എല്ലാ കുടിയേറ്റക്കാര്‍ക്കും പൗരത്വം നല്‍കണമെന്ന് ക്രിസ്ത്യന്‍ ഫോറം
ബെംഗളൂരു: അനധികൃതമായി കുടിയേറ്റം നടത്തുന്നവര്‍ക്ക് മതത്തിന്റെ അടിസ്ഥാനത്തിലല്ല പൗരത്വം നല്‍കേണ്ടത്, മറിച്ച് ഓരോ വ്യക്തിയുടെയും കേസുകള്‍ പ്രത്യേകം പഠിച്ച ശേഷമാണെന്ന് എല്ലാ ക്രിസ്തീയ വിഭാഗങ്ങളെയും പ്രതിനിധീകരിക്കുന്ന ക്രിസ്തന്‍ ഫോറം പ്രസ്താവിച്ചു.
‘ബോംബെ ആര്‍ച്ചുബിഷപ്പും ഇന്ത്യയിലെ കത്തോലിക്കാ സഭയുടെ തലവനുമായ ഓസ്വാള്‍ഡ് കര്‍ദിനാള്‍ ഗ്രേഷ്യസ് ഡിസംബര്‍ 27 ന് പൗരത്വ ഭേദഗതി ആക്ടിനെ കുറിച്ചു പറഞ്ഞ കാര്യം വീണ്ടും ആവര്‍ത്തിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഈ ആക്ടില്‍ മതപരമായ മനുഷ്യരെ ധ്രൂവീകരിക്കുന്ന ഒരു അപകടം പതിയിരിക്കുന്നുണ്ട്. അത് രാജ്യത്തിന് വളരെ ദോഷകരമാണ്’ ഓള് കേരള യൂണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് ഇറക്കിയ മെമോറാണ്ടത്തില്‍ പറയുന്നു.
കര്‍ണാടക ഗവര്‍ണര്‍ മുഖേന മെമോറാണ്ടം പ്രസിഡന്റിനും പ്രധാനമന്ത്രിക്കും നല്‍കിയിട്ടുണ്ടെന്ന് ക്രിസ്ത്യന്‍ ഫോറം പ്രസിഡന്റ് ആര്‍ച്ചുബിഷപ്പ് പീറ്റര്‍ മച്ചാഡോ അറിയിച്ചു.
‘നമ്മുടെ രാജ്യത്ത് പൗരത്വത്തിന്റെ അടിസ്ഥാനം ഒരിക്കലും മതം ആയിരിക്കരുത്. അഭിപ്രായവ്യത്യാസത്തിനുള്ള പരിഹാരം ഒരിക്കലും അക്രമവും ആയിരിക്കരുകത്.’ എന്നും ഫോറം ആവശ്യപ്പെട്ടു.