മാതാവിന്റെ വിമലഹൃദയപ്രതിഷ്ഠ – 3-ാം ദിവസം

മാതാവിന്റെ വിമലഹൃദയപ്രതിഷ്ഠ
~ 3-ാം ദിവസം ~

എന്റെ പ്രിയമക്കളെ, നിങ്ങളുടെ പ്രതിഷ്ഠയെ പ്രത്യേകമാം വിധം നവീകരിക്കുക. മംഗളവാര്‍ത്ത ദിവസത്തെ എന്റെ സമര്‍പ്പണത്തെ സ്മരിച്ചുകൊണ്ട് എന്റെ വിമലഹൃദയത്തിലേക്കു നിങ്ങളെ പ്രതിഷ്ഠിക്കുക. നിങ്ങള്‍ക്കു ചിന്തിക്കാന്‍ പറ്റാത്ത അത്രയധികം കൃപകളാലാണു ഞാന്‍ എന്റെ മാതൃസഹജമായ കരത്തില്‍ നിങ്ങളെ പിതാവായ ദൈവത്തിന്റെ മുമ്പില്‍ സമര്‍പ്പിക്കുന്നത്

പിശാചിന്റെ വഞ്ചനയാല്‍ കലുഷിതമായ ഈ ലോകത്തിലേക്ക് ഞാനെന്റെ പൂര്‍ണ്ണശക്തിയോടുകൂടിയാണ് വരുന്നത്. സുവിശേഷത്തിന്റെ പൂര്‍ണ്ണസത്യത്തിലേക്ക് നയിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അതുവഴി നിങ്ങളുടെ ജീവിതം ക്രമപ്പെടുത്തി സ്വര്‍ഗ്ഗകിരീടത്തിനു നിങ്ങള്‍ അര്‍ഹരായിത്തീരും.

തണുപ്പുള്ളതും വിരസവുമായ ഈ ലോകസാഹചര്യത്തില്‍ നിങ്ങളുടെ ഹൃദയത്തെ എന്റെ വിമലഹൃദയവുമായി കോര്‍ത്തിണക്കുക. ഞാന്‍ നിങ്ങളെ നയിക്കുകയും സംരക്ഷിക്കുകയും ചെയ്യാം.

പ്രിയ മക്കളെ, പിശാചിന്റെ കുതന്ത്രങ്ങളില്‍ നിന്നും കെണികളില്‍ നിന്നും രക്ഷപ്പെടുക അത്ര എളുപ്പമല്ല. നിശ്ചയമായും നിങ്ങള്‍ക്കറിയുകയുമില്ല. എന്റെ വിമലഹൃദയത്തോടു കോര്‍ത്തിണക്കിയാല്‍ മാത്രമേ പിശാചിന്റെ മൂലപാപങ്ങളുടെ പ്രലോഭനങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് രക്ഷപ്പെടാനാവുകയുള്ളു. ഈ അവസാന നാളുകളില്‍ എന്റെ വിമലഹൃദയത്തിനു പ്രതിഷ്ഠിച്ചവര്‍ മാത്രമെ സുവിശേഷ സത്യങ്ങളോടു വിശ്വസ്തമായിരിക്കുകയുള്ളു. ക്രിസ്തുവിന്റെ വികാരി പരിശുദ്ധ കുര്‍ബാനയില്‍ യേശുവിന്റെ യഥാര്‍ത്ഥ സാന്നിദ്ധ്യത്തെ ആരാധിക്കും.

പരിശുദ്ധ ത്രിത്വത്തിന്റെ മഹത്വത്തിനായി നിങ്ങളെ ഇങ്ങനെ നയിക്കാനാണു എന്റെ ആഗ്രഹം. എന്റെ വിമലഹൃദയത്തിലൂടെ ത്രിത്വത്തിലേക്കുള്ള വഴി കണ്ടെത്തുവാനും ദൈവികപ്രകാശം പരത്തുവാനും നിങ്ങള്‍ക്കു സാധിക്കും. ഈ ദൈവികപ്രകാശം ഭൂമിയിലേക്കു പരത്തിക്കഴിയുമ്പോള്‍ എന്റെ ഉത്തരവാദിത്വം അതുവഴി പൂര്‍ത്തിയാവുകയും, എന്റെ യേശുവിന്റെ തിരുഹൃദയത്തിന്റെ ഭരണം സംജാതമാകുകയും ചെയ്യും. നിങ്ങളുടെ ഒരു ചെറിയ ശ്രമം ഈ മഹത്വം വെളിപ്പെടാന്‍ കാരണമാകും. മനുഷ്യ ഹൃദയങ്ങളില്‍ ഇരു ഹൃദയങ്ങളുടെ സുനിശ്ചിതമായ വിജയം സാധ്യമാകുക എന്നത് നിങ്ങളുടെ കരങ്ങളിലാണ്.

നേര്‍വഴി നയിക്കല്‍: പ്രതിഷ്ഠയ്ക്കു വേണ്ടിയുള്ള ഒരുക്കങ്ങള്‍തന്നെ ഒരു ആത്മാവിനു പ്രത്യേകമായി ഒരു കൃപ നല്‍കുന്നു. ദൈവം ഒരു കൃപ നല്‍കേണ്ടതിന് അതിനെ പ്രത്യേകമായ ഒരുക്കപ്പെടേണ്ടതുണ്ട്. ഒരുക്കങ്ങള്‍ എന്നാല്‍ ആത്മാവിന്റെ വിശുദ്ധീകരണമാണ്. ദൈവം കൊടുക്കുന്ന കൃപയ്ക്കനുസൃതമായി ഒരു ആത്മാവ് ഒരുക്കപ്പെടണം.

വിമലഹൃദയ പ്രതിഷ്ഠ എന്ന പ്രവൃത്തി പരിശുദ്ധ മറിയത്തിലൂടെ യേശുവുമായുള്ള സംലയനമാണെന്നുള്ള കാര്യം ചെറുതായി കാണരുത്. അതുകൊണ്ട് നിങ്ങളുടെ ഈ പ്രതിഷ്ഠ വളരെ ഗൗരവമായിത്തന്നെ നിങ്ങള്‍ കാണണം. ഈ ഒരുക്കത്തിന്റെ ഉദ്ദേശ്യം ഒരു ആത്മാവിനു ഈ വലിയ കൃപ സ്വീകരിക്കാനുള്ള അടിത്തറ ഉണ്ടാക്കുക എന്നുള്ളതാണ്. നമ്മുടെ അമ്മ പറയുന്നു, ദൈവം ഈ കൃപ അതിന്റെ പൂര്‍ണ്ണതയില്‍ ഒരു ആത്മാവിനു നല്‍കുന്നതിനു മുമ്പ് അതു ഒരുക്കപ്പെടേണ്ടതുണ്ട്.

മാര്‍ഗ്ഗനിര്‍ദ്ദേശം: പരിപൂര്‍ണ്ണതയ്ക്കു വേണ്ടിയുള്ള ഒരു തീവ്രമായ ആഗ്രഹം നമ്മളില്‍ ഉണ്ടാക്കിയെടുക്കണം. അതുവഴിയാണു വിശുദ്ധി സ്വന്തമാക്കുന്നത്. മറിയത്തിന്റെ അമലോത്ഭവ ഹൃദയത്തില്‍ നമ്മള്‍ ചെയ്യുന്ന പ്രതിഷ്ഠ നമ്മുടെ ആത്മാവിനു പൂര്‍ണ്ണത കൊണ്ടുവരുന്നു. നമ്മുടെ തീവ്രമായ അഭിലാഷത്താല്‍ പുണ്യങ്ങളില്‍ വളര്‍ന്നു വിശുദ്ധിയുടെ അത്യുച്ചകോടിയില്‍ എത്തണം. വിശുദ്ധമായ അഭിലാഷങ്ങള്‍ ലോകവുമായുള്ള കെട്ടുപാടുകളില്‍ നിന്ന് നമ്മെ വിടുവിക്കുന്ന അനുഗ്രഹ ചിറകുകളാണ്. അങ്ങനെ ലോകത്തിനു തരാന്‍ സാധിക്കാത്ത ഒരു സമാധാനം നമ്മള്‍ കണ്ടെത്തണം.

നന്മ നിറഞ്ഞ മറിയമെ (3)

എത്രയും ദയയുള്ള മാതാവെ (1)


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles