മാതാവിന്റെ വിമലഹൃദയപ്രതിഷ്ഠ അഞ്ചാം ദിവസം
മാതാവിന്റെ വിമലഹൃദയപ്രതിഷ്ഠ
~ അഞ്ചാം ദിവസം ~
പ്രിയ മക്കളേ, എന്റെ സുനിശ്ചിത വിജയത്തിന്റെ പ്രഭയിലേക്ക് നിങ്ങള്‍ ഉണരുകയാണ്. എന്റെ വിളിക്കുള്ള പ്രത്യുത്തരം നല്‍കിയതിനാല്‍ നിങ്ങളുടെ ഐക്യത്തിനു വേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. ലോകത്തില്‍ സമാധാനം ഉണ്ടാകുവാന്‍ വേണ്ടി തിരഞ്ഞെടുക്കുവാനുള്ള കൃപ ഞാന്‍ നിങ്ങള്‍ക്ക് നല്‍കുന്നു. എന്റെ വിമലഹൃദയത്തിന്റെ അപേക്ഷയായ റഷ്യയുടെ പ്രതിഷ്ഠയ്ക്കു വേണ്ടി നിങ്ങള്‍ പ്രാര്‍ത്ഥിക്കുക. എന്റെ വിളിക്കുള്ള ഉത്തരമായി നിങഅങളുടെ മാനസാന്തരം ഈ സ്ഥലത്ത് പരക്കട്ടെ. സന്ദേശങ്ങള്‍ അവസാനിപ്പിച്ച് ജീവനും ഫലവും പുറപ്പെടുവിക്കാന്‍ നിന്നെ ഞാന്‍ ചുമതലപ്പെടുത്തുന്നു.
നേര്‍വിഴി നയിക്കല്‍: പ്രതിഷ്ഠയ്ക്കു വേണ്ടിയുള്ള ഒരുക്ക പ്രാര്‍ത്ഥനയില്‍ അടിസ്ഥാനമായ പരിശുദ്ധ മറിയത്തോടുള്ള സ്‌നേഹവും തുറവിയും വേണം. ഇത് വിശുദ്ധമായ ആഗ്രഹവും വേറെ ലക്ഷ്യങ്ങളില്ലാത്തതുമായ നിഷ്‌കളങ്ക സ്‌നേഹമായിരിക്കണം.
രണ്ടാമതായി, ആത്മാവ് ദൈവവുമായി പൂര്‍ണമായി രമ്യതയിലാകാന്‍ തീക്ഷണമായി ആഗ്രഹിക്കണം. ഈ കൃപ ഭാഗികമായി പ്രതിഷ്ഠയിലെ ഐക്യത്തില്‍ നിന്ന് ലഭിക്കുന്നു. അനുരഞ്ജനപ്പെടാതെ മുഴുവനായിട്ടുള്ള ഐക്യം അനുഭവിക്കാന്‍ സാധിക്കുകയില്ല. കൃപ ആത്മാവിന്റെ അടിത്തട്ടിലാണ് ഇരിക്കേണ്ടത്. അതു കൊണ്ട് പൂര്‍ണ മാനസാന്തരം കൂടാതെ ദൈവകൃപ അതിന്റെ പൂര്‍ണതയില്‍ സ്വീകരിക്കാന്‍ സാധിക്കുകയില്ല. കൃപയുടെ തീവ്രത പോലെ തന്നെ അനുരഞ്ജനവും തീവ്രമായിരിക്കണം.
മൂന്നാമതായി, ആത്മാവിന്റെ ഏകാന്തതയിലെ പരിശുദ്ധ മറിയത്തോടുള്ള സ്‌നേഹം വളര്‍ത്തിയെടുക്കുവാന്‍ സാധിക്കുകയുള്ളൂ.
നാലാമതായി, പരിശുദ്ധ മറിയം നമ്മളില്‍ നിന്നും പ്രതീക്ഷിക്കുന്നതെന്തെന്ന് നാം മനസ്സിലാക്കിയെടുക്കണം. പക്ഷേ വളരെ ചുരിക്കമായിട്ടേ, നാം അത് അറിയാന്‍ പരിശ്രമിക്കാറുള്ളൂ എന്നതും ഒരു സത്യമാണ്. ഈ അറിവ് കൂടാതെ പ്രതിഷ്ഠയുടെ ഫലങ്ങള്‍ പുറപ്പെടുവിക്കാന്‍ സാധിക്കുകയില്ല. എന്താണ് ദൈവം നമ്മില്‍ നിന്ന് ആഗ്രഹിക്കുന്നതെന്ന് അറിയുവാന്‍ പരിശുദ്ധ മറിയത്തിലൂടെ നമുക്ക് പ്രാര്‍ത്ഥിക്കാം.
മാര്‍ഗനിര്‍ദേശം
പൂര്‍ണതയ്ക്കുവേണ്ടിയുള്ള നമ്മുടെ ആഗ്രഹം പുണ്യങ്ങള്‍ അന്വേഷിച്ചു കൊണ്ടായിരിക്കണം. അത് ഇങ്ങനെയാണ്. എല്ലാ വിശുദ്ധരെക്കാള്‍ അധികമായി ദൈവത്തെ സ്‌നേഹിക്കുക. എല്ലാ രക്തസാക്ഷികളെക്കാളും അധികം സഹിക്കാനും എല്ലാവരോടും വ്യവസ്ഥയില്ലാതെ ക്ഷമിക്കാനും പൊറുക്കുവാനും കഴിയുക. ഒരു ആത്മാവിനെ രക്ഷിക്കാന്‍ ഏത് തരത്തിലുള്ള സഹനങ്ങളും സ്വീകരിക്കുവാനും മറ്റുള്ളവരെ സ്‌നേഹിക്കുന്നു എന്നതിന്റെ പ്രവൃത്തികള്‍ നമ്മളില്‍ പ്രകടമാക്കുവാനും കഴിയണം. ഇങ്ങനെയുള്ള വിശുദ്ധമായ ചിന്തകളും ആഗ്രഹങ്ങളും പുണ്യങ്ങളുടെ ഒരു ജ്വലനവും ലാളിത്യത്തിന്റെയും വിശുദ്ധിയുടെയും കതിരുകള്‍ പ്രകടമാകുകയും ചെയ്യും. പ്രതിഷ്ഠയുടെ മൂല്ലക്കല്ലുകളാണ് ഇവെയല്ലാം.
ധ്യാനചിന്ത
ഓ മറിയത്തിന്റെ വിമലഹൃദയമേ, പുണ്യത്തിലും വിശുദ്ധിയിലും മുന്നേറുവാന്‍ എന്നെ സഹായിക്കണമേ. ദൈവം എന്റെ ജീവിതത്തില്‍ നല്‍കിയ നന്മകള്‍ ധ്യാനിക്കുവാനും അത് സാധിക്കാത്തവര്‍ക്കു വേണ്ടി എന്റെ ഹൃദയം തുറക്കുവാനും എനിക്ക് സാധിക്കട്ടെ. അങ്ങയുടെ ഹൃദയത്തെ തീക്ഷണമായി സ്്‌നേഹിക്കാതെയും ആദരിക്കാതെയും ഇരുന്നതിനെ പ്രതി ഞാന്‍ ക്ഷണ ചോദിക്കുന്നു. എന്റെ അമ്മേ, എന്നെ അങ്ങയുടെ തിരുക്കുമാരനുമായി ബന്ധിക്കുകയും ഐക്യപ്പെടുത്തുകയും അങ്ങനെ ഞാന്‍ യേശു ആഗ്രഹിക്കുന്നതു പോലെ യേശുവിന്റെ സ്വന്തമാകുകയും ചെയ്യട്ടെ.
‘ദൈവമേ നിര്‍മലമായ ഒരു ഹൃദയം എന്നില്‍ സൃഷ്ടിക്കണമേ’ സങ്കീര്‍. 51. 10സ
നന്മ നിറഞ്ഞ മറിയമെ (3)
എത്രയും ദയയുള്ള മാതാവെ (1)
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.