ജാപ്പനീസ് മാഫിയ അംഗം പരിശുദ്ധ അമ്മയിലൂടെ കത്തോലിക്കാ വൈദികനായ കഥ
ഒരിക്കല്‍ നിരീശ്വരവാദിയായിരുന്നവര്‍ മാനസാന്തരപ്പെട്ട്, ദൈവസന്നിധിയിലേയ്ക്ക് മടങ്ങിയെത്തുന്ന നിരവധി അനുഭവകഥകള്‍ നാം കേള്‍ക്കാറുണ്ട്. അവര്‍ക്കിടയില്‍ ഡൊണാള്‍ഡ് കാലോവേ എന്ന ക്രൈസ്തവ പുരോഹിതന്‍ എങ്ങനെയാണ് വ്യത്യസ്തനാകുന്നത്?
സ്പിരിറ്റ് ജ്യൂസ് സ്റ്റുഡിയോയും നൈറ്റ് സ് ഓഫ് കൊളമ്പസും ചേര്‍ന്ന് നിര്‍മ്മിച്ച്, വിമിയോ പുറത്തിറക്കിയ ഒരു ഡോക്യുമെ ന്‍ട്രിയില്‍ നീരീശ്വരവാദിയും, മയക്കുമരുന്നിനും ലഹരിക്കും അടിമയായിരുന്ന ഫാ. ഡൊണാള്‍ഡ് കാലോവേ തന്റെ അനുഭവങ്ങളുടെ ഭണ്ഠാരക്കെട്ട് തുറക്കാന്‍ ശ്രമിക്കുന്നു.
പട്ടാള കുടുംബത്തില്‍ ജനിച്ച ഡൊണാള്‍ഡ്, തന്റെ പത്താം വയസ്സില്‍ മാതാപിതാക്കളോടൊത്ത് വെര്‍ജീനിയയില്‍ നിന്നും കാലിഫോര്‍ണിയയിലേയ്ക്ക് കുടിയേറി. എന്നാല്‍ അവിടെ ലഭിച്ച അമിതസ്വാതന്ത്ര്യം അവനെ ലഹരിയിലേയ്ക്ക് അടുപ്പിച്ചു. തെറ്റില്‍ നിന്നും തെറ്റിലേയ്ക്ക് കൂപ്പുകുത്താന്‍ ചുരുങ്ങിയ വര്‍ഷങ്ങള്‍ കൊണ്ട് അവനു കഴിഞ്ഞു. വൈകാതെ ജയിലിലും റീഹാബുകളിലും അവന്‍ ചെന്നെത്തി. ‘ആ സമയങ്ങളില്‍ ഞാന്‍ ആത്മഹത്യ ചെയ്യാന്‍ വരെ ആലോചിച്ചിരുന്നു’ എന്ന് ഫാ. ഡൊണാള്‍ഡ് പറയുന്നു.
ഒരിക്കല്‍, തന്റെ കുടുംബം ബിസിനസ്സ് ആവശ്യങ്ങള്‍ക്കായി ജപ്പാനിലേയ്ക്ക് പോകാന്‍ തുടങ്ങുന്നുവെന്ന് അവന്‍ അറിഞ്ഞു. അവിടെയെങ്കിലും അവന്‍ നന്നാകുമെന്ന് അവന്റെ മാതാപിതാക്കള്‍ കരുതി. എന്നാല്‍ സ്ഥിതി ആദ്യത്തേതിലും മോശമായി എന്നുവേണം പറയാന്‍. ജപ്പാനിലെ മാഫിയ സംഘടന ആയ യക്കൂസയില്‍ അവന്‍ അംഗമായി. ക്രിമിനലുകളായ കൂട്ടുകാര്‍ അവനൊപ്പം ചേര്‍ന്നു. നിശാ പാര്‍ട്ടികളും, ചൂതാട്ടവും അവന്റെ ഒഴിച്ചുകൂടാനാവാത്ത ധൂര്‍ത്തായി തീര്‍ന്നു. യക്കൂസയിലെ പ്രധാ നിയായി മാറികഴിഞ്ഞിരുന്ന ഡൊണാള്‍ഡിനെ, ഒരേസമയം ജാപ്പനീസ് പോലീസും അമേരിക്കന്‍ പട്ടാളവും നീരിക്ഷിച്ചു കൊണ്ടിരുന്നു. അങ്ങനെ അവന്‍ വീണ്ടും റീഹാബില്‍ എത്തിച്ചേര്‍ന്നു.
ഒരുരാത്രി അവിടെവച്ച്, മാതാവിന്റെ അത്ഭുത പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തിയ ഒരു പുസ്തകം അവന്റെ ശ്രദ്ധയില്‍ പെട്ടു. അവന്‍ അത് കൈയിലെടുത്ത് വായിക്കാന്‍ തുടങ്ങി. അതുവരെ മാതാവിനെയോ, വിശ്വാസത്തെയോ അറിയാത്ത ആ ഇരുപത്തൊന്ന് വയസുകാരന്‍ ആദ്യമായി ഒരു പുസ്തകം ഒറ്റരാത്രികൊണ്ട് വായിച്ചുതീര്‍ത്തു. മാതാവിലൂടെ ഈശോയെ മനസ്സിലാക്കിയ ഡൊണാള്‍ഡിന്റെ മനസ്സിലൂടെ പല ചിന്തകള്‍ കടന്നുപോയി. അവന്‍ കരഞ്ഞു നിലവിളിച്ചു കൊണ്ട് ക്രിസ്ത്യാനിയായ തന്റെ അമ്മയുടെ അടുത്തേയ്ക്ക് ഓടി. തന്റെ മകനെന്തു പറ്റിയെന്ന് ഓര്‍ത്ത് ഭയന്നെങ്കിലും, കാര്യ ങ്ങള്‍ അറിഞ്ഞ ശേഷം അവര്‍ അത്യധികം സന്തോഷിച്ചു. കുറച്ച് വൈദികര്‍ ഡൊണാള്‍ഡിനെ സന്ദര്‍ശിച്ച്, സംസാരിക്കാന്‍ തുടങ്ങി. അങ്ങനെ ഈശ്വരവിശ്വാസത്തിലേയ്ക്ക് അവന്‍ നടന്നടുക്കാന്‍ തുടങ്ങി.
വളരെ കുറച്ചു വര്‍ഷങ്ങള്‍ക്ക് ശേഷം ഏവരെയും ഞെട്ടിപ്പിക്കുന്ന മറ്റൊരു വാര്‍ത്തയിലൂടെ ഡൊണാള്‍ഡ് വീണ്ടും വന്നു. ഒരു ക്രൈസ്തവ പുരോഹിതനാകാന്‍ അവന്‍ തീരുമാനമെടുത്തു. ഫാ. ഡൊണാള്‍ഡ് കാലോവേ ഇന്ന് രാജ്യങ്ങളിലൂടെ സഞ്ചരിച്ച് അനേകര്‍ക്ക് പ്രചോദനമായി തന്റെ മാന സാന്തരകഥ പറഞ്ഞു കൊടുക്കുന്നുണ്ട്. പല രും വിശ്വാസത്തിലേയ്ക്ക് പ്രവേശിക്കുക യും ചെയ്യുന്നു. അദ്ദേഹം പറയുന്നു, ‘ഈശോ നിന്നെ അധികമായി സ്‌നേഹിക്കുന്നു. അവനു നീ നിന്റെ ഹൃദയം കൊടുക്കുക. അവനില്‍ വിശ്വാസമര്‍പ്പിക്കുക’
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.