വര്‍ഗീയതയ്‌ക്കെതിരെ യുഎസ് മെത്രാന്മാരുടെ ബാലസാഹിത്യകൃതി
5 മുതല്‍ 12 വയസ്സ് വരെ പ്രായമായ കുട്ടികള്‍ക്കായി വര്‍ഗീയ ചേരിതിരുവകളെ കുറിച്ചും അതിന്റെ തിന്മകളെ കുറിച്ചു പ്രതിപാദിക്കുന്ന സന്മാര്‍ഗ പുസ്തകം യുഎസ് കോണ്‍ഫറന്‍സ് ഓഫ് കാത്തലിക്ക് ബിഷപ്‌സ് ആഡ് ഹോക് കമ്മിറ്റി എഗേന്‍സ്റ്റ് റേസിസം ലോയൊള പ്രസുമായി ഒത്തു ചേര്‍ന്ന് പുറത്തിറക്കി.
2018 ല്‍ മെത്രാന്‍മാര്‍ പുറത്തിറക്കിയ ഓപ്പന്‍ വൈഡ് ഔര്‍ ഹാര്‍ട്ട്‌സ്; ദ എന്‍ഡ്യൂറിംഗ് കോള്‍ ടു ലവ്. എ പാസ്റ്ററല്‍ ലെറ്റര്‍ എഗേന്‍സ്റ്റ് റേസിസം എന്ന ഇടയലേഖനത്തെ ആസ്പദമാക്കിയാണ് കുട്ടികള്‍ക്കായുള്ള കൃതി തയ്യാറാക്കിയിരിക്കുന്നത്. ചരിത്രത്തിന്റെയും വിശ്വാസത്തിന്റെയും കണ്ണുകളിലൂടെ വര്‍ഗഭിന്നതയെ കാണാന്‍ പഠിപ്പിക്കുന്ന കൃതി എല്ലാവരെയും ബഹുമാനിക്കാനും മനസ്സിലാക്കാനും സൗഹൃദം സ്ഥാപിക്കാനും കുട്ടികളെ സഹായിക്കുന്നു. മൂല്യങ്ങള്‍ പുതിയ തലമുറയ്ക്ക് പകര്‍ന്നു കൊടുക്കു്ന്നതാണ് ഈ പുസ്തകം എന്ന് ബിഷപ്പ് ഷെല്‍ട്ടന്‍ ജെ ഫാബ്രെ പറഞ്ഞു.
നിറയെ ചിത്രങ്ങള്‍ നിറച്ച് മനോഹരമായി രൂപകല്‍പന ചെയ്തതാണ് ഈ കൃതി. റേ ഇക്കാംഗ എന്ന കുടിയിലൂടെയാണ് കഥ പറഞ്ഞു പോകുന്നത്. എവരി വണ്‍ ബിലോംഗ്‌സ് (Everyone Belongs) എന്നാണ് പുസ്തകത്തിന്റെ പേര്.