തക്കം പാർത്തിരിക്കുന്ന കാക്ക

ആശ്രമത്തിലെ പ്രാവിൻകൂടിനെ നോക്കി ഒരു കാക്കയിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു.
എല്ലാ ദിവസവും ഉച്ചകഴിഞ്ഞ് അഞ്ചുമണിയോടു കൂടി പ്രാവുകളെ
തുറന്നു വിടുക പതിവാണ്.
സന്ധ്യയാകുമ്പോൾ അവ തിരിച്ച്
കൂട്ടിൽ കയറുകയും ചെയ്യും.
പ്രാവിൻ കൂട് തുറക്കുന്ന സമയം
കൃത്യമായ് അറിയാവുന്ന കാക്ക,
കൂടിനകത്തു കയറാൻ തക്കം പാർത്തിരുന്നു.
ഒരു ദിവസം, കൂടു തുറന്നു കിടന്ന വേളയിൽ ഞങ്ങളാരും ശ്രദ്ധിക്കുന്നില്ലെന്നു കണ്ടപ്പോൾ, കാക്ക, പതുക്കെ പ്രാവിൻ കൂട്ടിൽ കയറി മുട്ടയെടുക്കാൻ ശ്രമിച്ചു.
അപ്പോഴേയ്ക്കും ഞങ്ങൾ ഓടിയെത്തി അതിനെ കല്ലെറിഞ്ഞോടിച്ചു.
ചിലപ്പോഴൊക്കെ നമ്മളും
ഈ കാക്കയെപ്പോലല്ലെ?
മറ്റുള്ളവരെ ആക്രമിക്കാനും നശിപ്പിക്കാനും അവസരം പാർത്തിരിക്കാറില്ലെ?
അതുപോലെ തന്നെ,
പ്രാവിനെ ആക്രമിക്കുന്ന
കാക്കയെപ്പോലുള്ള
തിന്മയുടെ ശക്തികൾ
നമുക്കു ചുറ്റുമുണ്ടെന്ന് തിരിച്ചറിയണം. അവയ്ക്കെതിരെ ജാഗ്രത പാലിക്കുകയും വേണം. അല്ലെങ്കിൽ തീർത്തും അപ്രതീക്ഷിതമായ സമയത്ത്
പാപക്കുഴികളിൽ നമ്മൾ നിപതിക്കും.
നന്മ മാത്രം ചെയ്ത ക്രിസ്തുവിനെ ബന്ധിക്കാനും വധിക്കാനും യഹൂദർ ഗൂഢാലോചന നടത്തിയെന്ന്
വചനം പറയുന്നു:
“അപ്പോള്,
പുരോഹിതപ്രമുഖന്മാരും ഫരിസേയരും ആലോചനാസംഘം വിളിച്ചുകൂട്ടി പറഞ്ഞു:
നാം എന്താണു ചെയ്യേണ്ടത്‌?
ഈ മനുഷ്യന് വളരെയധികം അടയാളങ്ങള് പ്രവര്ത്തിക്കുന്നല്ലോ. അവനെ നാം ഇങ്ങനെ വിട്ടാല് എല്ലാവരും അവനില് വിശ്വസിക്കും.” (യോഹന്നാന് 11 : 47-48)
ക്രിസ്തുവിനെ വരെ കുരുക്കാൻ തക്കം പാർത്തിരുന്ന തിന്മയുടെ ശക്തികൾ
നമുക്കെതിരെയും ആഞ്ഞടിക്കുമെന്നുറപ്പാണ്. ആ ഗൂഢാലോചനകൾക്കെതിരെ ഉണർന്നിരിക്കാൻ നമുക്ക് കഴിയട്ടെ.

~ ഫാദർ ജെൻസൺ ലാസലെറ്റ് ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles