300 വര്‍ഷം മുമ്പ് ഡബ്ലിനില്‍ രഹസ്യാരാധന നടത്തിയിരുന്ന പള്ളിയുടെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തു
അയര്‍ലണ്ടിലെ ഡബ്ലിനില്‍ 300 വര്‍ഷങ്ങള്‍ക്കു മുമ്പ് കത്തോലിക്കര്‍ രഹസ്യമായി ആരാധന നടത്തിയിരുന്ന പള്ളിയുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. പള്ളിയുടെ മേല്‍ പണിതുയര്‍ത്തിയിരുന്ന ഒരു ഓഫീസ് കെട്ടിടം പൊളിച്ചു മാറ്റിയപ്പോഴാണ് പുരാതനായ ഈ പള്ളയുടെ അവശിഷ്ടഭാഗങ്ങള്‍ കിട്ടിയത്.
പള്ളി ചരിത്രപ്രധാനമാണെന്ന് പുരാവസ്തു ഗവേഷകര്‍ അറിയിച്ചു. ഒരു നൂറ്റാണ്ടോളം ആയിരക്കണക്കിന് കത്തോലിക്കര്‍ ആരാധന നടത്തിയ വലിയ കത്തോലിക്കാ ദേവാലയം എന്നാണ് ഇതിനെ ഐറിഷ് ടൈംസ് എന്ന പത്രം വിശേഷിപ്പിച്ചത്.
300 വര്‍ഷം മുമ്പ് അയര്‍ലണ്ടില്‍ കത്തോലിക്കാ വിശ്വാസം ശിക്ഷാകരമായിരുന്ന ഒരു കാലമുണ്ടായിരുന്നു. പലരും വിശ്വാസം രഹസ്യമായാണ് ജീവിച്ചിരുന്നത്. എന്നാല്‍ ഈ പള്ളി അനേകരെ ആകര്‍ഷിച്ചു. ഹെന്റി എട്ടാമന് രാജാവിന്റെ കാലത്താണ് അയര്‍ലണ്ടിലെ കത്തോലിക്കര്‍ പീഡനങ്ങള്‍ക്ക് ഇരയായത്. അക്കാലത്ത് പള്ളികളും സന്യാസഭവനങ്ങളും അവിടെ നിഷിദ്ധമായിരുന്നു.