കണ്ണീരിലും ശ്രീലങ്കയില്‍ ക്രിസ്തു ഉയിര്‍ക്കുമ്പോള്‍

ബ്ര. ചെറിയാന്‍ സാമുവല്‍
(എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ – യൂറോപ്പ് മരിയന്‍ ടൈംസ് വേള്‍ഡ് & മരിയന്‍ ടിവി)

 

മനുഷ്യരാശിയുടെ മുഴുവന്‍ സങ്കടങ്ങളും പാപഭാരങ്ങളും കഷ്ടപ്പാടുകളും മുറിപ്പാടുകളും സ്വന്തം ചുമലിലേറ്റിയാണ് യേശു കുരിശില്‍ മരിച്ചത്. ക്രിസ്തുവന്റെ ഉത്ഥാനം ലോകം മുഴുവന്‍ ആഘോഷിക്കുമ്പോള്‍ അത് ശ്രീലങ്കയ്ക്ക് കണ്ണീരിന്റെ ഈസ്റ്ററായി. ശ്രീലങ്കയിലെ ദേവാലയങ്ങളില്‍ ഈസ്റ്റര്‍ കുര്‍ബാനയില്‍ സംബന്ധിച്ചു കൊണ്ടിരുന്ന നിരവധി പേര്‍ ക്രൂരതയ്ക്കിരയായി രക്തസാക്ഷികളായി.

എന്നാല്‍, ശ്രീലങ്കയില്‍ നിന്നു പറത്തു വരുന്ന വാര്‍ത്തകള്‍ പ്രതീക്ഷാഭരിതമാണ്. ക്രിസ്തുവിനോടൊപ്പം തങ്ങളും മരിക്കാന്‍ തയ്യാറാണെന്ന് പറഞ്ഞ കുഞ്ഞുങ്ങളാണ് ബോംബു പൊട്ടി ഏതാനും മണിക്കൂറുകള്‍ക്കകം മരണം പൂകിയത്. വലിയ ദുരന്തത്തിലും വിശ്വാസം കൈവിടാതിരുന്ന ശ്രീലങ്കയിലെ ക്രൈസ്തവര്‍ വലിയ മാതൃകയാണ് ലോകത്തിന് നല്‍കുന്നത്.

ശ്രീലങ്കന്‍ കര്‍ദനാള്‍ മാല്‍ക്കം രഞ്ജിത്ത് അര്‍പ്പിച്ച ദിവ്യബലി ലോകമെമ്പാടും സംപ്രേക്ഷണം ചെയ്തു കൊണ്ടാണ് ശ്രീലങ്കന്‍ സര്‍ക്കാര്‍ ക്രൈസ്തവരോടുള്ള ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. ദിവ്യബലിയില്‍ ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രി പാല സിരിസേന, പ്രധാനമന്ത്രി റെനില്‍ വിക്രമസിംഹെ, പ്രതിപക്ഷ നേതാവ് മഹീന്ദ്ര രജപക്ഷേ എന്നിവര്‍ സംബന്ധിച്ചു. നിറഞ്ഞ മിഴികളോടെ മെഴുകുതിരികള്‍ കത്തിച്ചു പിടിച്ച് ഭവനങ്ങളില്‍ ഇരുന്ന് ടിവിയില്‍ വി. കുര്‍ബാന കാണുന്ന ശ്രീലങ്കന്‍ കത്തോലിക്കാ കുടുംബങ്ങളെയും സര്‍ക്കാര്‍ നടത്തുന്ന ടിവിയില്‍ കാണിക്കുയുണ്ടായി. ഒരു ഭീകരാക്രമണത്തിനും തോര്‍പിക്കാനാവാത്ത ക്രിസ്തുസാക്ഷ്യമായി ഈ ദൃശ്യങ്ങള്‍.

തങ്ങളുടെ മോസ്‌കുകളിലേക്ക് ദിവ്യബലിയര്‍പ്പിക്കാന്‍ ക്രൈസ്തവരെ സ്വാഗതം ചെയ്തു കൊണ്ടാണ് ശ്രീലങ്കയിലെ മുസ്ലിം സഹോദരര്‍ സ്‌നേഹം പങ്കുവച്ചത്. ന്യൂസിലന്‍ഡിലും സമാനമായ അനുഭവമുണ്ടായപ്പോള്‍ ക്രൈസ്തവര്‍ തങ്ങളുടെ ആരാധനാലയങ്ങള്‍ മുസ്ലിം സഹോദരര്‍ക്കു പ്രാര്‍ത്ഥിക്കുന്നതിനായി തുറന്നു കൊടുത്തിരുന്നു. ഈ സ്‌നേഹത്തിലെല്ലാം ജയിക്കുന്നത് ക്രിസ്തുവാണ്. ആര്‍ക്കും തോല്പിക്കാനാവാത്ത സനേഹമായ ഉത്ഥിതനായ യേശു ക്രിസ്തുവാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles