വൈദ്യുതി മോഷണത്തിന് ശിക്ഷയായി 50 മരം നടണം!
ന്യൂ ഡെല്‍ഹി: മാതൃകാ പരമായ ഈ വിധിയുമായി മുന്നോട്ട് വന്നിരിക്കുന്നത് ഡെല്‍ഹിയിലെ ഹൈ കോടതിയാണ്. വൈദ്യുതി മോഷണ കേസില്‍ പിടിക്കപ്പെട്ട കുറ്റവാളിക്ക് കോടതി നല്കിയ ശിക്ഷ 50 മരം നടുക എന്നതാണ്.
ഒരു മാസത്തിനുള്ളില്‍ മരങ്ങള്‍ നട്ടു തീര്‍ക്കണം എന്ന് കോടതി ആവശ്യപ്പെട്ടു. സെന്‍ട്രല്‍ റിഡ്ജ് റിസര്‍വ് ഫോറസ്റ്റ്, ബുദ്ധ ജയന്തി പാര്‍ക്ക്, വന്തേ മാതരം പാര്‍ക്ക് എന്നിവിടങ്ങളിലാണ് വൃക്ഷത്തെകള്‍ നടേണ്ടത്.