പാപ്പായുടെ കൊറോണ വൈറസ് ഫലം വന്നു: നെഗറ്റീവ്!
വത്തിക്കാന്‍ സിറ്റി: കഴിഞ്ഞ ഫെബ്രുവരി 27 മുതല്‍ കടുത്ത ജലദോഷവും ചുമയുമായി പൊതുപരിപാടികളില്‍ നിന്ന് മാറിനിന്നിരുന്ന ഫ്രാന്‍സിസ് പാപ്പായ്ക്ക് കൊറോണ വൈറസ് പകര്‍ന്നതാണെന്ന് ചില കിംവദന്തികള്‍ പരന്നിരുന്നു. ഇറ്റലിയില്‍ കൊറോണ വൈറസ് ബാധ കൂടുതലാണെന്ന് സര്‍വേ ഫലമാണ് ഇതിന് പിന്നില്‍.
കൊറോണ വൈറസ് ടെസ്റ്റിന് അയച്ചിരുന്ന സാംപിളിന്റെ ഫലം എത്തി. മാര്‍പാപ്പായുടെ ഫലം നെഗറ്റീവാണ്. അദ്ദേഹത്തിന് കൊറോണ വൈറസ് ബാധ ഏറ്റിട്ടില്ല. ഇല് മെസ്സാജെറോ എന്ന ഇറ്റാലിയന്‍ പത്രമാണ് ഇക്കാര്യം അറിയിച്ചത്.
യുവാവായിരിക്കെ ഫ്രാന്‍സിസ് പാപ്പായ്ക്ക് സര്‍ജറിയിലൂടെ ഒരു ശ്വാസകോശം നഷ്ടമായിരുന്നു. ഒരാഴ്ചയായി അദ്ദേഹത്തിന് ശ്വാസകോശ സംബന്ധിയായ അസുഖം അലട്ടുന്നുണ്ടായിരുന്നു. ജലദോഷവും ചുമയും മൂലം അദ്ദേഹം വീട്ടിലിരുന്നാണ് തന്റെ കര്‍ത്തവ്യങ്ങള്‍ നിര്‍വഹിച്ചിരുന്നത്.