കുടുംബങ്ങള്‍ ഒരുമിച്ച് ഈ ക്രിസ്മസ് ആഘോഷിക്കണമെന്ന് മാര്‍പാപ്പയുടെ ആഹ്വാനം


വത്തിക്കാന്‍: വിവിധകാരണങ്ങളാല്‍ കുടുംബാംഗങ്ങള്‍ ഒരുമിച്ചു വരുന്നതിന്റെ സന്തോഷം എല്ലാ ഭവനങ്ങളിലും നിറയട്ടെ എന്ന് ഫ്രാന്‍സിസ് പാപ്പായുടെ ആശംസയും പ്രാര്‍ത്ഥനയും. 
‘ഈ ദിവസങ്ങളില്‍ വീണ്ടും ഒരുമിച്ചു കൂടുന്ന കുടുംബങ്ങളെ കുറിച്ചാണ് ഞാന്‍ ചിന്തിക്കുന്നത്. ദൂരെ താമസിക്കുന്നവര്‍ തങ്ങളുടെ മാതാപിതാക്കളോട് ഒത്തു ചേരട്ടെ. സഹോദരീ സഹോദരങ്ങള്‍ ഒരുമിച്ചു കൂടട്ടെ. ഒരു കുടുംബമായി ഒരുമിച്ചു വന്ന് ആഘോഷിക്കുന്നതാണ് ക്രിസ്മസിന്റെ മാധുര്യം, പാപ്പാ പറഞ്ഞു.
‘പ്രിയപ്പെട്ടവരേ, നമ്മുടെ സ്വര്‍ഗീയ പിതാവ് നമ്മെ വിസ്മരിച്ചു കളയുകയോ ഉപേക്ഷിക്കുകയോ ഇല്ല. ക്രിസ്ത്യാനികളോട് ഞാന്‍ പറയുന്നു സഭ എന്ന വലിയ കുടുംബത്തിന്റെ അംഗങ്ങളെന്ന നിലയില്‍ സാഹോദര്യം അനുഭവിച്ചറിയുക’ പാപ്പാ പറഞ്ഞു.
‘ക്രൈസ്തവ സമൂഹത്തിന്റെ വാതിലുകള്‍ തുറന്നു കിടക്കുകയാണ്. യേശു ജനിച്ചത് എല്ലാവര്‍ക്കും വേണ്ടിയാണ്. എല്ലാവര്‍ക്കും സ്‌നേഹം എത്തിക്കുവാന്‍ വേണ്ടിയാണ്’ പരിശുദ്ധ പിതാവ് കൂട്ടിച്ചേര്‍ത്തു. 

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles