അന്തരീക്ഷത്തില്‍ ഉയര്‍ന്നു നിന്ന ദിവ്യകാരുണ്യഅത്ഭതം

ദിവ്യബലിയുടെ മഹത്വവും ദിവ്യകാരുണ്യത്തിന്റെ ശക്തിയും മനസിലാക്കാതെ പോകുന്നതാണ് ഒരു വിശ്വാസിയെ സംബന്ധിച്ചിട ത്തോളം ഏറ്റവും വലിയ പരാജയം എന്ന് പറയാം.

1399 ല്‍ പോളണ്ടിലെ പോസ്‌നാനില്‍ നടന്ന ദിവ്യകാരുണ്യ അത്ഭുതം യഥാര്‍ത്ഥത്തില്‍ വിശ്വസിച്ചില്ലെങ്കിലും അവഹേളിക്കുന്നവര്‍ക്കുള്ള മറുപടി ആണ്. അക്കാലത്ത് കത്തോലിക്ക വിശ്വാസത്തെ എതിര്‍ത്തിരുന്ന ഒരു കൂട്ടം ആളുകള്‍ പോളണ്ടില്‍ ഉണ്ടായിരുന്നു.

എല്ലാ ആചാരങ്ങളെയും വിശ്വാസ സംബന്ധമായ എല്ലാ അനുഷ്ടാനങ്ങളെയും എതിര്‍ത്ത് കൊണ്ട് ജീവിച്ചിരുന്ന ഇക്കൂട്ടര്‍ ചേര്‍ന്നാണ് പോളണ്ടിലെ ഡൊമിനിക്കന്‍ ദേവാലയത്തിലെ ദിവ്യകാരുണ്യം മോഷ്ടിക്കാന്‍ ആലോചന നടത്തിയതും അതിനായി ഒരു സ്ത്രീയെ വീട്ടു വേലക്കാരിയുടെ വേഷം കെട്ടിച്ചു കൊണ്ട് ആ ദേവാലയത്തില്‍ എത്തിച്ചതും.

പള്ളിയില്‍ നിന്നും തിരുവോസ്തി മോഷ്ടിച്ച അവര്‍ ഒരുമിച്ചു കൂടിയത് ഒരു വീടിന്റെ നിലവറയ്ക്ക് അകത്തായിരുന്നു. തിരുവോസ്തിയെ അതിന്റെ അങ്ങേയറ്റത്തോളം ആക്ഷേപിക്കാനും അവഹേളിക്കാനും തുടങ്ങി. അതില്‍ ഒരാള്‍ കൂര്‍ത്ത കമ്പി കൊണ്ട് തിരുവോസ്തിയില്‍ ആഞ്ഞു കുത്തി. കര്‍ത്താവിന്റെ തിരു ഹൃദയത്തില്‍ നിന്നെന്ന പോലെ അവിടെ നിന്നും രക്തം ചിതറിതെറിച്ചു കൊണ്ട് ഒഴുകാന്‍ തുടങ്ങി.

അത്ഭുത പരിഭ്രാന്തിയില്‍ ആയ സംഘം തിരുവോസ്തി ദൂരെ കൊണ്ട് പോയി കളയാന്‍ തീരുമാനിച്ചു. ആ സമയം കൂട്ടത്തില്‍ ഉണ്ടായിരുന്ന അന്ധയായ ഒരു പെണ്‍കുട്ടിക്ക് കാഴ്ച കിട്ടിയത് ശ്രദ്ധിച്ചത് അപ്പോഴാണ്. തിരുവോസ്തിയില്‍ നിന്നും തെറിച്ച രക്തം അവളുടെ കണ്ണുകളില്‍ വീണിരുന്നു. അവര്‍ ഭയന്ന് തിരുവോസ്തി പട്ടണത്തിനു പുറത്തുള്ള ഒരു കുറ്റിക്കാട്ടില്‍ കൊണ്ട് പോയി വലിച്ചെറിഞ്ഞു കളഞ്ഞു.

ആ സമയം അത് വഴി കടന്നു പോയ ഒരാള്‍ അവിടെ അസാധാരണമായ പ്രകാശം കണ്ടു അകത്തേക്ക് ചെന്ന് നോക്കിയപ്പോള്‍ കണ്ടത് അന്തരീക്ഷത്തില്‍ ഉയര്‍ന്നു നില്‍ക്കുന്ന ദിവ്യകാരുണ്യമാണ്. തുടര്‍ന്ന് സ്ഥലത്തെ മെത്രാന്‍ അവിടെ എത്തുകയും തിരുവോസ്തി വീണ്ടെടുക്കുകയും ചെയ്തു. ആ ദിവ്യകാരുണ്യം ഇപ്പോഴും സെന്റ്. മേരീ മഗ്‌ദെലെന പള്ളിയില്‍ സൂക്ഷിച്ചു വച്ചിരിക്കുന്നു. ദേവാലയത്തില്‍ നടത്തുന്ന പ്രദക്ഷിണങ്ങള്‍ക്ക് ഇപ്പോഴും ആരാധിച്ചു വരുന്നത് അന്ന് അത്ഭുതമായി മാറിയ ഈ ദിവ്യകാരുണ്യമാണ്.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles