നാഗസാക്കി അണുബോംബു സ്ഫോടനത്തിലെ അവശിഷ്ടമായ കുരിശ് തിരിച്ചെത്തുന്നു
1945 ആഗസ്റ്റ് 9 നാണ് ജപ്പാനിലെ നാഗസാക്കിയില്‍ അമേരിക്കയുടെ ആറ്റം ബോംബ് വന്നു വീണത്. ഹിരോഷിമയില്‍ 6 നും. ആറ്റം ബോംബ് വന്നു വീഴുമ്പോള്‍ നാഗസാക്കിയിലെ ഇമ്മാക്കുലേറ്റ് കണ്‍സപ്ഷന്‍ കത്തീഡ്രലില്‍ വിശ്വാസികള്‍ ദിവ്യകര്മങ്ങളില് പങ്കെടുത്തു കൊണ്ടിരിക്കുകയായിരുന്നു. എല്ലാവരും തല്‍ക്ഷണം കൊല്ലപ്പെട്ടു.
കത്തീഡ്രലിന്റെ അവശിഷ്ടങ്ങളില്‍ നിന്ന് കണ്ടെടുത്ത ഒരു കുരിശ് വാള്‍ട്ടര്‍ ഹൂക്ക് എന്നു പേരായ കത്തോലിക്കാനായ യുഎസ് മൈറൈന്‍ തന്റെ അമ്മയ്ക്ക് അയച്ചു കൊടുത്തു. 1982 ല്‍ ഹൂക്ക് ഈ കുരിശ് പീസ് റിസോഴ്സ് സെന്ററിന് സമ്മാനിച്ചു.
ഈ കുരിശ് ഓഹിയോ കോളേജ് നാഗസാക്കിയിലെ കത്തീഡ്രലിന് ഇപ്പോള്‍ തിരികെ നല്‍കുകയാണ്. അണുബോംബു സ്ഫോടനത്തില്‍ തകര്‍ന്നു പോയ കത്തീഡ്രലിന്റെ വളരെ കുറച്ച് അവശിഷ്ടങ്ങള്‍ മാത്രമാണ് ഇനി ബാക്കിയുള്ളത്. അതില്‍ പ്രധാനപ്പെട്ടതാണ് ഈ കുരിശ്.