ക്രിസ്മസിനൊരുങ്ങാന്‍ ഏറ്റവും നല്ല പ്രാര്‍ത്ഥനയാണ് ജപമാല
ആഗമനകാലത്ത് ചൊല്ലി ധ്യാനിക്കുവാന്‍ ജപമാലയെകാള്‍ നല്ല വേറൊരു പ്രാര്‍ത്ഥനയില്ല. ഇതാ മൂന്ന് കാരണങ്ങള്‍:
1. ജപമാല മറിയത്തിലൂടെ യേശുവിന്റെ പക്കലേക്ക് കൊണ്ടു പോകുന്ന ്ര്രപാര്‍ത്ഥനയാണ്. ആഗമകാലവും ക്രിസ്മസും ക്രിസ്തു കേന്ദ്രീകൃത കാലങ്ങളാണ്. യേശുവിന്റെ ജനനം ലക്ഷ്യമാക്കിയുള്ളതാണ് ഇവ രണ്ടും. എന്നാല്‍ അതോടൊപ്പം തന്നെ ഇവ രണ്ടും മരിയന്‍ കാലം കൂടിയാണ്. യേശുവിനെ ഉദരത്തില്‍ വഹിച്ചിരുന്ന കാലഘട്ടത്തില്‍ മറിയം ആഗമനകാലത്തിലൂടെയാണ്് കടന്നു പോയത്. അമ്മയും മകനും തമ്മിലുള്ള അഭേദ്യമായ ബന്ധത്തിലുള്ള ഗാഢമായ അടുപ്പത്തിലൂടെ അവര്‍ ഒന്നായിരുന്നു.
2. ജപമാല ധ്യാനാത്മകമാണ്. മറിയം തന്റെ ഗര്‍ഭകാലത്തിന്റെ അവസാന ആഴ്ചകള്‍ എപ്രകാരമാണ് ചെലവഴിച്ചതെന്ന്് നമുക്ക് വിഭാവനം ചെയ്യാന്‍ മാത്രമേ കഴിയൂ. എല്ലാ അമ്മമാരെയും പോലെ പ്രയാസങ്ങള്‍ അനുഭവിച്ചും, കുഞ്ഞിന്റെ വരവിനായി ഒരുക്കേണ്ട ഒരുപാട് കാര്യങ്ങളെ കുറിച്ച് ചിന്തിച്ചും പ്രതീക്ഷകളോടും സ്വപ്നങ്ങളോടും കൂടെ അമ്മ ചെലവഴിച്ചു. അതേ സമയം അമ്മ ഗബ്രിയേല്‍ മാലാഖയുടെ വചനം ധ്യാനിക്കുകയും ചെയ്തിരുന്നു. ജപമാല ചൊല്ലുമ്പോള്‍ നാം ക്രിസ്തുരഹസ്യങ്ങളെ കുറിച്ച് ധ്യാനിക്കുകയാണ് ചെയ്യുന്നത്.
3. ക്രിസ്മസിന്റെ സമ്പൂര്‍ണമായ അര്‍ത്ഥം ധ്യാനിക്കാന്‍ ജപമാല നമ്മെ സഹായിക്കുന്നു. വെറും ഒരു പൈതലായി ജനിച്ചവനല്ല യേശുക്രിസ്തു. അവിടുന്ന് ജനിച്ചത് രക്ഷകനായിട്ടാണ്. അവിടുന്ന് ജനിച്ചത് നമ്മെ പഠിപ്പിക്കാനും സുഖപ്പെടുത്താനും കുരിശില്‍ മരിക്കാനും വേണ്ടിയിട്ടാണ്. മരണത്തിന് ശേഷം ഉത്ഥാനം ചെയ്തു സ്വര്‍ഗാരോഹണം ചെയ്ത് പരിശുദ്ധാത്മാവിനെ നമ്മുടെ മേല്‍ അയക്കുന്നതിനു വേണ്ടിയിട്ടാണ്. യേശുവിന്റെ ജനനം ഇതിനെല്ലാം വേണ്ടിയായിരുന്നു. ഈ രഹസ്യങ്ങളാണ് നാം ജപമാലയില്‍ ധ്യാനിക്കുന്നത്.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.