ഈശോ കയറി എന്നതാണ് വി. കുരിശിൻറെ മഹത്വം
യുവത്വത്തിൻ്റെ ആഘോഷങ്ങൾ അതിരുകടക്കുമ്പോൾ, സൗഹൃദത്തിന്റെ മറവ് വിഷം ചീറ്റുമ്പോൾ, തീവ്രവാദങ്ങളും മതമർദ്ദനങ്ങളും നവീന മാർഗ്ഗങ്ങൾ തേടുമ്പോൾ, വിശുദ്ധ കുരിശിനെ അവഹേളിച്ചതിനെതിരെ സമ്മിശ്ര പ്രതികരണങ്ങൾ ഉയരുമ്പോൾ, വിശുദ്ധ ഗ്രന്ഥവും ചരിത്രവും നമ്മെ ഓർമ്മപ്പെടുത്തുന്ന ചിലതുണ്ട്:
“യഹൂദരുടെ രാജാവേ സ്വസ്തി” എന്നുപറഞ്ഞ് അവനെ പരിഹസിക്കുകയും അടിക്കുകയും മുഖത്ത് തുപ്പുകയും ചെയ്തവർക്ക് “നീ ദൈവപുത്രനെങ്കിൽ നിന്നെ തന്നെ രക്ഷിക്കുക”, “ഞങ്ങൾ കണ്ടു വിശ്വസിക്കുന്നതിന് ഇസ്രായേലിന്റെ രാജാവായ ക്രിസ്തു കുരിശിൽ നിന്നും ഇറങ്ങി വരട്ടെ” എന്ന് മുറവിളി കൂട്ടിയവർക്ക് “അവനെ ക്രൂശിക്കുക” എന്ന് ആക്രോശിച്ചവർക്ക് അവൻ കൊടുത്ത മറുപടി “ഇവർ ചെയ്യുന്നത് എന്തെന്ന് ഇവർ അറിയുന്നില്ല ഇവരോട് ക്ഷമിക്കേണമേ” എന്നാണ്.
കാരണം ‘വിജാതിയർക്ക് നാശത്തിന്റെ വഴിയിലൂടെ ചരിക്കുന്നവർക്ക് കുരിശ് ഭോഷത്വമാണ്’ – ‘ദൈവരാജ്യത്തിന്റെ സന്ദേശം ഉൾക്കൊള്ളാനുള്ള കഴിവ് അവർക്ക് നൽകപ്പെട്ടിട്ടില്ല’ – “എന്നാൽ രക്ഷയിലൂടെ ചരിക്കുന്ന നമുക്കോ അത് ദൈവത്തിന്റെ ശക്തിയും ജ്ഞാനവുമാണ്”.
അതിനാലാണ് കോൺസ്റ്റന്റയിൻ ചക്രവർത്തി കുരിശിന്റെ മഹത്വം അറിഞ്ഞ് ക്രിസ്ത്യാനികൾക്ക് സ്വാതന്ത്ര്യം പ്രഖ്യാപിച്ചത്! ഹെലന രാജ്ഞി വിശുദ്ധ കുരിശു നേടി പലസ്തീനയിൽ എത്തിയത്! ആദിമക്രൈസ്തവർ ഹെരാക്ലിയുസ് ചക്രവർത്തിയുടെ നേതൃത്വത്തിൽ പേർഷ്യക്കാരിൽ നിന്നും വിശുദ്ധ കുരിശ് തിരിച്ചു പിടിച്ചത്! കുരിശുയുദ്ധക്കാർ വിശുദ്ധ സ്ഥലങ്ങൾ വീണ്ടെടുക്കാൻ ജീവൻ ബലികഴിച്ചത്! സ്പാനിയാർഡുകൾ റിക്കൊൺ ക്വിസ്ത (തിരിച്ചു പിടുത്തം) നടത്തിയത്!
വി. ഫ്രാൻസിസ് അസീസിയും വി. അന്തോണീസും ആവിലായിലെ വി. അമ്മത്രേസ്യയും വി. ഇഗ്‌നേഷ്യസ് ലയോളയും വി. ഫ്രാൻസിസ് സേവിയറുമെല്ലാം ഇതരമതസ്ഥരോടു സുവിശേഷം പ്രസംഗിക്കാൻ ഇറങ്ങിത്തിരിച്ചവരാണ്.
കുരിശിന്റെ മഹത്വമോ സുവിശേഷപ്രഘോഷണ ദൗത്യമോ തിരിച്ചറിയാതെ നവമാധ്യമങ്ങളിലൂടെയു० മറ്റും വ്യാജ സഹിഷ്ണുതയും സംയമനവും പ്രഘോഷിക്കുന്ന അഭിനവ ക്രൈസ്തവ നാമധാരികളോട് കർത്താവ് പറയും “ചൂടോ തണുപ്പോ ഇല്ലാതെ മന്ദോഷ്ണനാകയാൽ നിന്നെ ഞാൻ എന്റെ വായിൽനിന്നു തുപ്പിക്കളയും”. ഓർക്കുക! നസ്രായനായ യേശു കുരശിൽ കയറിയതാണ് വി. കുരിശിൻറെ മഹത്വം! അതിനാലാണ് നസ്രാണിയുടെ ജീവിത്തിൽ കുരിശിനു ഒഴിവാക്കാനാവാത്ത അത്ര ഉന്നതസ്ഥാന० കല്പിക്കുന്നത്.
~ ഫാ. ഫ്രാൻസീസ് കൂത്തൂർ ~
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.