരിലും ഒരു പ്രചോദനം നൽകുന്നുണ്ട് അതനുസരിച്ച് നമ്മൾ സമയം മാറ്റിവയ്ക്കണം.
ചാക്രികലേഖനങ്ങളിൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ ഒരു വലിയ നന്മ ജോൺ പോൾ എന്ന പേര് തന്നെ ജോൺ 23 ഉം പോൾ ആറാമനും 2 മാർപ്പാപ്പയുടെ പേര് അവര് എടുത്തിട്ട് അത് രണ്ടും കൂടി ചേർത്തിട്ടാണ് ജോൺപോൾ .. എന്ന പേര് ഉണ്ടായത്. അവരു കൊളുത്തിയ ആ പ്രകാശം അതുകൊണ്ടു വരാനും തുടരാനും ജോൺ പോൾ രണ്ടാമൻ മാർപാപ്പ കൗൺസിൽ വളരെ ആക്റ്റീവ് ആയി പ്രവർത്തിച്ച ഒരു കർദ്ദിനാൾ ആയിരുന്നു. അതുകൊണ്ട് രണ്ടാം വത്തിക്കാൻ സൂനഹദോസിൻ്റെ ജ്വലനം മുഴുവനും അദ്ദേഹത്തിന് ലഭിച്ചു.അതുകൊണ്ടാണ് അതു കഴിഞ്ഞ് അദ്ദേഹം മാർപ്പാപ്പ ആയപ്പോൾ ആ കൗൺസിലിൽ നിന്നു കിട്ടിയ ആവേശം അങ്ങ് ലോകത്തിൽ പരത്തണം.അങ്ങനെ ആദ്യം എഴുതിയ ചാക്രിക ലേഖനത്തിൽ ഒന്നാണ് മനുഷ്യൻ്റെ രക്ഷകൻ ,വേറൊന്നാണ് രക്ഷകൻ്റെ മിഷൻ.ഇതിലെല്ലാം പറഞ്ഞിരിക്കുന്നത് ഈ വലിയ രഹസ്യമാണ് .എല്ലാ മനുഷ്യരും രക്ഷപ്രാപിക്കണമെന്നത് .ഇത് ഞാൻ പറയാൻ കാരണം ഇന്നലെത്തെ ഫീഡ്ബാക്കിൽ ഒരു സഹോദരി ചോദിച്ചു അ ക്രൈസ്തവരായവരെല്ലാം യേശുക്രിസ്തുവിലൂടെ എങ്ങനെ രക്ഷിക്കപ്പെടും? ഞങ്ങളൊക്കെ ഇങ്ങനെയാണല്ലോ കേട്ടിരിക്കുന്നത് അവർക്കൊക്കെ വേറെ കാര്യങ്ങൾ ഉണ്ടാവും യേശുക്രിസ്തുവിൽ വിശ്വസിക്കുക അവർ വേറെ മാർഗത്തിൽ രക്ഷിക്കപ്പെടും.അതാണ് വചനം പറയുന്നത് ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി മറ്റൊരു നാമവും തന്നിട്ടില്ല.നമ്മുടെ ആമുഖത്തിൽ പറയുന്ന മൂന്നാമത്തെ വചനം എന്താണ് നമ്മൾ രക്ഷപ്രാപിക്കാൻ ആയി യേശുനാമം അല്ലാതെ മറ്റൊരു നാമവും തന്നിട്ടില്ല. അപ്പോൾ എങ്ങനെയാണ് യേശുക്രിസ്തുവിലൂടെ എല്ലാ ജാതി മതസ്ഥരും രക്ഷപ്പെടുന്നത് ,അതാണ് നമ്മൾ പഠിക്കേണ്ടത് അത് എങ്ങനെയാണെന്ന് പഠിക്കണം. അതിന് ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ ‘മനുഷ്യൻ്റെ രക്ഷകനിൽ എഴുതിയിരിക്കുന്ന ഒരുകാര്യമാണ് കാറ്റ് അതിന് ഇഷ്ടമുള്ള അടുത്തേക്ക് വീശുന്നു. നമ്മളോട് പറഞ്ഞിരിക്കുകയാണ് സുവിശേഷം പ്രഘോഷിക്കാൻ
നമ്മളാ സുവിശേഷം പ്രഘോഷിച്ചു വരുന്നതേയുള്ളൂ.
കേരളീയർ വളരെയധികം പ്രഘോഷിക്കുന്നുണ്ടെങ്കിലുംസുവിശേഷം എന്താണെന്നും അത് പ്രഘോഷിക്കുന്ന വിധവും മേഖലകൾ എന്താണെന്നും കണ്ടുപിടിക്കേണ്ടിയിരിക്കുന്നു. അപ്പോൾ നമ്മൾ പ്രഘോഷിക്കുന്നില്ലെങ്കിൽ അവരറിയാൻ വേറെ മാർഗങ്ങൾ ഇല്ലെന്നു വിചാരിക്കരുത് അവിടെയാണ് നമുക്കു ഉണ്ടാകേണ്ട കാര്യങ്ങൾ. അതെല്ലാം നമ്മൾ ഈ ദിവസങ്ങളിൽ പഠിക്കും എങ്കിലും അതിൻറെ ഉത്തരം ഈ മൂന്നാമത്തെ വചനത്തിലുണ്ട് .
എന്താണ് നിത്യജീവൻ എന്നതിനെക്കുറിച്ച് നമ്മൾ മനസ്സിലാക്കി.ഏകസത്യദൈവമായ അങ്ങയേയും അങ്ങ് അയച്ചയേശുക്രിസ്തുവിനെയും അറിയുക എന്ന വാക്കിനെ നമ്മൾ പഠിക്കണം.
.നമ്മൾ വിശ്വാസത്തിൻറെ നിക്ഷേപം പഠിച്ച് വിശ്വാസത്തിൻറെ ഉള്ളടക്കം മനസ്സിലാക്കണം. അതേസമയത്ത് അതു മനസ്സിലാക്കി കഴിയുമ്പോൾ നമുക്ക് വലിയ ഒരു പ്രേമം ഉണ്ടാവുകയാണ് ദൈവവും ആയിട്ടുള്ള ഒരു പ്രേമം .
ആ അർത്ഥത്തിലാണ് ഉത്തമഗീതം നമ്മൾ വായിക്കേണ്ടത്. മണവാളനും മണവാട്ടിയും തമ്മിലുള്ള പ്രേമമാണ്.നമ്മുടെ ആത്മാവാകുന്ന മണവാട്ടി ദൈവവുമായുള്ള ഒന്നാകലിൽ വരുന്ന അവസ്ഥയാണ്അതാണ് അന്ത്യവിധി യെക്കുറിച്ച് സങ്കീർത്തനങ്ങളിൽ എല്ലാം പറയുന്നത് .ആ മണവാട്ടി സഭയാണ്ആ മണവാട്ടി മണവാളൻ ബന്ധമാണ് അറിയുക എന്നതിൻ്റെ പൊരുൾ .ഒന്നാകുക എന്നുപറഞ്ഞാൽ നിങ്ങൾ വളരെയധികം ശ്രദ്ധിച്ചു കേൾക്കണം നമ്മൾ എപ്പോഴും ദൈവം നമ്മോടുകൂടെ എന്നുപറയുമ്പോൾ എന്താണ് നമ്മൾ മനസിലാക്കുന്നത് ,മനസിലാക്കേണ്ടത് ദൈവം എന്നിൽ വസിക്കുന്നുഅതുതന്നെ നമ്മൾക്ക് ഉൾക്കൊള്ളാൻ പറ്റുന്നില്ല ഇത്രയും വലിയ ദൈവം എന്നിൽ വസിക്കുന്നു അത് വിശ്വാസത്തിൻറെ കാഴ്ചപ്പാടിലൂടെ മനസ്സിലാക്കണം .അതോടൊപ്പം മനസിലാക്കണം ഞാൻ ദൈവത്തിൽ വസിക്കുന്നു.ഒരേസമയം ദൈവം നമ്മളിലും നാം ദൈവത്തിലും !
അതിന് അനുസൃതമായ ഒരു സന്ദേശം യോഹന്നാൻറെ സുവിശേഷം ആറാം അധ്യായത്തിൽ
51 വചനത്തിൽ ഈശോ പറഞ്ഞത് ഞാൻ സ്വർഗത്തിൽ നിന്ന് ഇറങ്ങിയ ജീവനുള്ള അപ്പമാകുന്നു എന്നു പറഞ്ഞു അതാണ് ഈശോ പറഞ്ഞ ഏഴ് 1 am saying ൽ ആദ്യത്തേത്.ആരെങ്കിലും ഈ അപ്പത്തിൽ നിന്ന് ഭക്ഷിച്ചാൽ അവൻ എന്നേക്കും ജീവിക്കും. എന്നേക്കും ജീവിക്കും എന്നു പറഞ്ഞാൽ അതിൻറെ അർത്ഥം എന്താണ് അതാണ് നിത്യജീവൻ…
ലോകത്തിൻറെ ജീവനുവേണ്ടി ഞാൻ നൽകുന്ന അപ്പം എൻറെ ശരീരമാണ്.ഇത് ഭക്ഷിക്കുന്നവൻ വിശ്വാസിയാണ് അവൻ നിത്യജീവൻ ഉണ്ട്.ഇനി ഇത് ഭക്ഷികാത്തഒരു സമൂഹമുണ്ട്
അതാണ് ലോകം ലോകത്തിൻറെ ജീവനുവേണ്ടി ഞാൻ നൽകുന്ന അപ്പം എൻറെ ശരീരമാണ്
ആ അപ്പം നമ്മൾ ഭക്ഷിക്കുമ്പോൾ നമ്മളിൽ നിത്യജീവൻ ഉണ്ടാകുന്നു എന്നു മാത്രമല്ല
അതിൻറെ വെർട്ടിക്കൽ എക്സ്പീരിയൻസ് ആണ് നമുക്ക് ഒരു ലാറ്ററൽ എക്സ്പീരിയൻസ് ഉണ്ടാവും
അതു ലോകത്തിലേക്ക് പ്രസരിക്കും അപ്പോൾ ലോകം അതിലൂടെ നിത്യതയിലേക്ക് പ്രവേശിക്കും അതാണ് നമ്മുടെ മധ്യസ്ഥ പ്രാർത്ഥനകളും കൂദാശയും കുർബാന യിലൂടെ പ്രാർത്ഥിക്കുന്നതും
നമ്മൾ കൊന്ത ചൊല്ലുന്നതും നമ്മളുടെ എല്ലാ പ്രാർത്ഥനകളും. നമ്മൾ എവിടെ പോകുന്നുവോ നമ്മൾ ഭൂമിയുടെ ഉപ്പും ലോകത്തിൻറെ പ്രകാശവും ആണ് .അത് ഒരു പോയിൻറ് . ഇനി അടുത്തത് അമ്പത്തിനാലാമത്തെ വചനവും അമ്പത്തി ആറും വളരെ ശ്രദ്ധിക്കണം ഈ രണ്ടു വചനവും ഏകദേശം ഒരുപോലെ ആണെന്ന് നമ്മൾക്ക് കാണാം .
“എൻറെ ശരീരം ഭക്ഷിക്കുകയും എൻറെ രക്തം പാനം ചെയ്യുകയും ചെയ്യുന്നവന് നിത്യജീവൻ ഉണ്ട് അവസാനദിവസം ഞാൻ അവനെ ഉയിർപ്പിക്കും”
“ഇതുതന്നെയാണ് 56 പറയുന്നത്. എൻറെശരീരംഭക്ഷിക്കുകയും എൻറെ രക്തംപാനംചെയ്യുകയുംചെയ്യുന്നവൻ എന്നിലും ഞാൻ അവനിലും വസിക്കുന്നു ”
ഏകസത്യദൈവത്തെക്കുറിച്ചും യേശുക്രിസ്തുവിനെ കുറിച്ച് ഉള്ള അറിവ് എന്നു പറയുന്നത് യേശുവിൻറെ ശരീരവും രക്തവും നമ്മൾ ഭക്ഷിക്കുമ്പോൾ നമ്മൾ ഒരു ഉടമ്പടി ബന്ധത്തിലേക്ക് വരികയാണ്. ആ ഉടമ്പടി ബന്ധം എന്നു പറയുന്നത് ദൈവവും ആയിട്ടുള്ള വിവാഹ ബന്ധം ആണ്. ഉടമ്പടി എന്നു പറഞ്ഞാൽ തന്നെ എന്താണ് അർത്ഥം ഇപ്പോൾ നമ്മൾ വിവാഹിതരാണ്. രണ്ടുപേർ വിവാഹം ചെയ്തു കഴിയുമ്പോൾ അതിനെ മറ്റൊരു അർത്ഥത്തിൽ പറയാം. ഞങ്ങൾ ഉടമ്പടി ബന്ധത്തിൽ പ്രവേശിക്കുന്നു എൻറെ ജീവൻ അവൾക്കു നല്കുകയും അവളുടെ ജീവൻ എനിക്ക് നൽകുകയും ചെയ്യുന്നുഈ രണ്ടു ജീവനും ക്രിസ്തുവിൽ ഒന്ന്ആവുകയും ചെയ്തു. അങ്ങനെ ഇതു രണ്ടും കൂടി കലർത്തി പെട്ടിരിക്കുന്നു ഇനി ഇതു മാറ്റാൻ ഒരിക്കലും പറ്റുകയില്ല ഒരിക്കലും അകറ്റാൻ പറ്റാത്ത രീതിയിൽ ഞങ്ങളെഒന്ന്ആക്കിയിരിക്കുന്നു അതിനേക്കാൾ ശ്രേഷ്ഠമാണ് ദൈവവും മനുഷ്യനുമായുള്ള ഉടമ്പടി ഇത് ഒരാൾമരിച്ചുകഴിഞ്ഞാൽ മറ്റൊരാളുമായി ഉടമ്പടി യിലേക്ക് പ്രവേശിക്കാം.
എന്നാൽ ദൈവവും മനുഷ്യനും ആയിട്ടുള്ള ഉടമ്പടി, ഈശോ പറയുകയാണ് ഇത് എൻറെ ശരീരം ആകുന്നു
ഇതെൻറെ രക്തം ആകുന്നു നിങ്ങളിത് സനാതനവും നവീനവുമായ പുതിയ ഉടമ്പടിയിൽ ഉള്ള എൻറെ രക്തവുമാണ്. ഇത് നിങ്ങൾ സ്വീകരിക്കുവിൻ. ഇത് ഭക്ഷിക്കുവിൻ. ഇതു ഭക്ഷിക്കുമ്പോൾ നമ്മൾ ഉടമ്പടിയിലൂടെ ദൈവവുമായി നിത്യജീവൻ എല്ലാ മാധുര്യവും അതിൻറെ പൂർണത മരണാനന്തരം ആയിരിക്കും. അതാണ് അൾട്ടിമേറ്റ് എന്നാൽ അതിൻറെ പെനള്ട്ടിമേറ്റ് നമ്മൾ വിശുദ്ധ കുർബാനയിൽ പറയുകയാണ്, ഈശോ മിശിഹായുടെ ശരീരവും രക്തവും കടങ്ങളുടെ പൊറുതിക്കും പാപങ്ങളുടെ മോചനത്തിലും നിത്യജീവിതവുമായി നൽകപ്പെടുന്നു. അപ്പോൾ സാരാംശത്തിൽ നമ്മൾ ഇതിൽ നിന്നും മനസ്സിലാക്കേണ്ടത്.
ഇനി നമ്മൾ അടുത്ത ഭാഗത്തേക്ക്പ്രവേശിക്കുകയാണ്. അനന്ത ഗുണ സമ്പന്നനും തന്നിൽ തന്നെ സൗഭാഗ്യ വാനും ആയ ദൈവം കേവലം നന്മ മാത്രം ലക്ഷ്യമാക്കി സ്വതന്ത്ര മനസ്സോടെ തൻറെ സൗഭാഗ്യത്തിൽഭാഗഭാക്കാവാൻ വേണ്ടി മനുഷ്യനെ സൃഷ്ടിച്ചു. ഇവിടുത്തെ ആദ്യത്തെ വാക്ക് തന്നെ നോക്കുക: ആരാണ് ഈ ദൈവം? ദൈവം എന്തിനു നമ്മെ സൃഷ്ടിച്ചു? കഴിഞ്ഞ വർഷങ്ങളിൽ ധ്യാനങ്ങൾ നടത്തിയപ്പോൾ ഞാൻ ചോദിച്ചു എന്തിനാണ് ദൈവം നമ്മെ സൃഷ്ടിച്ചത്.വാസ്തവത്തിൽ ആർക്കും ഒരു ഉത്തരം ഉണ്ടായില്ല. ധ്യാനം കഴിഞ്ഞപ്പോൾ ഞാൻ അവരോട് ചോദിച്ചു: നിങ്ങൾക്ക് എന്താണ് ഗുണം കിട്ടിയത് അപ്പോൾ ഒന്നു രണ്ടു പേർ വന്നു പറഞ്ഞു എന്തിന് എന്നെ സൃഷ്ടിച്ചു. ഇതൊരിക്കലും ചിന്തിച്ചിട്ടില്ല. ഇപ്പോഴാണ് ഒരു തിരിച്ചറിവ് കിട്ടിയത്, ഞാൻ എൻറെ ആയിട്ടുള്ള പല പദ്ധതികളും രൂപം കൊടുത്ത എൻറെ ജീവിതം വിജയകരമാക്കാൻ പല കാര്യങ്ങളും ഞാൻ ചെയ്യുകയാണ്, പക്ഷേ ഞാൻ ഒരിക്കലും ചിന്തിച്ചില്ല, എന്തിന് ദൈവം എന്നെ സൃഷ്ടിച്ചു.
വാസ്തവത്തിൽ അതാണ് ആദ്യത്തെ പാരഗ്രാഫിൽ നമ്മുടെ വ്യക്തിപരം ആയിട്ടുള്ള ഒരു ചോദ്യം
ദൈവം എന്തിന് എന്നെ സൃഷ്ടിച്ചു ഞാൻ നിങ്ങളോട് വളരെ ആത്മാർത്ഥമായി പറയുകയാണ് നമ്മളെ ഓരോരുത്തരെയും വലിയ കാര്യങ്ങൾ ചെയ്യാനാണ് ദൈവം സൃഷ്ടിച്ചിരിക്കുന്നത്.
അവിടേക്ക് പോകാൻ വേണ്ടി പ്രാർത്ഥിക്കാൻ അല്ല എന്നോട്പറയുന്നത്പലർക്കും വേണ്ടി പ്രാർത്ഥിച്ചിട്ട് അവരോട് ഞാൻ പറഞ്ഞിട്ടുണ്ട് മോനേ നീ പോവില്ല കാരണം അതല്ല നിൻറെ വിളി.നമ്മൾ ഒരു മരം നട്ടിരിക്കുകയാണ് വളരെ അപൂർവം അവസ്ഥയിലെ ഒരു സ്ഥലത്തുനിന്ന് മറ്റൊരു സ്ഥലത്തേക്ക് അതിനെ പറിച്ചു നടുകുകയുള്ളൂ
ഞങ്ങളുടെ വീടുപണിയുടെ സമയത്ത് അതിൻറെ സൈഡിൽ ഉണ്ടായിരുന്ന ഒരു തേങ്ങ്അത് എൻറെ മനസ്സിൽ വളരെനന്നായിപറഞ്ഞിരിക്കുകയാണ് ആ തെങ്ങ് വെട്ടി കളഞ്ഞില്ല അതെങ്ങിനെ വട്ടത്തിൽ ഒരു വലിയ കുഴിയുണ്ടാക്കി മണ്ണുമാറ്റി അങ്ങനെ തന്നെ കുറെ ദൂരത്തേക്ക് കൊണ്ടുപോയി നിർത്തി പോയിൻറ് ഈസ് നമ്മുടെ ജീവിതത്തിന് ദൈവം ഒരു മാസ്റ്റർ പ്ലാൻ ഉണ്ടാക്കിയിട്ടുണ്ട് എന്ന് മനസ്സിലാക്കണം ആ മാസ്റ്റർപ്ലാൻ നമ്മളിലേക്ക് ഡൗൺലോഡ് ചെയ്യുക എന്നതാണ് ആദ്യം ചെയ്യേണ്ട കാര്യം ഇന്നലെ ഞാൻ വളരെയധികം സന്തോഷിച്ചു നാലു ഭാഷകളിൽ നമ്മൾ ഈ പരമ്പരതുടങ്ങിവൈകുന്നേരമായപ്പോഴേക്കും നന്നായി ക്ഷീണിച്ചു പക്ഷേ ഭയങ്കര ഒരു ചാരിതാർത്ഥ്യം കർത്താവേ നീ ആഗ്രഹിക്കാതെ എനിക്ക് ചെയ്യാൻ പറ്റുകയില്ലല്ലോ നീ പദ്ധതി ചെയ്തത് കൊണ്ടല്ലേ എനിക്ക് ചെയ്യാൻ പറ്റിയത്.
റാണി മരിയയെ ആ സിംഗ് നാല്പത് പ്രാവശ്യം കുത്തി. അദ്ദേഹത്തിൻറെ സാക്ഷ്യം പറയുകയാണ് എനിക്കറിയില്ല എന്താണ് സംഭവിച്ചതെന്ന് എന്തോ ഒരു ശക്തിഎന്നിലൂടെ അങ്ങ് ചെയ്യിപ്പിച്ചു അന്ന് ഭയാനകമായഅവസ്ഥയായിരുന്നു ഉത്തരേന്ത്യയിൽ ആ സമയത്ത് പക്ഷേ ആ ഒരു സംഭവം ഉണ്ടാക്കിയ നന്മയെക്കുറിച്ച് നമ്മൾ ഒന്നു നോക്കൂ റാണി മരിയ ഒരു രക്തസാക്ഷിയായി അങ്ങനെ ആകണം എങ്കിൽ ഒരുഘാതകൻവേണ്ടേ അങ്ങനെ ആ ഘാതകൻ എന്നു പറഞ്ഞ് ആളെ നമ്മളാരും വെറുക്കുക അല്ല ചെയ്തത് നമ്മൾ അയാളോട് ക്ഷമിക്കുകയും റാണി മരിയയുടെ അപ്പനും അമ്മയും കുടുംബം മുഴുവനും അയാളോട് ക്ഷമിക്കുകയും അയാളെ സ്വന്തം മകനെ പോലെ കരുതുകയും ചെയ്തു ഇത് അയാൾക്ക് വിശ്വസിക്കാൻ പറ്റുന്നില്ല
റാണി മരിയയുടെ സഹോദരി കന്യാസ്ത്രീ പോയിട്ട് അയാളെ രാഖി ബന്ധിച്ചു അതായത് സ്വന്തം സഹോദരനായി സ്വീകരിക്കുന്നു.. അയാൾ പറയുന്നു നിങ്ങൾക്ക് ഇത് എങ്ങനെ സാധിക്കുന്നു അപ്പോഴാണ് അയാൾക്ക് ക്രിസ്തുവിനെ സ്നേഹം എന്താണെന്ന് മനസ്സിലാകുന്നത്. ആ സ്നേഹം അയാളെ മാനസാന്തരപ്പെടുത്തിയഅയാൾ ഒരു ക്രിസ്ത്യാനിയായി ഇന്ന്അയാൾ ലോക സുവിശേഷവൽക്കരണം നടത്തുന്നു. റാണി മരിയ രക്തസാക്ഷിയായി വിശുദ്ധപദവിയിലേക്ക് പ്രവേശിച്ചു കൊണ്ടിരിക്കുന്നു.
ഇവിടെ ഈ തിന്മ ദൈവം അനുവദിച്ചത്ആണോ അല്ലയോ? അനന്ത ഗുണ സമ്പന്നനായ ദൈവം തന്നെ പറയുന്ന ഒരു ഭാഗമാണ് കാറ്റികിസത്തിൻ്റെ 412 ആമത്തെ ഖണ്ഡികയിൽ പറയുകയാണ്. ദൈവം തിൻമ അനുവദിക്കുന്നത് അതിൽ നിന്നു തന്നെ വലിയ നന്മ ഉണ്ടാക്കുന്നതിനു വേണ്ടിയാണ്. വിശുദ്ധ തോമസ് അക്വിനാസ് എഴുതി, “പാപത്തിനു ശേഷവും മഹത്തരമായഔന്നത്യത്തിലേക്ക്മനുഷ്യർഉയർത്തപ്പെടുന്നതിന് തടസ്സമൊന്നുമില്ല.” തിന്മ ഒരിക്കലും കൃപയെ തടസ്സപ്പെടുത്തുന്ന ഇല്ല എന്ന് മനസ്സിലാക്കണം നമ്മളിൽ ഉള്ള ഒരു വലിയ തെറ്റിദ്ധാരണയാണ് “ഇങ്ങനെയൊക്കെ ചെയ്താൽ കൃപ നഷ്ടപ്പെടും”, ദൈവത്തിൻറെ കൃപ അനശ്വരമാണ് അനന്തമാണ് അതിനാണോ ശക്തി നശ്വരമായ പാപത്തിൻ ആണോ ശക്തി നശ്വരമായ പാവത്തിനെ കഴുകാനും വിശദീകരിക്കാനും ആണ് കൃപ വന്നിരിക്കുന്നത്. അപ്പോൾ എങ്ങനെയാണ് കൃപ തടസ്സപ്പെടുന്നത്?
ഇടുക്കി ഡാമിൽ വെള്ളം തുറന്നു വിട്ടാൽ എന്തെങ്കിലും തടസ്സപ്പെടുത്താൻ പറ്റുമോ? വെള്ളച്ചാട്ടം പോലുള്ള ദൈവത്തിൻറെ സാന്നിധ്യം നമ്മളിലേക്ക് വരുമ്പോൾ നമ്മളെവിശുദ്ധീകരിക്കുമ്പോൾ നമ്മളുടെ എന്ത് തിന്മയാണ് അതിന് എതിര് നിൽക്കുന്നത് അപ്പോൾ ഇതാണ് വിശ്വാസത്തിൻറെ കാഴ്ചപ്പാട്.
ഇവിടെ പറയുന്നത് ആദിമ പാപത്തിനു ശേഷവും നോഹ അബ്രഹാം ഇവരെല്ലാം ആദ്യപാപം ഉണ്ടായിരുന്ന വരല്ലേ ദൈവം അവരോട് പറയുകയാണ് “നീയൊരു അനുഗ്രഹമായിരിക്കും” അനുഗ്രഹം വരുമ്പോൾ അനുഗ്രഹത്തിന് പ്രകാശത്തിലൂടെ എല്ലാ അന്ധകാരവും അകലുന്നു.
കാറ്റക്കിസം 412 തിന്മ സംഭവിക്കാൻ ദൈവം അനുവദിക്കുന്നത് അതിൽനിന്നും മഹത്തരമായ നന്മ പുറപ്പെടുന്നതിനു വേണ്ടിയാണ്.313 പറയുകയാണ് തന്നെ സ്നേഹിക്കുന്നവർക്ക് സകലവും നന്മയ്ക്കായി പരിണമിക്കുന്നു 311 മുതൽ 14 വരെയുള്ള ഭാഗങ്ങളിൽ എല്ലാം പറയുന്നുണ്ട്
വിശുദ്ധ യൗസേപ്പിനെ സഹോദരന്മാർ മാരകമായി പീഡിപ്പിച്ച പിന്നീട് അവിടെ ചെന്നു കണ്ടപ്പോൾ ആകെ പേടിച്ച് തങ്ങളെ തട്ടിക്കളയും എന്ന് വിചാരിച്ചു പക്ഷേ ജോസഫ്പറഞ്ഞു
നിങ്ങൾ എന്നോട് ചെയ്ത തിന്മ ദൈവം നന്മയാക്കി മാറ്റിയിരിക്കുന്നു. ഇന്ന് ഈ കാണുന്നത് പോലെ എല്ലാവരെയും രക്ഷിക്കാൻ വേണ്ടിയല്ലേ ദൈവം എന്നെ ഇവിടെ കൊണ്ടുവന്നത് അതുകൊണ്ട് നിങ്ങൾ അല്ല എന്നോട് അത് ചെയ്തത് ഇതിൽ നിന്ന് നമ്മൾ മനസ്സിലാക്കേണ്ടത് ഈ ഒറ്റ വാക്കാണ് എന്താണ് അനന്ത ഗുണ സമ്പന്നത അപ്പോൾ ഈ ആമുഖത്തിൻ്റെ ആദ്യത്തെ ഒരു സ്റ്റാൻസ നമ്മൾ വളരെ സമയമെടുത്ത് ചിന്തിക്കേണ്ട ഒരു കാര്യമാണ്.
ഇതെല്ലാം നമ്മുടെ കുർബാനയിലും യാമ പ്രാർത്ഥനയിലും ഉള്ള വാക്കാണ് അങ്ങയുടെ അഗ്രാഹികമായ കാരുണ്യത്തെ ഓർത്ത് ഞങ്ങൾ സ്തുതിക്കുന്നു.
അപ്പോൾ ദൈവത്തിൻറെ ഗുണം എന്ന് പറയുന്നത് നമ്മുടെ ബുദ്ധിയിൽ മനസ്സിലാക്കാൻ പറ്റുന്ന കാര്യമല്ല എന്നാൽ നമുക്ക് അതിൻറെ ചെറിയ ഒരു ടേസ്റ്റ് കിട്ടാൻ പ്രധാന ടേസ്റ്റ് ഞാനിത്രയും പാപി ആയിരുന്നിട്ടും എന്നെ ദൈവം സ്നേഹിക്കുന്നുണ്ട്. അതിൽ നിന്ന് തന്നെ അത് നമുക്ക് ഒരു അനുഭവമാണ്.
നമ്മൾ ഇപ്പോഴും ദൈവത്തെ പേടിക്കുകയും ശിക്ഷിക്കുകയും ചെയ്യുന്ന ഒരാളായിട്ട് കണക്കാക്കാതെ ദൈവം ആനന്ദ് ഗുണ സമ്പന്നൻ ആ ദൈവം നമ്മളെ സ്നേഹിച്ചിരുന്നത് അനന്തമായ ഒരു സ്നേഹം കൊണ്ടാണ് അനന്തമായ ആ സ്നേഹം ഒ വലിയ ഒരു പശയാണ് ആ പശ വെച്ച് നമ്മളെഅങ്ങ്കൂട്ടിച്ചേർത്തിരിക്കുന്നു ആ ഒട്ടി ചേർക്കൽ ദൈവത്തിനു തന്നെ വിടാൻ പറ്റില്ലഅത്ഒരുശപഥത്തിൻറെ കൂടി ഭാഗമാണ് അപ്പോൾ അനന്ത ഗുണ സമ്പന്നൻ എന്ന വാക്കിന് ശരിക്കും മുറുകെ പിടിക്കും
സർവ്വജ്ഞനായ ഭരണകർത്താവും അങ്ങയുടെ ഭവനത്തിൽ വസിക്കുന്ന വിസ്മയ അനിയനായ പരിപാലകനും സകല നന്മകളുടെയും സൗഭാഗ്യങ്ങളുടെയും ഉറവിടം
ഇതിനെ പിടിക്കുമ്പോൾ മനസ്സിലാകും..
ഞാൻ ഒരു ധ്യാനത്തിൽ ഇത് പറഞ്ഞു കഴിഞ്ഞപ്പോൾ ഒരു സഹോദരി അവിടെ ഇരുന്ന് കരയുകയാണ് ഞാൻ ചോദിച്ചു എന്തുപറ്റി
അപ്പോൾ ആ സഹോദരി പറഞ്ഞു ബ്രദർ കുഞ്ഞുനാൾ മുതലേ കുർബാനയിൽ കേൾക്കുന്ന പ്രാർത്ഥനയാണ്
ഇന്ന് ബ്രദർ അതു പറഞ്ഞപ്പോൾ കുർബാനയിൽ മുഴുവൻ
സർവജ്ഞനായ ഭരണ കർത്താവിൻറെ അനന്ത ഗുണ സമ്പന്നത എനിക്ക് അനുഭവിക്കാൻ സാധിച്ചു അതാണ് സാർ പറഞ്ഞത് പോലെ അറിഞ്ഞു സ്നേഹിക്കുക എന്നത് അനന്ത ഗുണ സമ്പന്നനും തന്നിൽ തന്നെ സൗഭാഗ്യ വാൻ എന്ന് പറയുന്നത് ഒരു ബിയറ്റിക്ക് വിഷൻ ആണ് .
സൗഭാഗ്യം എന്നുപറയുന്നത് വിശുദ്ധിയുടെ ഏറ്റവും പൂർണ്ണതയാണ്. ആ പുണ്യ പൂർണ്ണതയുള്ള ദൈവം കേവലം നന്മ മാത്രം ലക്ഷ്യമാക്കി അതും നന്മ മാത്രമേ ദൈവത്തിനു ചെയ്യാൻ പറ്റുകയുള്ളൂ. അതാണ് ഞാൻ പറഞ്ഞതിന് അർത്ഥം ഇവിടെ കാത്തു നിൽക്കുന്ന ഈ എൽഇഡി ലൈറ്റ് വെളിച്ചത്തിൽ നിന്ന് ഇതേ സമയത്ത് അന്ധകാരം വരാൻ പറ്റുമോ? പറ്റില്ല. അതിന് പ്രകാശിക്കാൻ മാത്രമേ പറ്റുകയുള്ളൂ. പെട്ടെന്ന് സ്വിച്ച് ചെയ്തിട്ട് അന്ധകാരം പുറപ്പെടുവിക്കാൻ പറ്റുകയില്ല.
അങ്ങനെ ചിന്തിക്കുക ദൈവം പ്രകാശമാണ്, പ്രകാശങ്ങളുടെ പ്രകാശമാണ്. ഒരു നിഴൽ ഇല്ലാത്ത പ്രകാശമാണ് എന്ന്പറയുന്നതാണ്സൗഭാഗ്യമാവാൻ എന്നുപറഞ്ഞാൽ വിശുദ്ധി ദൈവം കേവലം നന്മ മാത്രം ലക്ഷ്യമാക്കി സ്വതന്ത്ര മനസ്സോടെ തൻറെ സൗഭാഗ്യത്തിൽ ഭാഗഭാക്കാവാൻ വേണ്ടി മനുഷ്യനെ സൃഷ്ടിച്ചു, അപ്പോൾ എന്തിന് എന്നെ സൃഷ്ടിച്ചു? ഈ ആഗ്രഹം സഫലമാക്കാൻ വേണ്ടിയാണ്. ഇതിന് എന്ത് നഷ്ടം സഹിച്ചാലും ദൈവം അത് സഫലമാക്കും കാരണം ദൈവം ആ ഉദ്ദേശത്തിലാണ് മനുഷ്യനെ സൃഷ്ടിച്ചത്.
വി.അഗസ്തീനോസ് മഹാ തെമ്മാടി ആയി നടന്നിരുന്ന ഒരാളായിരുന്നു. പക്ഷേ അദ്ദേഹത്തിൻറെ അമ്മ വിശ്വാസത്തിൻറെ നല്ല പ്രകാശമുള്ള ഒരു അമ്മയായിരുന്നു. അവർ പ്രത്യാശയോടെ പ്രാർത്ഥിച്ചു അങ്ങനെ ആ തെമ്മാടി കുട്ടി ആരായിട്ടു മാറി? സഭയിലെ ഏറ്റവും വലിയ ഒരു വിശുദ്ധൻ ആയിട്ട് മാറി. അതാണ്ദൈവത്തിൻറെ സൗഭാഗ്യത്തിൽ പങ്കാളിയാകാൻ വിളിക്കപ്പെട്ടിരിക്കുന്നത്. ഇക്കാരണത്താൽ എല്ലാ സ്ഥലങ്ങളിലും കാലങ്ങളിലും ദൈവം മനുഷ്യന് സമീപസ്ഥൻ ആയി വർത്തിക്കുന്നു. നമ്മൾ ഏറ്റവും വലിയ അന്ധകാരത്തിന് അവസ്ഥയിൽ ആണെങ്കിലും അവിടെയും ദൈവം നമ്മോട് കൂടെയുണ്ട് 139 സങ്കീർത്തനം പറയുകയാണ് “ഞാൻ ഇരിക്കുന്നതും എഴുന്നേൽക്കുന്നതും അവിടുന്ന് അറിയുന്നു, എൻറെ വിചാരങ്ങൾ അവിടുന്ന് അകലെ നിന്ന് മനസ്സിലാക്കുന്നു, എൻറെ നടപ്പും കിടപ്പും അങ്ങ് പരിശോധിച്ച് അറിയുന്നു, എൻറെ മാർഗ്ഗങ്ങൾ അങ്ങേയ്ക്ക് നന്നായി അറിയാം. ഒരു വാക്ക് എൻറെ നാവിൽ എത്തുന്നതിനു മുൻപുതന്നെ കർത്താവേ അത് അവിടുന്ന് അറിയുന്നു മുൻപിലും പിൻപിലും അവിടുന്ന് എനിക്ക് കാവൽ നിൽക്കുന്നു, അവിടുത്തെ കാര്യം എൻറെ കയ്യിൽ ഉണ്ട് ഈ അറിവ് എന്നെ വിസ്മയിപ്പിക്കുന്നു. അങ്ങയിൽ നിന്ന് ഞാൻ എവിടെ പോകും? അങ്ങയുടെ സന്നിധി വിട്ട് ഞാൻ എവിടെ ഒളിക്കും ആകാശത്തിൽ കയറിയാൽ അങ്ങ് അവിടെയുണ്ട് പാതാളത്തിൽ കിടക്ക വിരിച്ചാൽ അങ്ങ് അവിടെയുണ്ട്”.
അതിൽ പറയുന്നത് ഒരുപക്ഷേ അന്ധകാരത്തിന് മാരകമായ പാപത്തിന് ഏറ്റവും വലിയ അവസ്ഥയിൽ ഞാൻ വീണിരിക്കുകയാണ് അവിടെ കിടപ്പായി എന്നാൽ അവിടെയും അങ്ങ് ഉണ്ട്. അങ്ങയുടെ വെല്ലുവിളിയാണ് “ഇവനെ രക്ഷിച്ചിട്ടെ ഞാൻ മടങ്ങുകയുള്ളൂ, ഇവനെ തൂക്കി എടുത്തിട്ട് ഞാൻ നടക്കുകയുള്ളൂ”.
“ഞാൻ പ്രഭാതത്തിലെ ചിറകുവിരിച്ച് സമുദ്രത്തിൻറെ അതിർത്തിയിൽ ചെന്ന് വസിച്ചാൽ അവിടെയും അങ്ങനെ തന്നെ നയിക്കും വലതു കൈ പിടിച്ചു നടത്തും എന്നെ മൂടട്ടെ എൻറെ ചുറ്റുമുള്ള പ്രകാശം ഇരുട്ടായി തീരട്ടെ എന്ന് ഞാൻ പറഞ്ഞാൽ പോലും അംഗീകരിക്കുകയില്ല രാത്രി പകൽ പോലെ പ്രകാശപൂർണമായ ഇരിക്കും എന്തെന്നാൽ അങ്ങേയ്ക്ക് ഇരുട്ടിൽ പ്രകാശം പോലെ തന്നെയാണ്”.
എല്ലാ കാലങ്ങളിലും എല്ലാ സ്ഥലങ്ങളിലും നമ്മൾ എവിടെ ഒളിക്കും എന്നൊക്കെ പാടുന്നുണ്ട് നമുക്ക് എങ്ങും വിളിക്കാൻ പറ്റില്ല നമ്മുടെ ജീവിതത്തിലെ ഏതൊരു അവസ്ഥയിലും ദൈവം നമ്മളും ആയിട്ട് പശ വെച്ച് പൊട്ടി ഇരിക്കുകയാണ് ചക്ക മുളഞ്ഞിപോലെ ഒരിക്കൽ ഒട്ടിച്ചാൽ അത് പിന്നെ പോവുകയില്ല അത് നമ്മളെ വിടില്ല അനന്ത സ്നേഹം എന്നു പറയുന്നതിന് അർത്ഥം ഇതാണ് അനന്ത സ്നേഹം ഒരിക്കൽ നമ്മെ സ്നേഹിച്ചാൽ അതിൻറെ അനന്തത ഒരിക്കലും മാറുകയില്ല നമ്മൾ എത്ര കുസൃതിത്തരം ചെയ്താലും അനന്ത സ്നേഹം നമ്മളെ വിടുകയില്ല അതുകൊണ്ട് സർവശക്തിയുമുപയോഗിച്ചു ദൈവത്തെ അന്വേഷിക്കുവാനും അറിയുവാനും സ്നേഹിക്കുവാനും ദൈവം മനുഷ്യനെ ക്ഷണിക്കുന്നു. സ്നേഹമുള്ളവരെ നിങ്ങൾ നിരാശപ്പെടരുത് ഇന്നലെ നിന്നിടത്തു തന്നെ നിന്ന് പോയല്ലോ എന്നുവിചാരിക്കരുത് ഈ ആദ്യ ഭാഗത്താണ് വിശദമായ ഇത്രയും രഹസ്യം ഇതിൽ നമ്മൾ അങ്ങ് തുടങ്ങിയാൽ ബാക്കി ഇതിലും വേഗത്തിൽ പോകാൻ പറ്റും അതുകൊണ്ട് നമുക്ക് ഇവിടെ നിർത്താം നമുക്ക് ദൈവത്തിന് നന്ദി പറയാം ഇപ്പോൾ നമ്മൾ കേട്ട ഈ കാര്യത്തിൽ ഏറ്റവും പ്രധാനപ്പെട്ട രണ്ടുമൂന്നു കാര്യം മനസ്സിലേക്ക് കൊണ്ടുവരാം
എൻറെ ശരീരം ഭക്ഷിക്കുകയും എൻറെ രക്തം പാനം ചെയ്യുകയും ചെയ്യുന്നവന് നിത്യജീവൻ ഉണ്ട് നിത്യജീവൻ നമുക്ക് ഇവിടെ വച്ച് തന്നെ കിട്ടി കഴിഞ്ഞിരിക്കുന്നു എന്നാൽ അതിൻറെ പൂർണത മരണാനന്തരം ലഭിക്കുന്നു
അടുത്ത സെൻൻ്റന്സിൽ പറയുന്നു എൻറെ ശരീരം ഭക്ഷിക്കുകയും രക്തം പാനംചെയ്യുകയും ചെയ്യുന്നവൻ എന്നിലും ഞാൻ അവനിലും വസിക്കും അപ്പോൾ നിത്യജീവൻ എന്നുപറഞ്ഞാൽ എന്നിലും ഞാൻ അവനിലും വസിക്കുന്നു ദൈവം എന്നിൽ ഉണ്ട് എന്ന് മാത്രമല്ല ഞാൻ ദൈവത്തിൽ ഉണ്ട് എന്നുള്ളതാണ് അതിൻറെ ഏറ്റവും വലിയ രഹസ്യം ഇത് ബുദ്ധിമുട്ടുള്ള കാര്യമാണ് മനസ്സിലാക്കാൻ അത് മുറുകെ പിടിക്കണം ഈ രണ്ടു വചനത്തെ എന്നിട്ട് അതുവെച്ച് പ്രാർത്ഥിക്കണം. പിന്നെ നമ്മൾ മനസ്സിലാക്കി എല്ലാവരും രക്ഷപ്പെടാൻ വേണ്ടി ആണ് ദൈവം തൻറെ പുത്രനെ ഐ ചിരിക്കുന്നത് എന്നുള്ളതും എല്ലാ ജാതി മതസ്ഥരും യേശുക്രിസ്തുവിലൂടെ മാത്രമേ രക്ഷിക്കപ്പെട്ടു എന്നുള്ളതാണ് മൂന്നാമത്തെ വചനം എന്താണത് ആകാശത്തിനു കീഴെ വേറൊരാൾ ഇലൂടെയും രക്ഷയില്ല പക്ഷേ എങ്ങനെയാണ് എന്നുള്ളത് നമ്മൾ പഠിക്കണം കാറ്റു ഇഷ്ടമുള്ളിടത്തേക്ക് വീശുന്നു സഭയിലൂടെ യും നമ്മളിലൂടെ യും യേശുക്രിസ്തുവും മാതാവും വിശുദ്ധന്മാരും എല്ലാം നേരിട്ട് പോയി നടത്തുന്നുണ്ട് അതുകൊണ്ടാണ് നമ്മൾ സുവിശേഷം പ്രഘോഷിക്കുക പോൾ നമ്മൾ ഒരു മാലാഖയെ പോലെയാണ് മാലാഖമാരാണ് ആദ്യംസുവിശേഷപ്രഘോഷണം അത് സുവിശേഷം പ്രഘോഷിക്കുന്ന നമ്മളെല്ലാവരും മാലാഖമാരുടെദൗത്യത്തിലാണ് അതുകൊണ്ട് നമ്മൾ ഇതെല്ലാം പഠിക്കുന്നതിന് ഉദ്ദേശം ഇത് പഠിച്ചു കഴിഞ്ഞ് വെറുതെ വീട്ടിൽ ഇരിക്കാൻ അല്ല. നമ്മളെല്ലാവരും ശക്തരായ പ്രഘോഷകർ ആയിട്ട് മാറും
ഇനി അടുത്തത് നമ്മൾക്ക് മനസ്സിലായി എന്തിനു നമ്മളെ ദൈവം സൃഷ്ടിച്ചു ഇത് നിങ്ങൾ തന്നെ പല പ്രാവശ്യം ചോദിക്കുക. എന്നിട്ട് കർത്താവേ ഞാനിതാ തയ്യാറാണ് എന്തിനാ നീ എന്നെ സൃഷ്ടിച്ചു അത് എന്നിലൂടെ നടത്താൻ അങ്ങ് വിട്ടു കൊടുക്കൂ അങ്ങനെ ചെയ്യുമ്പോൾ ദൈവം മനോഹരമായി നമ്മളെ ഉപയോഗിക്കും. ദൈവത്തിൻറെ മാസ്റ്റർപ്ലാൻ നമ്മളിലേക്ക് ഡൗൺലോഡ് ആകും. നമ്മുടെ കണ്ണഞ്ചിപ്പിക്കുന്ന രീതിയിലായിരിക്കും നമ്മുടെ അത്ഭുതപ്പെടുത്തുന്ന വിസ്മയം ആയിരിക്കും അത്.
സർവ്വ അനന്ത ഗുണ സമ്പന്നൻ എന്ന് പറഞ്ഞാൽ എന്താണ്? ഒന്ന് അനന്ത മറ്റൊന്ന് ഗുണം അതിൻറെസമ്പന്നത അത്രയ്ക്ക് വലിയ അനന്തമായ ഗുണവും സ്നേഹവും കൊണ്ടാണ് ദൈവം നമ്മെ സൃഷ്ടിച്ചിരിക്കുന്നത് എന്തിനാണ് അത്രയും സമ്പന്നനും അനന്ത ഗുണവും സൗഭാഗ്യ വാനും വിശുദ്ധനുമായ ദൈവത്തിൻറെ ജീവിതത്തിൽ പങ്കാളിയാവാൻവേണ്ടിയാണദൈവം നമ്മെസൃഷ്ടിച്ചത്അത് ഇന്ന് നമ്മൾ കൂദാശകളിലൂടെ പൂർത്തിയാക്കുന്നുണ്ട്.