ദൈവത്തിന് മുന്നില്‍ മുട്ടുകള്‍ മടക്കി അമേരിക്ക

വാഷിംഗ്‌ടണ്‍ ഡി.സി: അമേരിക്ക ദൈവത്തിന് മുന്നില്‍ മുട്ടുകള്‍ മടക്കുന്നു. കൊറോണ ഭീതിയുടെ പശ്ചാത്തലത്തില്‍ മാര്‍ച്ച് 15 ഞായര്‍ ‘ദേശീയ വാര്‍ഷിക പ്രാര്‍ത്ഥനാ ദിന’മായി അമേരിക്ക ആചരിച്ചു. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തെ തുടര്‍ന്നാണ് ഇന്നലെ അമേരിക്കയില്‍ പ്രാര്‍ത്ഥന ദിനമായി ആചരിച്ചത്.

മെയ് മാസത്തിലെ ആദ്യ വ്യാഴാഴ്ചയാണ് സാധാരണ ഗതിയില്‍ ദേശീയ വാര്‍ഷിക പ്രാര്‍ത്ഥനാ ദിനമായി ആചരിക്കുന്നത്. എന്നാല്‍ കോവിഡ്-19 പടരുന്ന സാഹചര്യത്തില്‍ ദേശീയ വാര്‍ഷിക പ്രാര്‍ത്ഥനാ ദിനം നാളെ നടത്തുവാന്‍ ട്രംപ് ഭരണകൂടം ദ്രുതഗതിയിലുള്ള തീരുമാനമെടുക്കുകയായിരിന്നു. രോഗവ്യാപനത്തിനിടെ ദൈവീക അസ്ഥിത്വത്തെ പരിഹസിച്ചുകൊണ്ട് രംഗത്തുള്ള നിരീശ്വരവാദികള്‍ക്കുള്ള മറുപടിയായാണ് ട്രംപിന്‍റെ പ്രഖ്യാപനത്തെ വിശ്വാസികള്‍ വിലയിരുത്തുന്നത്.

“ഇതുപോലുള്ള അവസരങ്ങളില്‍ സംരക്ഷണത്തിനും, ശക്തിക്കുമായി ദൈവത്തെ നോക്കിക്കൊണ്ടിരുന്ന ഒരു രാജ്യമാണ് നമ്മുടേതെന്ന് ചരിത്രം നോക്കിയാല്‍ കാണാം. നിങ്ങള്‍ എവിടെ ആയിരുന്നാലും കുഴപ്പമില്ല, വിശ്വാസത്തോടു കൂടി ദൈവത്തോട് പ്രാര്‍ത്ഥിക്കുവാന്‍ ഞാന്‍ നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. നമ്മള്‍ ഒരുമിച്ച് അനായാസമായി ഇതിനെ അതിജീവിക്കും” ട്രംപ് ഫേസ്ബുക്കിലും ട്വിറ്ററില്‍ കുറിച്ചു. ദേശീയ വാര്‍ഷിക പ്രാര്‍ത്ഥനാ ദിനമായി പ്രഖ്യാപിക്കുന്നത് തന്നെ സംബന്ധിച്ചിടത്തോളം ഒരംഗീകാരമാണെന്നും ട്രംപിന്റെ ട്വീറ്റില്‍ പറയുന്നുണ്ട്.

 

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles