സഭ വിശുദ്ധരെ പ്രഖ്യാപിക്കുന്നതെങ്ങനെ?

സകല വിശുദ്ധരുടെ മാസമായി കത്തോലിക്കാ സഭ ആചരിക്കുന്ന മാസമാണ് നവംബര്‍. നമ്മുടെ ഇടയില്‍ നമുക്ക് മുന്‍പേ അല്ലെങ്കില്‍ നമ്മുടെ ഒപ്പം ജീവിച്ച മനുഷ്യര്‍ ഉണ്ട്. കുഞ്ഞിലെ മുതല്‍ നമുക്ക് ഇഷ്ടമുള്ള വിശുദ്ധര്‍ കാണും അല്ലേ? ഒരു ജീവിതം മുഴുവന്‍ ദൈവത്തിനു വേണ്ടി ജീവിച്ചു ദൈവത്തിന്റെ ഇഷ്ടങ്ങള്‍ക്ക് വേണ്ടി സ്വയം ത്യാഗം സഹിച്ചു ജീവിച്ച മനുഷ്യ ജന്മങ്ങളെ മരണത്തിനു ശേഷം മഹത്വത്തിന്റെ പ്രഭയിലേക്ക് സഭ കൈ പിടിച്ചു ഉയര്‍ത്തുന്നു. ഇവരെ പോലെ ആകൂ അല്ലെങ്കില്‍ ഇവരെ പോലെ നമുക്കും ക്രിസ്തുവിനു പിറകെ പോകാം എന്ന നിശബ്ദ ജീവിത സന്ദേശം നല്‍കുന്നുണ്ട് ഓരോ ജീവിതങ്ങളും.

കത്തോലിക്കാ സഭയുടെ ചരിത്രത്തില്‍ നമുക്ക് വണങ്ങാന്‍ വിശുദ്ധന്മാര്‍ അനേകം ഉണ്ട്. അവരുടെ ജീവിതം ചെറുപ്പം മുതലേ കഥകളായും ഒക്കെ നമുക്ക് ലഭിക്കുന്നുണ്ട്. സഭയുടെ വിശുദ്ധ ചരിത്രത്തില്‍ കൂടി ഒരു യാത്ര നടത്തുകയാണ് ഈ മാസം.
കത്തോലിക്കാ സഭയുടെ ചരിത്രത്തില്‍ വിശുദ്ധര്‍ എന്ന പദവി ലഭിക്കുന്നത് ഔദ്യോഗികമായ നടപടികളിലൂടെ മാത്രം ആണ്. കാലം ഏറെ വേണ്ടി വരുമെങ്കിലും വിശുദ്ധ പദവിയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെടുന്ന വ്യകതിയുടെ ജീവിതത്തെ ആസ്പദമാക്കിയി രിക്കും ദൈര്‍ഘ്യം കുറയുന്നതും കൂടുന്നതും.
ആദ്യ കാലങ്ങളില്‍ ക്രിസ്തുവിശ്വാസത്തെ മുറുകെ പിടിച്ചത് കൊണ്ട് മാത്രം ജീവന്‍ വെടിയേണ്ടിവന്ന വിശ്വാസികളെ സഭ രക്ത സാക്ഷികള്‍ എന്ന് വിളിച്ചു പോന്നിരുന്നു. തുടര്‍ന്നാണ് വിശുദ്ധര്‍ എന്ന പേരിലേക്ക് മാറിയത്. നമ്മളെ കൂടുതല്‍ ദൈവത്തിലേക്ക് അടുപ്പിക്കാന്‍ ഉള്ള വഴി കാട്ടികള്‍ മാത്രം ആണ് വിശുദ്ധര്‍. അവരെ ആരാധിക്കാന്‍ അല്ല വണങ്ങാന്‍ ആണ് തിരുസഭ നമ്മളെ പഠി പ്പിക്കുന്നത്. എന്നാല്‍ ഇന്ന് ചുറ്റിനും കാണുന്ന വിശ്വാസികളെ നോക്കുമ്പോള്‍ വിശുദ്ധ ജനത്തിന് കൂടുതല്‍ ആരാധന ആണ് നല്‍കി വരുന്നത്. ഇത് നാം മാറ്റി എടുക്കേണ്ട ഒന്നാണ്. സഭയില്‍ വിശുദ്ധര്‍ വിശ്വാസികളെ അവരുടെ വിശ്വാസത്തില്‍ കൂടുതല്‍ ആഴത്തില്‍ വേരോടെ നിര്‍ത്താനും ജീവിതത്തില്‍ ഉണ്ടാകുന്ന പ്രതിസന്ധികളെ എങ്ങനെ അതി ജീവിക്കണം എന്നൊക്കെ അവരുടെ ജീവിതം കൊണ്ടൊ ക്കെ നമ്മളെ പഠിപ്പിച്ചവരുമാണ്. തിരുസഭ വിശുദ്ധരെ നിര്‍മിക്കുകയല്ല, അവരെ തിരിച്ചറിയുകയാണ് ചെയ്യുന്നത്.

3 ജനുവരി 993 പോപ്പ് ജോണ്‍ പതിനഞ്ചാമന്‍ ആണ് ആദ്യമായി വിശുദ്ധനെ ഒദ്യോഗികമായി നാമകരണം ചെയുന്നത്. രക്തസാക്ഷി കള്‍ അടക്കം പതിനായിരത്തോളം ആളുകളെ സഭയുടെ ചരിത്രത്തില്‍ വിശുദ്ധ ഗണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഓരോ വിശുദ്ധനും അവരുടെതായ തൊഴില്‍ മേഖലയിലോ അല്ലാ തെയോ പ്രാവീണ്യം നേടിയവര്‍ ആകാം. അവര്‍ വഴി നമുക്ക് ലഭിക്കുന്ന അനുഗ്രഹങ്ങള്‍ ചിലപ്പോള്‍ അവരുടെ ഈ മേഖലയെ ആശ്ര യിച്ചായിരിക്കാം.

കത്തോലിക്കാ സഭയില്‍ വിശുദ്ധ പദവി ലഭിക്കുന്നതിനു അതിന്റേതായ ഘട്ടങ്ങള്‍ ഉണ്ട്. വിശുദ്ധരുടെ ജീവിതങ്ങള്‍ ഓരോ പാഠങ്ങള്‍ ആണ്. എനിക്കും നിനക്കും ഒക്കെ മുന്‍പേ വഴി തെളിച്ചു പോയവര്‍ നമുക്ക് മുന്‍പേ പറന്ന പക്ഷികളാണ്. ആ വഴി തിരഞ്ഞെ ടുക്കുക എന്നതാണ് പ്രധാനം.

സഭയുടെ വിശുദ്ധ പദവിയിലേക്കുള്ള ഘട്ടങ്ങള്‍
വിശുദ്ധീകരണം ദൈര്‍ഘ്യമുള്ള ഒരു നിയമപരമായ നടപടി ക്രമം തന്നെയാണ്. വിശുദ്ധ ജീവിതം നയിച്ചിരുന്നു എന്ന് കരുതപ്പെടുന്ന വ്യക്തി മരണപ്പെട്ടു കഴിഞ്ഞാല്‍ ആ വ്യക്തിയുടെ വ്യക്തി ജീവിതം എപ്രകാരം ഉള്ളതായിരുന്നു എന്നത് സംബന്ധിച്ച ഔദ്യോഗികമായ ഒരു റിപ്പോര്‍ട്ട് അതാതു അതിരൂപതയുടെ ബിഷപ്പിന് സമര്‍പ്പിക്കേണ്ട താണ്. ദൈവദാസന്‍ എന്ന പദവിയിലായിരി ക്കും അപ്പോള്‍ മുതല്‍ ആ വ്യക്തി അറിയ പ്പെടുന്നത്. ഈ റിപ്പോര്‍ട്ട് അതിരൂപതാ കേന്ദ്രം ആഴത്തില്‍ ഉള്ള പഠനത്തിനു വിധേയമാക്കുന്നു. ഇതിനു ശേഷം തയ്യാറാക്കുന്ന വിവരങ്ങള്‍ ആണ് കോണ്‍ഗ്രിഗേഷന്‍ ഫോര്‍ ദി കോസെസ് ഓഫ് സെയിന്റ്‌സിന് മുന്നില്‍ അവലോകനത്തിനായി സമര്‍പ്പിക്കുന്നത്. ഈ വിവരങ്ങള്‍ ആധികാരികമാണെന്ന ഉള്ള അംഗീകാരം പ്രസ്തുത കമ്മിറ്റിയില്‍ നിന്നും ലഭിച്ചാല്‍ ആ വ്യക്തിയെ ദൈവദാസന്‍ എന്ന ഗണത്തില്‍ നിന്നും വന്ദ്യന്‍ എന്ന ഗണത്തി ലേക്ക് ഉയര്‍ത്തുന്നു. അടുത്ത് വരുന്ന പദവിയിലേക്ക് ഉയര്‍ത്തുന്നത് ആ വ്യക്തിയുടെ മദ്ധ്യസ്ഥതയില്‍ നടക്കുന്ന അത്ഭുതങ്ങളെ ആണ് കണക്കാക്കുന്നത്. വാഴ്ത്തപ്പെട്ടവന്‍ എന്ന പദവിയില്‍ നിന്നും വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തുന്നത് പ്രധാനപ്പെട്ട രണ്ട് അത്ഭുതങ്ങളെ അടിസ്ഥാനമാക്കിയാണ്. നടന്ന അത്ഭുതങ്ങള്‍ ആധികാരികമാണോ എന്ന പരിശോധനയാണ് തുടര്‍ന്ന് നടക്കുക. എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയതിനു ശേഷം പരിശുദ്ധ പിതാവ്, നാമനിര്‍ദേശം ചെയ്യപെട്ട വ്യക്തിയെ വിശുദ്ധനായി പ്രഖ്യാപിക്കുന്നു.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles