ടെക്സാസില്‍ 125 വര്‍ഷം പഴക്കമുള്ള കത്തോലിക്കാ ദേവാലയം അഗ്നിക്കിരയായി
മധ്യ ടെക്സാസില്‍ 125 വര്‍ഷം പുരാതനമായ ഒരു കത്തോലിക്കാ ദേവാലയം കത്തിയമര്‍ന്നു. ജൂലൈ 30 നാണ് അഗ്നിബാധയുണ്ടായത്. വെസ്റ്റാഫാലിയിലെ വിസിറ്റേഷന്‍ പള്ളിയാണ് തീയില്‍ അമര്‍ന്നത്.
പള്ളിയിലെ ദിവ്യകാരുണ്യം കുടികൊള്ളുന്ന സക്രാരി അയല്‍വാസികള്‍ സുരക്ഷിതമായ സ്ഥലത്തെത്തിച്ചു. അഗ്നിബാധയില്‍ പള്ളിയിലുണ്ടായിരുന്ന മിക്കവാറും വസ്തുക്കളും നശിച്ചു പോയി. നൂറു വര്‍ഷത്തോളം പഴക്കമുള്ള ഓര്‍ഗനും ജര്‍മനിയില്‍ നിന്ന് ഇറക്കുമതി ചെയ്ത സ്റ്റെയിന്‍ഡ് ഗ്ലാസ് ജനാലകളും നശിച്ചു.
സംഭവം തന്നെ വല്ലാതെ വേദനിപ്പിച്ചുവെന്ന് ഓസ്റ്റിന്‍ രൂപതയിലെ മെത്രാന് ജോ വാസ്ക്വസ് പറഞ്ഞു. തിങ്കളാഴ്ച അദ്ദേഹം സംഭവ സ്ഥലം സന്ദര്‍ശിച്ചിരുന്നു.
അന്വേഷണ സംഘം സ്ഥലത്തെത്തി അന്വേഷണം ആരഭിച്ചിട്ടുണ്ട്. അഗ്നിയുടെ യഥാര്‍ത്ഥ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല.