സ്ലോവാക്യയില്‍ അടച്ചിട്ട പള്ളികള്‍ വീണ്ടും തുറക്കുന്നു
പള്ളികൾ വീണ്ടും തുറക്കുന്നതും പ്രവർത്തനം പുനരാരംഭിക്കുന്നതും കണക്കിലെടുത്ത്സ്ലോവാകിയാ മെത്രാൻ സമിതിയുടെ ഔദ്യോഗിക സൈറ്റിൽ പ്രായമായ വിശ്വാസികളെ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ സുരക്ഷാ സംവിധാനങ്ങളെ കുറിച്ചുള്ള നിർദ്ദേശങ്ങൾ പ്രസിദ്ധീകരിച്ചു.
കൊറോണാ വൈറസ്, പ്രായമായവരെ പ്രധാനമായും ബാധിച്ചുവെന്ന കാര്യം മറക്കരുതെന്നും ഈ കാരണത്താലാണ് പുരോഹിതരോടു 65 വയസ്സിനു മുകളിലുള്ളവർക്ക് പ്രത്യേക ശ്രദ്ധ നൽകാൻ ആവശ്യപ്പെടുന്നതെന്നും,സാധാരണയായി രണ്ട് ദിവ്യബലി നടക്കുന്ന വലിയ ഇടവകകളിൽ ഒരാൾ അവരെ പ്രത്യേകമായി സ്വീകരിക്കണമെന്നും മെത്രാന്മാർ ആവശ്യപ്പെട്ടു. മേയ് ആറ് മുതലാണ് സ്ലോവാകിയായിലെ പള്ളികളുടെപ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നത്.
ഇടവകകളിൽ എല്ലാവരും നിയമങ്ങൾ പാലുക്കുന്നുണ്ടോയെന്ന് പരിശോധിക്കാൻ ഒരു പുരോഹിതനുണ്ടാകും. പള്ളിയിൽ പ്രവേശിക്കുന്നതിനുമുമ്പ്, വിശ്വാസികൾക്ക് പെരുമാറ്റ നിയമങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ നൽകപ്പെടും. സുരക്ഷാ അകലം പാലിക്കുന്നതിന് സ്ഥലങ്ങൾ അടയാളപ്പെടുത്താനും, കൂടാതെ, പരിസരത്തിൽ നിരന്തരമായ വായുസഞ്ചാരവും അവയുടെ ശുചിത്വവും ഉറപ്പാക്കണമെന്നും പുരോഹിതരോടു മെത്രാന്മാർ ആവശ്യപ്പെട്ടു. ദിവ്യകാരുണ്യം കൈയിൽ മാത്രമേ നൽകപ്പെടുകയുള്ളു. ബെഞ്ചുകളിൽ പുസ്തകങ്ങളോ.ജപമാലകളോ ഉണ്ടാകരുതെന്നും നിർദ്ദേശങ്ങളിൽ രേഖപ്പെടുത്തിട്ടുണ്ട്.