ക്രിസ്ത്വനുകരണം അധ്യായം 17

സന്യാസജീവിതം

ഇതരരുമായി സമാധാനത്തിലും ഐക്യത്തിലും കഴിയുന്നതിന് നിരവധി കാര്യങ്ങളിൽ സ്വയം നിഗ്രഹിക്കേണ്ടിവരും. സന്യാസാശ്രമങ്ങളിൽ ജീവിക്കുന്നത് ചെറിയ കാര്യമല്ല, അവിടെ പരുതിയില്ലതെറ്റാവരിക്കുന്നതും. മരണം വരെ വിശ്വസ്തരാകണം. നന്നായി ജീവിക്കുന്നവരും, മരിക്കുന്നവരും അനുഗ്രഹീതരാണ്. നന്നായി ജീവിക്കുവാനും വളരുവാനും നീ ആഗ്രഹിക്കുന്നെങ്കിൽ നിന്നെത്തന്നെ ഭൂമിയിൽ പരദേശിയും തീർത്ഥാടകനുമായി കാണണം. സന്യാസ ജീവിതം നയിക്കാനാഗ്രഹിക്കുന്നെങ്കിൽ നീ ക്രിസ്തുവിനെ പ്രതി വിഡ്ഢിയാകാൻ തയ്യാറാകണം.

സത്യസന്യാസി എങ്ങനെയായിരിക്കണം

വസ്ത്രവ്യം ശിരോമുണ്ഡനവും വലിയ കാര്യമല്ല. ജീവിത പരിവർത്തനവും വികാരങ്ങളുടെ സമഗ്രമായ നിഗ്രഹവും ഒരു വനെ യഥാർത്ഥ സന്യാസിയാക്കുന്നു. ദൈവത്തെ മാത്രം അന്വേഷിക്കാത്തവൻ സ്വന്തം ആത്മരക്ഷയിൽ ശ്രദ്ധിക്കാത്തവൻ ക്ലേശവും ദുരിതവും മാത്രമേ കണ്ടെത്തുകയുള്ളൂ. ഏറ്റവും ചെറുതാകാനും എല്ലാവർക്കും വിധേയനാകാനും ശ്രമിക്കാത്തവൻ സമാധ്രാനമായി ജീവിക്കുകയില്ല.

എന്തിനാണ് ആശ്രമത്തിൽ വന്നത്?

സേവനം ചെയ്യാനാണ് , ഭരിക്കാനല്ല. നിന്നെ വിളിച്ചിരിക്കുന്നത് ക്ഷമയോടെ ജീവിക്കുവാനും അദ്ധ്യാനിക്കാനുമാണ്. അലസമായി വർത്തമാനം പറയാനല്ല. ഉലയിൽ സ്വർണ്ണം പോലെ ഇവിടെ മനുഷ്യരുടെ മാറ്റ് തെളിയുന്നു. ദൈവത്തെപ്രതി പൂർണ്ണഹൃദയത്തോടെ, സ്വയം എളിമപ്പെടാൻ യ്യാറാകാത്തവർക്ക് ഇവിടെ ജീവിക്കാൻ സാധ്യമല്ല.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles