അര്‍ജന്റീനയില്‍ ഓണ്‍ലൈന്‍ മാര്‍ച്ച് ഫോര്‍ ലൈഫില്‍ പങ്കെടുത്തത് 4 ലക്ഷത്തോളം പേര്
അര്‍ജന്റീനയില്‍ ഡിജിറ്റല്‍ മാര്‍ച്ച് ഫോര്‍ ലൈഫില്‍ പങ്കെടുത്തത് 390000 പേര്. ഫേസ്ബുക്കില്‍ മാത്രമാണ് ഇത്രയും പേര് പങ്കെടുത്തതെന്ന് സംഘാടകര്‍ അഭിപ്രായപ്പെട്ടു.
രാജ്യത്ത് വീണ്ടും ഭ്രൂണഹത്യാ ബില്‍ നിയമം കൊണ്ടു വരാന്‍ അര്‍ജന്റീനിയന്‍ പ്രസിഡന്റ് ആല്‍ബെര്‍ട്ടോ ഫെര്‍ണാണ്ടസ് ശ്രമിക്കുന്ന പശ്ചാത്തലത്തിലാണ് ഭ്രൂണഹത്യയ്ക്കെതിരെ ജീവന്റെ പക്ഷം ചേര്‍ന്ന് ലക്ഷങ്ങള്‍ അണിനിരന്നത്.
ജനങ്ങളില്‍ നിന്ന് പ്രോലൈഫ് പ്രസ്ഥാനത്തിന് ലഭിച്ചിരിക്കുന്നത് വളരെ പോസിറ്റീവായ പ്രതികരണമാണെന്ന് രാജ്യത്തെ പ്രോ ലൈഫ് നേതാവും സെനറ്ററും കൂടിയായ സില്‍വിയ ഏലിയാസ് ജി പെരെസ് പറഞ്ഞു.
ഗര്‍ഭഛിദ്രത്തിന് അനുകൂലമായ നിയമം കൊണ്ടുവരാന്‍ ഒരുങ്ങിയ സാഹചര്യത്തിലാണ് കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതും നിയമനിര്‍മാണം നീട്ടിവയ്ക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായതും.
നിലയില്‍ അമ്മയുടെ ജീവന് അപകടത്തിലാകുമ്പോഴോ, മാനഭംഗം നടക്കുന്ന സാഹചര്യത്തിലോ മാത്രമാണ് അര്‍ജന്റീനയില്‍ ഭ്രൂണഹത്യ അനുവദിക്കപ്പെട്ടിരിക്കുന്നത്.