ക്രിസ്ത്വനുകരണം അധ്യായം 7

പൊള്ളയായ പ്രതീക്ഷകളും ആവേശങ്ങളും

മനുഷ്യരിലോ സൃഷ്ടവസ്തുക്കളിലോ പ്രത്യാശ വയ്ക്കുന്നവൻ പൊള്ളയായ മനുഷ്യനാണ്. യേശുക്രിസ്തുവിന്റെ സ്നേഹത്തെ പ്രതി ഇതരരെ ശുശ്രൂഷിക്കുന്നതിലും ദരിദ്രനായി ഈ ലോകത്തിൽ കാണപ്പെടുന്നതിലും ലജ്ജ തോന്നരുത്. നിന്നെത്തന്നെ ആർഹിക്കാതെ ദൈവത്തിൽ പ്രത്യാശ വയ്ക്കുക. നിനക്ക് സാധ്യമായത് ചെയ്യുക. നിന്റെ നന്മനസ്സ് ദൈവം കാണുന്നുണ്ട്. നിന്റെ അറിവിലോ മനുഷ്യ സാമർത്ഥ്യത്തിലോ അല്ല, ദൈവ കൃപയിലാണ് ആ കരയിക്കേണ്ടത്. താഴ്മയുള്ള വരെ അവിടുന്ന് സഹായിക്കുന്നു. സ്വയം ആശ്രയിക്കുന്നവരെ എളിമപ്പെടുത്തുന്നു.

സ്വാഭാവിക ദാനങ്ങളിൽ അഹങ്കരിക്കരുത്.

സമ്പത്തുണ്ടെങ്കിൽ അതിലോ, ശക്തരായ സുഹൃത്തുക്കൾ ഉള്ളതിലോ അഭിമാനിക്കരുത്. എല്ലാം തരുന്ന ദൈവത്തിൽ സർവ്വോപരി സ്വയം നൽകാൻ ആഗഹിക്കുന്ന ദൈവത്തിലാണ് അഭിമാനിക്കേണ്ടത്. നിന്റെ ശരീര ശക്തിയിലോ സൗന്ദര്യത്തിലോ അഭിമാനിക്കരുത്. ചെറിയ രോഗം മതി അത് നശിക്കാനും വികൃതമാകാനും. നിന്റെ കഴിവിലും സാമർത്ഥ്യത്തിലും സന്തോഷിക്കരുത്. അത് ദൈവത്തിന് പ്രീതികമല്ല. നിനക്ക് സ്വാഭാവികമായിട്ടുള്ളതെല്ലാം അവിടുത്തേതാണ്.

അഹങ്കാരം ഉപേക്ഷിക്കണം, എളിമ വളർത്തണം.

ഇതരരേക്കാൾ മെച്ചമാണ് നീയെന്ന് കരുതരുത്. മനുഷ്യനിലുള്ളിലുള്ളത് കാണുന്ന ദൈവത്തിന്റെ മുൻപിൽ നീ നീചനായി കാണപ്പെടാം. നിന്റെ സത് പ്രവൃത്തികളിൽ അഹങ്കരിക്കരുത്. ദൈവത്തിന്റെ വിധി തീർപ്പുകൾ മനുഷ്യരുടേതിൽ നിന്ന് വ്യത്യസ്തമാണ്. മനുഷ്യർക്ക് പ്രീതികരമായത് ദൈവത്തിന് പലപ്പോഴും അപ്രീതികരമാകാം. നിന്നിൽ നന്മയുണ്ടെങ്കിൽ ഇതരർക്ക് ഇതിലും കൂടുതലുണ്ടെന്ന് കരുതുക. നീ എളിമയിൽ നിലനിൽക്കും. മറ്റുള്ളവരേക്കാൾ താഴെ നിന്നെ നിറുത്തുന്നത് ദോഷകരമല്ല. ആർക്കെങ്കിലും ഉപരിയായി നിന്നെ നിർത്തുന്നത് ദോഷം ചെയ്യും. സമാധാനം എളിമയുള്ളവനിലാണ്. അഹങ്കാരിയുടെ ഹൃദയത്തിൽ പലപ്പോഴും പുച്ഛവും അവജ്ഞയുമാണ്.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles