തിരുവോസ്തിയില്‍ യേശുവിന്റെ തിരുമുഖം പ്രത്യക്ഷപ്പെട്ടു!
കേരളത്തിലെ വിളക്കന്നൂരിലെ ക്രിസ്തുരാജ ഇടവകയില്‍ അരുളിക്കയില്‍ എഴുന്നള്ളിച്ചു വച്ച തിരുവോസ്തിയില്‍ യേശുവിന്റെ തിരുമുഖം പ്രത്യക്ഷപ്പെട്ടു. തലശ്ശേരി അതിരൂപതിയല്‍ പെടുന്ന ക്രിസ്തു രാജ ഇടവകയില്‍ നടന്ന അത്ഭുത്തിലെ അതിശയ തിരുവോസ്തി കൂടുതല്‍ ശാസ്ത്രീയ പരിശോധനയ്ക്കായി റോമിലേക്ക് അയച്ചിരിക്കുകയാണ്.
തിരുവോസ്തിയില്‍ ക്രിസ്തുരൂപം ആദ്യം പ്രത്യക്ഷപ്പെട്ടത് 2013 നവംബര്‍ 15 നാണ്. അന്ന് ആ ഇടവകയില്‍ വികാരിയായിരുന്ന ഫാ. തോമസ് പതിക്കല്‍ പ്രഭാത ദിവ്യബലി അര്‍പ്പിച്ചു കൊണ്ടിരുന്നപ്പോഴാണ് അത്ഭുതം സംഭവിച്ചത്.
അന്ന് അഭൂതപൂര്‍വമായ ജനത്തിരക്കാണ് അനുഭവപ്പെട്ടത്. പ്രശസ്ത വിനോദസഞ്ചാരകേന്ദ്രമായ പൈതല്‍മലയിലേക്കുള്ള റോഡ് വിശ്വാസികളുടെ തിരിക്കു മൂലം ബ്ലോക്കായിരുന്നു. എന്നാല്‍ അത്ഭുതം നടന്നതിന്റെ മൂന്നാം ദിവസം തിരുവോസ്തി കൂടുതല്‍ പരിശോധനകള്‍ക്കായി കൊണ്ടു പോയി. പിന്നീട് ആരാധനയ്ക്കും വണക്കത്തിനുമായി അത് വീണ്ടും വിളക്കന്നൂര്‍ ഇടവകയില്‍ തന്നെ പ്രതിഷ്ഠിക്കുകയുണ്ടായി.
സീറോ മലബാര്‍ സഭയുടെ ദൈവശാസ്ത്ര കമ്മീഷന്‍ അത്ഭുത ഓസ്തിയെ കുറിച്ച് വിശദമായ പഠനം നടത്തുകയാണെന്ന് ഔദ്യോഗിക വെബ്‌സൈറ്റില്‍ പറയുന്നു.
മരിയന്‍ ടൈംസിലെ ഇന്നത്തെ മറ്റ് അപ്‌ഡേറ്റുകൾ ഈ ലേഖനത്തിനു താഴെ ലഭിക്കുന്നതാണ്.