ടെക്സാസിലെ ബ്യൂമോണ്ട് രൂപതയ്ക്ക് പുതിയ ഇടയന്
വത്തിക്കാന്‍ സിറ്റി: ടെക്സാസിലെ ബ്യൂമോണ്ട് രൂപതയുടെ പുതിയ മെത്രാനായ മോണ്‍. ഡേവിഡ് ടൂപ്പ്സിനെ ഫ്രാന്‍സിസ് പാപ്പാ നിയമിച്ചു. വിരമിച്ച ബ്യൂമോണ്ട് അധ്യക്ഷന്‍ ബിഷപ്പ് കര്‍ട്ടിസിന്റെ ജെ ഗ്വിലറിയുടെ ഒഴിവിലേക്കാണ് പുതിയ മെത്രാനെ നിയമിച്ചിരിക്കുന്നത്.
ഫ്ലോറിഡയിലുള്ള സെന്റ് വിന്‍സെന്റ് ഡി പോള്‍ റീജണല്‍ സെമിനാരി റെക്ടറായി സേവനം ചെയ്തു വരുമ്പോഴാണ് മോണ്‍. ഡേവിഡ് ടൂപ്പ്സിനെ തേടി പുതിയ നിയമം എത്തിയത്.
1971 മാര്‍ച്ച് 26 ന് വാഷിംഗ്ടണിലെ സിയാറ്റിലില്‍ ജനിച്ച മോണ്‍. ഡേവിഡ് ടൂപ്പ്സ് 1990 ല്‍ മയാമിയിലെ സെന്റെ ജോണ്‍ വിയാനി കോളജ് സെമിനാരിയില്‍ ചേര്‍ന്ന്. 1997 ജൂണ്‍ 14 ന് അദ്ദേഹം പുരോഹിതനായി അഭിഷേകം ചെയ്യപ്പെട്ടു.