ഏഷ്യയിലെ ഏറ്റവും വലിയ ദൈവശാസ്ത്ര ഉച്ചകോടി ഇന്തോനേഷ്യയില്‍

ഏഷ്യയിലെ ഏറ്റവും വലിയ ദൈവശാസ്ത്ര ഉച്ചകോടിയായ കോണ്‍ഗ്രസ് ഓഫ് ഏഷ്യന്‍ തിയോളജിയന്‍സിന് ഇന്തോനേഷ്യ ആതിഥ്യമരുളും. ആഗസ്റ്റ് 5 ന് ആരംഭിക്കുന്ന ഉച്ചകോടിയില്‍ 120 ഓളം ഏഷ്യന്‍ ദൈവശാസ്ത്രജ്ഞന്മാര് പങ്കെടുക്കും.
അനുരജ്ഞനം, നവീകരണം, നവോത്ഥാനം: ദൈവികമായ സൂചനകളും മനുഷ്യരുടെ അനിവാര്യതയും എന്ന വിഷയമാണ് ഉച്ചകോടിക്കായി തെരഞ്ഞെടുത്തിരിക്കുന്നത്.
അതിവേഗം മാറികൊണ്ടിരിക്കുന്ന ഏഷ്യയുടെ പശ്ചാത്തലത്തില്‍ ദൈവശാസ്ത്രത്തില്‍ പുതിയ അര്‍ത്ഥതലങ്ങളും കാഴ്ചപ്പാടുകളും തേടുക എന്ന ലക്ഷ്യത്തോടെ 1997 ല്‍ ക്രിസ്ത്യന്‍ കോണ്‍ഫറന്‍സ് ഓഫ് ഏഷ്യ ആരംഭിച്ചതാണ് ഉച്ചകോടി.