തിരുവോസ്തി മോഷ്ടിച്ച സ്ത്രീക്ക് സംഭവിച്ചത് എന്താണെന്നറിയുമോ?
![](https://www.mariantimesworld.org/wp-content/uploads/2020/10/Eucharistic-Miracle.jpg)
13-ാം നൂറ്റാണ്ടില്‍, പോര്‍ച്ചുഗലിലെ സാന്റാറമില്‍ ജീവിച്ചിരുന്ന ഒരു സ്ത്രീ തന്റെ ഭര്‍ത്താവ് അവിശ്വസ്തനായിരുന്നതിനാല്‍ ഏറെ അസ്വസ്ഥയായിരുന്നു; ഇതിന് പരിഹാരം കാണാനായി അവള് ഒരു ദുര്‍മന്ത്രവാദിനിയെ സമീപിച്ചു. സേവനങ്ങളുടെ വിലയായി ആ മന്ത്രിവാദിനി ചോദിച്ചത് ഒരു വാഴ്ത്തിയ ഓസ്തിയായിരുന്നു. സെന്റ് സ്റ്റീഫന്‍ പള്ളിയിലെ കുര്‍ബ്ബാനയില്‍ പങ്കെടുത്ത സ്ത്രീ, ഓസ്തി നാവില്‍ സ്വീകരിച്ച ശേഷം, അത് വായില്‍ നിന്നെടുത്ത്, ഒരു തൂവാലയില്‍ പൊതിഞ്ഞ്, പള്ളിയുടെ കവാടത്തിലേക്ക് നീങ്ങി. പക്ഷെ, പുറത്ത് കടക്കും മുമ്പ്, ഓസ്തിയില് നിന്നും രക്തം വരാന്‍ തുടങ്ങി.
വീട്ടിലെത്തിയപ്പോള്‍, രക്തം പുരണ്ട ഓസ്തി അവര്‍ ഒരു ലോഹപെട്ടിയിലാക്കി. അന്നു രാത്രിയില്‍ പെട്ടിയില്‍ നിന്നും ഒരത്ഭുത വെളിച്ചം പുറപ്പെട്ടു. ചെയ്തുപോയ തെറ്റില്‍, അവര്‍ പശ്ചാത്തപിച്ചു; പിറ്റേന്ന് രാവിലെ അച്ചനോട് അവള് കുമ്പസാരം നടത്തി. അച്ചന് അവരുടെ വീട്ടിലെത്തി. വീണ്ടെടുത്ത ഓസ്തി, പള്ളിയിലേക്ക് തിരിച്ചു കൊണ്ടു പോകുകയും ചെയ്തു. സൂക്ഷ്മാന്വേഷണങ്ങള്‍ക്ക് ശേഷം, അത്ഭുതമായി അംഗീകാരം ലഭിച്ചു കഴിഞ്ഞപ്പോള്‍, പള്ളിയുടെ പേര് Church Of The Holy Miracle എന്ന് മാറ്റപ്പെടുകയും ചെയ്തു. രക്തം പുരണ്ട ഈ ഓസ്തി ഇന്നും പ്രദര്‍ശനത്തിന് വച്ചിട്ടുണ്ട്.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള് താഴെ ലഭിക്കുന്നതാണ്.