വിശ്വസിക്കുക, നീ ഇന്ന് അനുഗ്രഹിക്കപ്പെടും
അബ്രാഹം ദൈവത്തില്‍ വിശ്വസിച്ചു; അത് അവനു നീതിയായി പരിഗണിക്കപ്പെട്ടു.
(റോമാ 4 : 3)
വിശ്വസിക്കുന്നുവോ കുരിശിലെ ബലി?
വിശ്വസിക്കുന്നുവോ കാൽവരി- ബലിയിൽ ഈശോ സകലതും പൂർത്തീകരിക്കച്ചു എന്ന്?
വിശ്വസിക്കുന്നുവെങ്കിൽ ഇന്ന് നിന്റെ എല്ലാ മേഖലകളും അനുഗ്രഹിക്കപ്പെടും.
കാൽവരി ബലിയുടെ അഭിഷേകം നീ ആയിരിക്കുന്ന എല്ലാം മേഖലകളിലേക്കും കടന്നു വരും.
ആകയാല്‍, ഇപ്പോള്‍ യേശുക്രിസ്‌തുവിനോട് ഐക്യപ്പെട്ടിരിക്കുന്നവര്‍ക്കു ശിക്‌ഷാവിധിയില്ല.
(റോമാ 8 : 1)
ഈശോയോട് ഐക്യപ്പെട്ടിരിക്കുക എന്നാൽ- ഈശോയോട് ചേർന്നിരിക്കുക, ഈശോയെ രക്ഷകനും,നാഥനുമായി സ്വീകരിക്കുക, ഈശോ എനിക്കായി സകലതും കാൽവരി ബലിയിൽ പൂർത്തീകരിച്ചു, ആ കൃപയാൽ രക്ഷപ്രാപിച്ചു എന്ന് വിശ്വസിക്കുക വഴി നാം ഈശോയോട് ചേർന്നിരിക്കുകയാണ്.
അവന്‍ നമ്മുടെ പാപങ്ങള്‍ക്കു പരിഹാരബലിയാണ്; നമ്മുടെ മാത്രമല്ല ലോകം മുഴുവന്റെയും പാപങ്ങള്‍ക്ക്.
(1 യോഹന്നാന്‍ 2 : 2)
വചനത്തിൽ പറയുന്നു ഈശോ നമ്മുടെ പാപങ്ങൾക്കും, ലോകം മുഴുവനുമുള്ള പാപങ്ങൾക്കു വേണ്ടിയാണ് ഈശോ പരിഹാര ബലിയായത്, പിന്നെ നാം പാപികൾ ആണോ. അല്ല എന്ന് വിശ്വസിക്കണം.
നാം ബലഹീനർ ആണ് ആ ബലഹീനതയിൽ കരുണ കാണിക്കുന്ന ഈശോ ആണ് നമുക്കുള്ളത്.
ഞാന്‍ ക്രിസ്‌തുവിനോടുകൂടെ ക്രൂശിതനായിരിക്കുന്നു. ഇനിമേല്‍ ഞാനല്ല ജീവിക്കുന്നത്, ക്രിസ്‌തുവാണ് എന്നില്‍ ജീവിക്കുന്നത്. എന്റെ ഇപ്പോഴത്തെ ഐഹികജീവിതം, എന്നെ സ്‌നേഹിക്കുകയും എനിക്കുവേണ്ടി തന്നെത്തന്നെ ബലിയര്‍പ്പിക്കുകയും ചെയ്‌ത ദൈവപുത്രനില്‍ വിശ്വസിച്ചുകൊണ്ടുള്ള ജീവിതമാണ്.
(ഗലാത്തിയാ 2 : 20)
ഈശോ സ്വന്തം ശരീരത്തിൽ എല്ലാ വേദനകളും ഏറ്റെടുത്ത് നമ്മെ ഓരോരുത്തരെയും വിശുദ്ധീകരിച്ചു എന്നും. കാൽവരി ബലിയിലൂടെ നാമോരോരുത്തരും രക്ഷപ്രാപിച്ചു വിശ്വസിക്കുക വഴി ഈശോയാണ് നാം ഓരോരുത്തരിലും വസിക്കുന്നത്
നമ്മെ ഇത്രയേറെ സ്നേഹിച്ച ഒരു ദൈവപുത്രൻആണ് നമുക്കുള്ളത്. ആ സ്നേഹം അപ്പമായി ഓരോ വിശുദ്ധ വിശുദ്ധ കുർബാനയിലും നമുക്കായി ഇന്നും മുറിക്കപ്പെടുന്നു. വിശുദ്ധ കുർബാനയായി തീർന്ന ഈശോയെ വിശ്വസിച്ച് ഈശോയുടെ തിരുഹൃദയത്തിൽ മറവിൽ ആയിരിക്കാം
നമ്മുടെ കര്‍ത്താവായ യേശുക്രിസ്‌തുവിന്റെ കുരിശിലല്ലാതെ മറ്റൊന്നിലും മേന്‍മ ഭാവിക്കാന്‍ എനിക്ക് ഇടയാകാതിരിക്കട്ടെ. അവനെപ്രതി ലോകം എനിക്കും ഞാന്‍ ലോകത്തിനും ക്രൂശിക്കപ്പെട്ടിരിക്കുന്നു.
ഗലാത്തിയാ 6 : 14
കുരിശിലാണ് ഈശോ സകലതും പൂർത്തീകരിച്ചത്. ഭാരമുള്ള വിശുദ്ധകുരിശ് വഹിച്ചതും ഓരോരുത്തർക്കും വേണ്ടിയാണ്, ആ വിശുദ്ധകുരിശോട് കൂടി നിലത്തു വീണതും നമുക്ക് ഓരോരുത്തർക്കും വേണ്ടിയാണ്, ഈശോ തലചായ്ച്ച്തും വിശുദ്ധ കുരിശിലാണ്.വിശുദ്ധ കുരിശിലാണ് ഞാനും, നീയും രക്ഷ പ്രാപിച്ചത്, വിശുദ്ധകുരിശിൽ അല്ലാതെ നാമോരോരുത്തരും മേന്മ-ഭാവിക്കുവാൻ ഇടവരുത്തരുത്.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.