കോവിഡ് കാലത്ത് അമേരിക്കക്കാര്‍ വിശ്വാസത്തിലാശ്രയിക്കുന്നു എന്ന് സര്‍വേകള്‍
വാഷിംഗ്ടണ്‍ ഡിസി: അമേരിക്കക്കാര്‍ക്കിടയില്‍ നടത്തിയ രണ്ട് വ്യത്യസ്ഥ പോളുകളില്‍ കൊറോണ വൈറസില്‍ നിന്ന് അതിജീവിക്കാന്‍ വേണ്ടി അവര്‍ ആശ്രയിക്കുന്നത് തങ്ങളുടെ വിശ്വാസത്തിലാണെന്ന് വ്യക്തമായി.
ഏപ്രില്‍ 30 ന് പുറത്തിറക്കിയ ദ പ്യൂ റിസര്‍ച്ച് സെന്ററിന്റെ സര്‍വേ പ്രകാരം തങ്ങളുടെ വിശ്വാസം കോവിഡ് കാലത്ത് വര്‍ദ്ധിച്ചു എന്ന്് നാലില്‍ ഒന്ന് അമേരിക്കക്കാര്‍ സാക്ഷ്യപ്പെടുത്തി. 2 ശതമാനം പേര് മാത്രമാണ് തങ്ങളുടെ വിശ്വാസം ദുര്‍ബലമായി എന്നു അഭിപ്രായപ്പെട്ടത്.
27 ശതമാനം കത്തോലിക്കര്‍ പറഞ്ഞത് തങ്ങളുടെ വിശ്വാസം കോവിഡ് കാലത്ത് ശക്തമായി എന്നാണ്. 2 ശതമാനം പേര് മാത്രമായി വിശ്വാസം ദുര്‍ബലമായി എന്നു പറഞ്ഞത്. തങ്ങളുടെ വിശ്വാസത്തിന് യാതൊരു മാറ്റമില്ലെന്ന് 63 ശതമാനം പേര് അഭിപ്രായപ്പെട്ടു.
ഫോര്‍ധാം യൂണവേഴ്സിറ്റി ഏപ്രില്‍ 28 ന് പുറത്തിറക്കിയ സര്‍വേഫലപ്രകാരം അമേരിക്കക്കാരുടെ വിശ്വാസം ഈ കോവിഡ് കാലത്ത് സഹായകരമായി എന്ന് അനേകര്‍ അഭിപ്രായപ്പെട്ടു.
പള്ളിയില്‍ പോകുന്നവരില്‍ 68 ശതമാനം പേര് പറഞ്ഞത് തങ്ങളുടെ വിശ്വാസം കോവിഡ് കാലത്ത് ഏറെ സഹായിച്ചു എന്നാണ്. ആകെ പോള്‍ ഫലങ്ങളില്‍ 35 ശതമാനം പേര് പറഞ്ഞത് വിശ്വാസം തങ്ങളെ വളരെയധികം സഹായിച്ചു എന്നും 22 ശതമാനം പേര് പറഞ്ഞത് അല്പമൊക്കെ സഹായിച്ചു എന്നുമാണ്. യാതൊരു വിധ സഹായവും ലഭിച്ചില്ല എന്നഭിപ്രായപ്പെട്ടത് 34 ശതമാനം പേരാണ്.