ദൈവകരുണയുടെ രൂപത്തില്‍ നിന്ന് പ്രകാശം പ്രസരിക്കുന്നു!

ദൈവകരുണയുടെ ഞായറാഴ്ച ലൈവ്സ്ട്രീമിംഗ് നടത്തുന്നതിനിടെ യേശുവിന്റെ ദൈവകരുണയുടെ (Divine Mercy) തിരുസ്വരൂപത്തില്‍ നിന്ന് പ്രകാശം പ്രസരിച്ചു. മെക്സിക്കോയിലെ ക്വെരട്ടാരോയിലെ സാന്‍ ഇസിദ്രോ ലാബ്രഡോര്‍ ദേവാലയത്തില്‍ സൂക്ഷിച്ചിരുന്ന തിരുസ്വരൂപത്തില്‍ നിന്നാണ് പ്രകാശം പ്രസരിച്ചത്.
ദൈവകരുണാഞായര് ദിവസം ലൈവ് സ്ട്രീമിംഗ് നടത്തിയ ഫാ. അഗ്വിലേര മുറില്ലോ പശ്ചാത്തലത്തില്‍ ദൈവകരുണയുടെ രൂപം പ്രതിഷ്ഠിച്ചിരുന്നു. ലൈവ് സ്ട്രീമിംഗിനിടെ വെളുത്ത പ്രകാശരശ്മികള്‍ പ്രസരിക്കുന്നത് വ്യക്തമായി എല്ലാവരും കണ്ടു.
വെളുത്ത രശ്മി ആത്മാക്കളെ നീതിമാന്മാരാക്കുന്ന ദിവ്യജലമാണെന്ന് യേശു വി. ഫൗസ്റ്റിനയോട് പറഞ്ഞിരുന്നു. ആത്മാക്കളുടെ ജീവനായ തിരുരക്തത്തിന്റെ പ്രതീകമാണ് ചുവന്ന രശ്മികള്‍.