കൊറാണയുടെ ഈ പരീക്ഷണഘട്ടത്തില്‍ വിശ്വാസധീരരായിരിക്കുക: ഫ്രാന്‍സിസ് പാപ്പാ

വത്തിക്കാന്‍ സിറ്റി: ലോകം മുഴുവനും കൊറോണ വൈറസ് ഭീതിയിലായിരിക്കുന്ന ഈ സന്ദര്‍ഭത്തില്‍ വിശ്വാസത്തില്‍ ധൈര്യം അവലംബിക്കാന്‍ ഫ്രാന്‍സിസ് പാപ്പായുടെ ആഹ്വാനം. വിശ്വാസധീരത കൊണ്ട് ഈ പരീക്ഷണഘട്ടത്തെ നേരിടാന്‍ പാപ്പാ ആവശ്യപ്പെട്ടു. കൊറോണ വൈറസ് ബാധിച്ച് കഷ്ടതയനുഭവിക്കുന്നവരെ പ്രത്യേകമായി ഓര്‍ത്ത് പ്രാര്‍ത്ഥിച്ചു കൊണ്ട് ഫ്രാന്‍സിസ് പാപ്പാ പുറത്തിറക്കിയ വീഡിയോ സന്ദേശത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
‘പ്രയാസകമായ ഈ ഘട്ടത്തില്‍ വിശ്വാസത്തിന്റെ കരുത്തു കൊണ്ടും പ്രത്യാശയുടെ ഉറപ്പു കൊണ്ടും സ്നേഹതീക്ഷണത കൊണ്ടും അതിജീവിക്കാന്‍ എന്റെ സഹോദര മെത്രാന്മാരോട് ചേര്‍ന്ന് ഞാന്‍ ആവശ്യപ്പെടുന്നു. ഈ കഷ്ടതയെയും വേദനയെയും സുവിശേഷാത്മാകമായി നമുക്ക് ഈ നോമ്പുകാലത്ത് നേരിടാം’ പാപ്പാ പറഞ്ഞു.
അപ്പസ്തോലിക കൊട്ടാരത്തിലിരുന്ന ചിത്രീകരിച്ച വീഡിയോയിലൂടെ പാപ്പാ ഞായറാഴ്ച കര്‍ത്താവിന്റെ മാലാഖ പ്രാര്‍ത്ഥന ചൊല്ലി. പരമ്പരാഗതമായി സെന്റ് പീറ്റേഴ്സ് സ്ക്വയറിന്റെ ബാല്‍ക്കണിയില്‍ നിന്നു കൊണ്ടാണ് പാപ്പാ കര്‍ത്താവിന്റെ മാലാഖ പ്രാര്‍ത്ഥന ചൊല്ലാറുള്ളത്.
കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായാണ് പാപ്പാ വീഡിയോ വഴി കര്‍ത്താവിന്റെ മാലാഖ പ്രാര്‍ത്ഥന ചൊല്ലു്ന്നതെന്ന് പാപ്പാ തന്നെ അറിയിച്ചു. ജനം തിങ്ങിക്കൂടുകയും അതു വഴി രോഗം പടരുകയും ചെയ്യുന്നത് തടയാന്‍ വേണ്ടിയാണിത്.