കൊറോണ: കൊറിയയില്‍ വിഭൂതി ബുധന്‍ ആചരണവും കുര്ബാനയുമില്ല
സിയോള്‍: കൊറോണ വൈറസ് ബാധയുടെ ഭീഷണി നിലനില്‍ക്കെ ദക്ഷിണ കൊറിയയിലെ ഒരു അതിരൂപതയില്‍ വിഭൂതി ബുധന്‍ ആചരണവും കുര്‍ബാനയും മാറ്റിവച്ചു. മൂന്നാഴ്ചത്തേക്കാണ് കൊറിയന്‍ രൂപതയില്‍ വിശുദ്ധ കര്‍മങ്ങളും ദിവ്യബലിയും മാറ്റിവച്ചിരിക്കുന്നത്.
ദയേഗുവിലെ ആര്‍ച്ചുബിഷപ്പ് തദേവൂസ് ചോ ഹുവാങ് കില്‍ ആണ് ഫെബ്രുവരി 19 ന് പുറത്തിറക്കിയ പ്രത്യേക അറിയിപ്പിലൂടെ പള്ളികളിലെ എല്ലാ സമ്മേളനങ്ങളും കുര്‍ബാനകളും മാര്‍ച്ച് 5 വരെ വിലക്കിയിരിക്കുന്നത്.
അതിരൂപതയിലുള്ള ആള്ക്കൂട്ടസമ്മേളങ്ങളിലൂടെ കൊറോണ വൈറസ് ബാധയുണ്ടായി എന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് ഈ ഉത്തരവ്. കൊറോണ വൈറസ് മൂലം കൊറിയയിലെ ആദ്യത്തെ മരണം റിപ്പോര്‍ട്ട് ചെയ്തത് ഫെബ്രുവരി 19നാണ്.