കന്ദമാലിലെ ക്രൈസ്തവ രക്തസാക്ഷിത്വങ്ങളെ കുറിച്ച് സിനിമ വരുന്നു

ഒറീസയിലെ കന്ദമാലില്‍ നടന്ന ക്രൈസ്തവ പീഡനത്തിന്റെ പന്ത്രണ്ടാം വാര്‍ഷികത്തില്‍ കന്ദമാല്‍ കലാപത്തെക്കുറിച്ചും കൂട്ടക്കൊലയെക്കുറിച്ചും പ്രതിപാദിക്കുന്ന ചലച്ചിത്രം തയ്യാറാകുന്നു. കന്ദമാല്‍ കൂട്ടകൊല 2008 എന്ന പേരിലുള്ള ചലച്ചിത്രം നാസിക് സ്വദേശിയായ ദിലീപ് വോയാണ് തയ്യാറാക്കുന്നത്.

ഒറീസയില്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് കൊല്ലപ്പെട്ട ഓസ്‌ട്രേലിയന്‍ മിഷനറി ഗ്രഹാം സ്റ്റെയിന്‍സിന്റെ ജീവിതം ആസ്പദമാക്കി 2017 ല്‍ ദിലീപ് വോ ഒരു ഇംഗ്ലീഷ് ചലച്ചിത്രം പുറത്തിറക്കിയിട്ടുണ്ട്. കന്ദമാല്‍ കലാപത്തെക്കുറിച്ചുള്ള സിനിമയുടെ ചിത്രീകരണം ആരംഭിച്ചതായി വോ പറഞ്ഞു.

ക്രിസ്തുവിനു വേണ്ടി ജീവിതം ഹോമിച്ച സാധാരണക്കാരായ ജനങ്ങളുടെ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയമെന്ന് അദ്ദേഹം വ്യക്തമാക്കി. അ ടുത്ത വര്‍ഷം മാര്‍ച്ചില്‍ ചിത്രം റിലീസ് ചെയ്യാനാണ് ഉദ്ദേശിക്കുന്നത് . 12 വര്‍ഷം മുമ്പ് കന്ദമാലില്‍ അരങ്ങേറിയ ക്രൈസ്തവ പീഡനത്തില്‍ നാനൂറോളം പള്ളിക ളും 6500 ഓളം ഭവനങ്ങളും തകര്‍ക്കപ്പെട്ടു . നൂറോളം പേര്‍ കൊല്ലപ്പെടുകയും നിരവധി ക്രൈസ്തവ സ്ത്രീകള്‍ അപമാനിക്കപ്പെടുകയും ചെയ്തു. അറുപതിനായിരത്തോളം പേര്‍ക്ക് സ്വന്തം നാട്ടില്‍ നിന്ന് പലായനം ചെയ്യേണ്ടി വന്നു .


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles