പലതരത്തിലുള്ള ജപമാലകളെ കുറിച്ചറിയേണ്ടേ?

ഫൈവ് ഡെക്കഡ് റോസറി
ജപമാല എന്ന വാക്ക് കേള്‍ക്കുമ്പോള്‍ നമ്മുടെ മനസില്‍ വരിക ഈ കൊന്തയുടെ ചിത്രം ആയിരിക്കും. ക്രൂശിത രൂപത്തില്‍ തുടങ്ങി വരുന്ന 5 മണികളും പിന്നെ അഞ്ച് ഭാഗങ്ങളായിട്ടുള്ള പത്തു മണികളും ഓരോ പത്തു മണികള്‍ക്ക് ശേഷം വരുന്ന ചെറിയ ഒറ്റ മണികളും ചേര്‍ന്നതാണ് ഫൈവ് ഡെക്കഡ് റോസറി. ഈ കൊന്ത യാണ് നമ്മള്‍ പൊതുവായി ഉപയോഗിക്കുന്നത്. ഈ കൊന്ത ഡൊമിനിക്കന്‍ റോസറി എന്ന പേരിലും അറിയപ്പെടുന്നു. പരിശുദ്ധ അമ്മ ദര്‍ശനത്തിലൂടെ വിശുദ്ധ ഡൊമിനിക്കിന് ജപമാല നല്‍കി എന്ന ഒരു വിശ്വാസം കൊന്തയുടെ ചരിത്രത്തില്‍ കാണാന്‍ സാധിക്കും.


ഫ്രാന്‍സിസ്‌ക്കന്‍ റോസറി
ഫ്രാന്‍സിസ്‌ക്കന്‍ റോസറിയില്‍ പരിശുദ്ധ അമ്മയുടെ ഏഴ് സന്തോഷങ്ങളെയാണ് ധ്യാനിക്കുന്നത്. മംഗള വാര്‍ത്ത, എലീശ്വയെ സന്ദര്‍ശിക്കുന്നത്, തിരുകുമാരന്റെ ജനനം, പൂജ രാജാക്കന്മാരുടെ സന്ദര്‍ശനം, ഉണ്ണീശോയെ ദേവാലയത്തില്‍ വച്ച് കണ്ടെത്തുന്നത്, ഉയിര്‍പ്പ്, മാതാവിന്റെ സ്വര്‍ഗാരോഹണം ഇവയാണ് ഫ്രാന്‍സിസ്‌ക്ക്ന്‍ റോസറിയില്‍ ധ്യാനിക്കുന്ന ഏഴ് രഹസ്യങ്ങള്‍. ഈ കൊന്തയില്‍ എഴുപത്തി രണ്ടു മണികള്‍ ഉണ്ട്.

വെഡ്ഡിംഗ് റോസറി
പേരില്‍ ഒരു കൗതുകം ഒളിച്ചിരിക്കുന്നുണ്ടെങ്കിലും ലാസൂ എന്ന പേര് കൂടെ ഈ റോസറിക്കുണ്ട്. വധുവി ന്റെയും വരന്റെയും തലയില്‍ വച്ച് അനുഗ്രഹിച്ചു പ്രാര്‍ഥി ക്കുന്നതിന് വേണ്ടി ആണ് ഈ റോസറി പ്രധാനമായും ഉപയോഗിക്കുന്നത്. പ്രതീകന്മാകമായ ഒരു ചടങ്ങ് ചെയ്യു ന്നതിന് വേണ്ടി ആണ് വെഡ്ഡിം ഗ് റോസറി ഉപയോഗിക്കുന്നത്. ഹിസ്പാനിക് വര്‍ഗ്ഗക്കാരുടെ ഇടയില്‍ ആണ് ഈ കൊന്ത വിവാഹ ചടങ്ങുകളില്‍ ഉപയോ ഗിക്കുന്നത് .


പത്തുമണി കൊന്ത
പത്തുമണി കൊന്തകള്‍ പ്രചാരത്തില്‍ വന്നിട്ട് അധികം നാളുകള്‍ ആയിട്ടില്ല.പേര് പോലെ തന്നെ പത്തു മണികള്‍ ആയിരിക്കും ഈ കൊന്തയില്‍ കാണുന്നത് . പത്തു മണി കൊന്തകള്‍ രണ്ടു തരത്തില്‍ ലഭ്യമാണ് . അഞ്ച് മണികള്‍ ആയിട്ടു വരുന്ന രണ്ടു സെറ്റുകളും ക്രൂശിത രൂപവും രണ്ടാ മത് തുടരെ പത്ത് മണികളും ക്രൂശിത രൂപവും ആയിട്ടു ള്ള കൊന്തയും. എവിടെ വച്ചായാലും പത്തു മണി കൊന്ത ഉപയോഗിക്കാം എന്നതാണ് ഇതിന്റെ സവിശേഷത.


റോസറി ബ്രേയ്‌സ്‌ലെറ്റ്
കൈയില്‍ ധരിക്കാവുന്ന രീതിയില്‍ ഉള്ള കൊന്തയാണിത്. ഫാഷന്‍ എന്നതി ലുപരി നമുക്ക് ഇപ്പോഴും ഉപയോഗിക്കാം എന്നതാണ് റോസറി ബ്രേയ്‌സ്‌ലെറ്റ് കൊണ്ട് അര്‍ത്ഥമാക്കുനത്.


കൊന്ത മോതിരം
റോസറി ബ്രേയ്‌സ്‌ലെറ്റ് പോലെ വിരലില്‍ അണിയാവുന്ന ഒന്നാണ് കൊന്ത മോതിരം അഥവാ ഫിങ്കര്‍ റോസറി. എല്ലായിടത്തും ഈ കൊന്ത മോതിരം ലഭ്യമാണ്.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles