ക്രിസ്തുമസിന്റെ ചരിത്ര ചിന്തകൾ
ലോകോത്സവമായ ക്രിസ്തുമസിന്റെ ചരിത്രം തേടിയുള്ള ഒരു എളിയ അന്വേഷണമാണ് ഈ കുറിപ്പ്. എല്ലാവരും ഇതു വായിക്കുകയും ഇതേക്കുറിച്ചുള്ള നിങ്ങളുടെ അറിവുകളും അഭിപ്രായങ്ങളും പങ്കുവെക്കക്കുകയും ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.
വിശുദ്ധ വേദഗ്രന്ഥമായ ബൈബിളിൽ യേശുവിന്റെ ജീവിത ചരിത്രം പൂർണ്ണമായി ആലേഖനം ചെയ്തിട്ടില്ല. യേശുവിന്റെ ജനനം പ്രതിപാദിക്കുമ്പോൾ തന്നെ ,ശൈശവത്തിലെ അവസ്ഥയെക്കുറിച്ചുള്ള പരാമർശം
ശിശു വളർന്നു, ജ്ഞാനം നിറഞ്ഞു ശക്തനായി, ദൈവത്തിന്റെ കൃപ അവന്റെ മേൽ ഉണ്ടായിരുന്നെന്നും ബാല്യത്തിൽ പന്ത്രണ്ടാമത്തെ വയസ്സിൽ ദേവാലയത്തിലെ പുരോഹിതൻമാരുമായുള്ള തർക്കമോ സംവാദമോ, മാത്രമാണ്. ഉള്ളത് ‘
പിന്നിട് യേശുവിന്റെ വരവ് 30 മത്തെ വയസ്സിലെ പരസ്യജീവിതാരംഭത്തിലാണ്.’ അതിനാൽ തന്നെ ഡിസംബർ 25 ന് യേശു ഭൂജാതനായെന്ന വാദത്തിന് വേദശാസ്ത്രപരമായും ചരിത്രപരമായും അടിസ്ഥാനമില്ല. എല്ലാം വിശ്വാസത്തിൽ അധിഷ്ഠിതമായ നിഗമനങ്ങൾ മാത്രം.
ക്രിസ്തു ജനനത്തെ സൂചിപ്പിക്കുന്ന പ്രാധനപ്പെട്ട അഞ്ച് അടയാളങ്ങൾ ബൈബിളിലുണ്ട്.
1 വലിയ നക്ഷത്രം തെളിയും
‘2. ദാവീദിന്റെ ജനന സ്ഥലമായ
ബ്തേല ഹേമിൽ പിറക്കും
3 ദാവീദിന്റെ വംശജനായിരിക്കും
4 ദുരെ നിന്ന് മഹാൻമാർ ആരാധിക്കാൻ ബെത് ലെഹേമിൽ എത്തും
5 ശിശുവിന്റെ മാതാവ് കന്യകയായിരിക്കും
ദൈവദൂതനായ ഗബ്രിയേൽ മറിയത്തിനോട് മംഗല വാർത്ത അറിയിച്ചത് വസന്തകാലത്ത് മാർച്ച് 25നാണെന്നാണ് ഒരു കൂട്ടം വിശ്വാസ ശാസ്ത്രജ്ഞൻമാർ വിലയിരുത്തിയത്.ആ ദിവസം തന്നെ ഗർഭവതിയായ മറിയം കൃത്യം 9 മത്തെ മാസമായ ഡിസംബർ 25 ന് യേശുവിനെ പ്രസവിച്ചെത്രെ.” ‘ആ അടിസ്ഥാനത്തെ കണക്കാക്കിയാണ് ഡിസംബർ 25 ന് ക്രിസ്തുമസായി കണക്കാക്കപ്പെട്ടത്. അർമേനിയൻ്. സഭ ജനുവരി 6നാണ് ക്രിസ്തുമസ് ദിനമായി അംഗീകരിച്ചിരിക്കുന്നത്.BC.7നും 4 നും ഇടയിൽ ആണ് യേശുവിന്റെ ജനനമെന്ന് ചരിത്രം, അത് വിശ്വവിജ്ഞാനകോശവും രേഖപ്പെടുത്തിയിട്ടുണ്ട് ‘മനുഷ്യരാശിയെ വിമോചിക്കാനുള്ള രക്ഷകന്റെ വരവിനായി അക്കാലത്ത് ആകാംഷാപൂർവ്വം കാത്തിരുന്നവർ യഹൂദ ജനത മാത്രമല്ല, റോമാക്കാരും പേർഷ്യക്കാരും ഈ പ്രതീക്ഷ പുലർത്തിയിരുന്നവരാണ്.
ക്രിസ്റ്റസ് – മെസ്സെ എന്നീ രണ്ട ഇംഗ്ലീഷ് പദനങ്ങളുടെ സംയോജനമാണ് ക്രിസ്തുമസ് .ക്രിസ്തുവിന്റെ ജനനമെന്നോ ആഗമനമെന്നോ ഇതിനെ ഭാഷാന്തരം ചെയ്യാം. ക്രിസ്തുവെന്ന വാക്ക ഗ്രീക്കാണ് ‘അഭിഷേകം ചെയ്യപ്പെട്ടവൻ എന്നാണ് ഇതിന്റെ അർത്ഥം. യഹൂദ ഭാഷയിൽ യേശുവെന്ന പേരിനെ സൂചിപ്പിക്കുന്നത് യഹോവയാണ് രക്ഷ എന്നാണെങ്കിൽ യേശുവിനെ ഈശോ മിശിഹ എന്ന് ആദ്യമായി സംബോധന ചെയ്തവർ സിറിയക്കാരണ്.
കൃസ്തു സന്ദേശം പ്രചരിപ്പിക്കാനായി റോമിലെത്തിയ കൃസ്ത്യാനികൾ നൂറ്റാണ്ടുകളോളം അവിടെ മത പീഡനങ്ങൾ സഹിച്ച് ന്യൂനപക്ഷമായി ജീവിക്കേണ്ടി വന്ന സംഭവം ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. കൃസ്തുവിന്റെ മരണത്തിനു ശേഷം ശിഷ്യരിൽ പ്രമുഖനായ വിശുദ്ധ പീറ്റർ തന്റെ ദൗത്യത്തിനായി തിരഞ്ഞെടുത്ത സ്ഥലം റോമായിരുന്നു. അവിടെ വച്ചായിരുന്നല്ലോ അദ്ദേഹത്തിന്റെ രക്തസാക്ഷിത്വവും. തന്നെകുരിശിൽ തറച്ച് കൊല്ലാൻ വിധിച്ച റോമക്കാരോട്, തന്റെ ഗുരുവിന് സമമായ ഒരു മരണ ഹേതുവിന്,താൻ അർഹനല്ലാത്തതിനാൽ തന്നെ തലകീഴായി കുരിശിൽ തറക്കാൻ പീറ്റർ നിവേദനം കൊടുത്തെന്നും അത് അനുവദിക്കപ്പെട്ടെന്നും അത്തരത്തിൽ വധിക്കപ്പെട്ട പീറ്ററെ പട്ടണത്തിലെ വിടയോ സംസ്കരിച്ചെനും വർഷങ്ങൾക്കു ശേഷം അദ്ദേഹത്തിന്റെ ഒരു എല്ല് തിരുശേഷിപ്പായി കണ്ടെത്തി ദേവാലയത്തിൽ സ്ഥാപിച്ചതിനെ തുടർന്നാണ് ആ ദേവാലയത്തിന് ആ അപ്പസ്തോലന്റെ പേര് ലഭിച്ചതും……. പക്ഷേ, ഇതെല്ലാം ചരിത്രത്തിന്റെ പിൻബലം ഒട്ടുമില്ലാത്ത പാരമ്പര്യവിശ്വാസങ്ങൾ മാത്രം.
സൂര്യഭഗവാന്റെ ജന്മദിനം റോമിലേക്കുള്ള ക്രിസ്തുമതത്തിന്റെ കടന്നുവരവിലൂടെ യൂറോപ്പിന്റെ വിശാലതയിലേക്ക് രാഷ്ട്രീയാധികാരം ഊട്ടിയുറപ്പിക്കാൻ കൃസ്ത്യാനികൾക്കു കഴിഞ്ഞു.അതോടെ ലോകത്തിലെ ഏറ്റവും വലിയ മതമായി മാറുകയും ചെയ്തു.
രണ്ടാം നൂറ്റാണ്ടുവരെ യഹൂദൻമാരിൽ നിന്നും ക്രിസ്ത്യാനികൾ നേരിട്ട പരിഹാസം ഹൃദയഭേദകമായിരുന്നെന്ന് പറയാതെ തരമില്ല.. യേശുവിന്റെ യഥാർത്ഥ പിതാവ് പന്തേര എന്ന റോമൻ പടയാളിയായിരുന്നെന്ന
ബോധപൂർവ്വം പ്രചരിപ്പിച്ച ആ നാണം കെട്ട കഥ അവരുടെ പൈതൃകത്തിനും പാരമ്പര്യത്തിനും ചേർന്നതായിരുന്നില്ലന്ന് പിന്നീട് അവർ തന്നെ തിരുത്തിയത് അതിലൂടെ കൈവരുന്ന അപഹാസ്യതയെ സ്വയം തിരിച്ചറിഞ്ഞിരിക്കണം.
ഈ അപവാദത്തെ നേരിടാനായിരിക്കണം, യേശു ശിഷ്യൻമാർ കന്യകാ ജനനമെന്ന വിശ്വാസ സത്യത്തെ ശക്തിയുക്തം പ്രചരിപ്പിച്ചതെന്ന് ശക്തമായ നിരീക്ഷണമുണ്ട്.
റോമാക്കാർ ആഘോഷപൂർവ്വം കൊണ്ടാടുമായിരുന്നു.അതും ഡിസംബർ 25 തന്നെ. മകരസംക്രമ ദിനമായ അന്നേദിനം റോമക്കാർ അവരുടെ വീടുകളും വീഥികളുമെല്ലാം ദീപാലംങ്കാരം കൊണ്ട് നിറക്കും. പരസ്പരം സമ്മാനങ്ങൾ നൽകും.ആ സ്വാധീനം ക്രിസ്ത്യാനികളിലേക്ക് പകരപ്പെട്ടു എന്നും അതിന്റെ ഫലമായിട്ടാണ്. പാശ്ചാത്യ സഭ ഡിസംബർ 25 ക്രിസ്തുമസ് ദിനമായി നിശ്ചയിക്കുകയും പൗരസ്ത്യ സഭകൾ അടക്കമുള്ള വിശ്വാസി സമൂഹം സാർവ്വത്രിക സഭ അത് അംഗീകരിക്കുകയും ചെയ്തു
യേശുവിന്റെ നാടായ നസ്റത്തിനെക്കുറിച്ച് ബൈബിൾ പങ്കുവെക്കുന്നൊരു ചോദ്യമുണ്ടല്ലോ
നസ്റ്ത്തിൽ നിന്ന് വല്ല നന്മയും വരുമോ?എന്ന്.
നസ്റത്തിനെക്കുറിച്ച് യരുശലേമിൽ നിലനിന്നിരുന്ന ഒരു കാഴ്ച്ചപാട് ഈ ചോദ്യത്തിൽ നിന്നു തന്നെ വ്യക്തമാണല്ലോ. നൂറ്റാണ്ടുകളായി കൈമാറ്റപ്പെട്ട ആചാരണ ഭേദങ്ങളിലൂടെ ക്രിസ്തുമസ് ഇന്നൊരു ലോക വികാരമായി മാറിയിരിക്കുന്നുവെന്നതാണ് സത്യം .ദൈവം സ്നേഹമാണെന്ന് പ്രബോധിപ്പിച്ച മനുഷ്യപുത്രനായ യേശുവിന് വിശ്വാസതലത്തിന് പുറത്തും ശക്തമായ ഹൃദയ പിന്തുണയും ബഹുമാനവും ഉണ്ടന്നുള്ളതാണ് അതിന്റെ പ്രധാന കാരണം.
~ ബോബൻ ~
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.