സ്‌കൂളില്‍ നിന്ന് പുറത്താക്കപ്പെട്ട വിദ്യാര്‍ത്ഥി

അമേരിക്കയിലെ തെരുവിലൂടെ ഒരു ബാലന്‍ കൈയ്യില്‍ ഒരു ചെറിയപേപ്പര്‍ കഷണവുമായി ഓടുന്നു. ഓടി ഓടി, അവസാനം വീടിന്റെ മുമ്പിലവനെത്തി. തിടുക്കത്തില്‍ ഉള്ളിലേക്ക് പ്രവേശിച്ചു. അടുക്കളയില്‍ നിന്നിരുന്ന അമ്മയുടെ കരങ്ങളിലേക്ക് അവനാ പേപ്പര്‍ കഷണം കൊടുത്തു. എന്നിട്ട് പറഞ്ഞു – അമ്മേ, ഇത് സ്‌കൂളില്‍ നിന്ന് തന്നതാ…

പുഞ്ചിരിച്ചുകൊണ്ട് ആ സ്ത്രീ പേപ്പറിലേക്ക് തന്റെ മിഴികള്‍ പായിച്ചു.
അതിലെ ഒരോ അക്ഷരങ്ങളും ആ നയനങ്ങളില്‍ കണ്ണുനീരിന്റെ നനവ് കോറിയിട്ടു. പേപ്പര്‍ മടക്കി തന്റെ മകനോട് അമ്മ ഇപ്രകാരം പറഞ്ഞു- മിടുക്കന്‍ നിന്റെ ടീച്ചര്‍ പറഞ്ഞിരിക്കുന്നത് കണ്ടോ ! നീ വലിയ സമര്‍ത്ഥനാണെന്ന്‌, നിന്നെപോലെ സമര്‍ത്ഥനും, ബുദ്ധിമാനുമായ ഒരു കുട്ടിക്ക് അവിടെ പഠിക്കാന്‍ കഴിയുകയില്ലെന്ന്, കാരണം നീ വളരെ മിടുക്കനാണ്. അതുകൊണ്ട് ഇനി നീ സ്‌കൂളില്‍ പോകേണ്ട അമ്മ നിന്നെ പഠിപ്പിക്കാം…

മകന്റെ കരങ്ങള്‍ ചേര്‍ത്തുപിടിച്ച് ആ അമ്മ സ്‌നേഹത്തോടെ അവന്റെ മുഖം ചുംബിച്ചു. അങ്ങനെ അമ്മ അവന് അദ്ധ്യാപികയായി. ഒരു പാട് വര്‍ഷങ്ങള്‍ കഴിഞ്ഞു, അമ്മ മരിച്ചു. വളരെയധികം നേട്ടങ്ങള്‍ അമ്മയുടെ ശിക്ഷണത്താല്‍ ആ മകന്‍ കൈവരിച്ചു. നോബല്‍ സമ്മാനത്തിനുവെരെ അര്‍ഹനായി.

ഒരു ദിവസം വീട്ടില്‍ ഫയലുകള്‍ തിരുന്നതിനിടയില്‍ ഒരു ചെറിയ പേപ്പര്‍ കക്ഷണം അവന്റെ കൈയ്യില്‍ കിട്ടി. അത് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്റെ അദ്ധ്യാപിക അവന് നല്‍കിയ പേപ്പര്‍ കഷണമായിരുന്നു. അവന്‍ അതിലൂടെ കണ്ണുകള്‍ പായിച്ചു. പതിയെ അവന്റെ നയനങ്ങള്‍ ഈറനണിയുവാന്‍ തുടങ്ങി.അതില്‍ ഇപ്രകാരം കുറിച്ചിരുന്നു.

‘നിങ്ങളുടെ മകന് മാനസികവും ബൗദ്ധികവുമായ വളര്‍ച്ച കുറവാണ്. അവന്‍ ഒരു മഠയനാണ്. മഠയനായ കുട്ടിയെ ഞങ്ങളുടെ സ്‌കൂളില്‍ പഠിപ്പിക്കുവാന്‍ കഴിയുകയില്ല. ദയവായി ഞങ്ങളോട് ക്ഷമിക്കുക…’
അന്നു രാത്രിയില്‍ അവന്‍ സ്വന്തം ഡയറിയുടെ അവസാന വരികളില്‍ ഇപ്രകാരം കുറിച്ചു..
‘തോമസ് ആല്‌വാ എഡിസണ്‍.. മഠയനായ ബുദ്ധിയില്ലാത്ത ഒരു മനുഷ്യന്‍… എന്നാല്‍ എന്നെ എന്റെ അമ്മ ഈ നൂറ്റാണ്ടിലെ എറ്റവും ബുദ്ധിമാനായ വ്യക്തിയാക്കി മാറ്റി…’

ലോകത്തിലേക്കും വെച്ച് എറ്റവും വലിയ കണ്ടുപിടുത്തം നടത്തിയ തോമസ് അല്‌വാ എഡിസണ്‍ന്റെ ജീവിതമാണിത്. അമ്മയുടെ സ്‌നേഹത്തിന്റെ സ്പര്‍ശനം അവനിലേക്ക് വെളിച്ചം പകര്‍ന്നു. ആ വെളിച്ചം അവന്‍ ലോകത്തിന് പകര്‍ന്നത് തന്റെ എറ്റവും വലിയ കണ്ടുപിടുത്തതിലൂടെയായിരുന്നു. ലോകത്തിലെ മൂഴുവന്‍ അന്ധകാരം തുടച്ച് വെളിച്ചം വര്‍ഷിക്കുവാന്‍ അവന്റെ കണ്ടുപിടുത്തമായ എലക്ട്രിക്ക് ബള്‍ബിന് കഴിഞ്ഞു.
ചിറക് മുളയ്ക്കാത്ത കുഞ്ഞിപക്ഷികളെ തള്ള പക്ഷികള്‍ പറക്കാന്‍ പഠിപ്പിക്കും. തന്റെ ചിറകിനോട് ചേര്‍ത്തുപിടിച്ച് കുഞ്ഞിപക്ഷികളെ അത് പറക്കാന്‍ പഠിപ്പിക്കും. നാളെ ഉയരത്തിലേക്ക് പറന്നുയരുവാനുള്ള കഴിവും,ബലവും അങ്ങനെ കുഞ്ഞിപക്ഷികള്‍ സ്വായത്തമാക്കും.

എ.പി.ജെ അബദുല്‍ കലാമിന്റെ വാക്കുകള്‍ ഓര്‍മ്മയില്‍ വരുന്നു. ‘നമ്മള്‍ക്ക് എല്ലാം ലഭിക്കുമ്പോള്‍ ജീവിതം ഒന്നുമല്ലാതെയാകുന്നു, എന്നാല്‍ നമ്മള്‍ക്ക് എന്തൊക്കെയോ നഷ്ടപ്പെടുമ്പോള്‍ ജീവിതം എല്ലാമായി മാറുന്നു. അതെ ചിലവ്യക്തികളുടെ മൂല്യം അറിയുവാന്‍ കഴിയുക അവരുടെ അസാനിദ്ധ്യത്തില്‍ മാത്രമാണ്…’

~  ലിബിന്‍ ജോ മാത്യു ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles