സുനാമിയെ തടുത്ത ദിവ്യകാരുണ്യ അത്ഭുതം

ഏതു സമയവും മരണം കടന്നു വന്നേക്കാവുന്ന അന്തരീക്ഷത്തിലായിരുന്നു, ടുമാക്കൊ. അന്നേ ദിവസം വലിയൊരു ശബ്ദത്തോടെ ഭൂമി കുലുങ്ങിയത് അവര്‍ അറിഞ്ഞു. അടുത്തതായി എന്താണ് സംഭവിക്കാന്‍ പോകുന്നതെന്നും അവര്‍ക്കറിയാമായിരുന്നു. ജനങ്ങള്‍ ഒന്നൊന്നായി ഇടവക ദേവാലയത്തിലേക്ക് ഓടി. പള്ളിയില്‍ കയറി നിലവിളിച്ചു പ്രാര്‍ഥിച്ചു. ഏതു സമയവും വിഴുങ്ങാന്‍ എത്തിയേക്കാവുന്ന കൊല യാളി തിരകളെ പേടിച്ചു അവര്‍ ദിവ്യകാരുണ്യ നാഥന്റെ അടുത്ത് അഭയം തേടി,

പള്ളിയുടെ വികാരി ആയിരുന്ന ഫാ. ജെറാര്‍ഡോയും അദ്ദേഹത്തി ന്റെ സഹായി ഫാ. ജൂലിയാനും സക്രാരിയില്‍ സൂക്ഷിച്ചിരുന്ന ദിവ്യ കാരുണ്യം ഭക്ഷിച്ചു. പള്ളി തകര്‍ന്നു പോയാലും കൂദാശ ചെയ്ത തിരുവോസ്തി നഷ്ടമാകരുതെന്നോര്‍ത്തുള്ള മുന്‍കരുതല്‍. അരുളിക്കയില്‍ വയ്ക്കാന്‍ മാത്രം ഉണ്ടായിരുന്ന തിരുവോസ്തി മാത്രം ശേഷിച്ചു.

വൈദികന്‍ അരുളിക്കയില്‍ തിരുവോസ്തി വച്ച് പ്രദക്ഷിണമായി ജനങ്ങള്‍ എല്ലാവരും പുറത്തേക്കിറങ്ങി. അപ്പോഴേക്കും ദ്വീപിന്റെ ചില ഭാഗങ്ങള്‍ വെള്ളത്തിലായി തുടങ്ങിയിരുന്നു. കടല്‍ക്കരയിലേക്ക് നീങ്ങി തുടങ്ങിയ ജനം ദൈവത്തെ വിളിച്ചു കരഞ്ഞു കൊണ്ടിരുന്നു. കടല്‍ക്കരയിലെ എത്തിയ അവര്‍ പ്രാര്‍ഥിച്ചു. അച്ചന്‍ ഇടതു കൈയില്‍ അരുളിക്ക ഉയര്‍ത്തി പിടിച്ചു വലുത് കൈ കൊണ്ട് ഉയര്‍ന്നു വന്നു കൊണ്ടിരുന്ന തിരകള്‍ക്കു മുകളില്‍ കുരിശടയാളം വരച്ചു കൊണ്ട് ഫാദര്‍ ജെറാര്‍ഡോ പ്രാര്‍ഥിച്ചു. പെട്ടെന്ന് ആളുകള്‍ ആര്‍ത്തു കൂവിവിളിക്കാന്‍ തുടങ്ങി. മരങ്ങള്‍ക്ക് മുകളില്‍ ആകാശത്തോളം ഉയര്‍ന്ന തിരകള്‍ മുന്നോട്ടു വന്നു നിലംപതിക്കാതെ പിന്നോട്ട് വലിയുന്നതു കണ്ടാല്‍ അവര്‍ ആര്‍ത്തു വിളിക്കാതെ എന്ത് ചെയ്യണം? അത്ഭുതമെന്നല്ലാതെ അതിനെ എന്ത് വിളിക്കണം?

ടുമാക്കൊയുടെ ദിവ്യകാരുണ്യ നാഥന്‍ ആ ദ്വീപിനെ രക്ഷിച്ചു. അവരുടെ വിശ്വാസ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ സംഭവിക്കാന്‍ ഈ അത്ഭുതം കാരണമായി.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles