ക്രൈസ്തവ കുടുംബമൂല്യങ്ങൾക്ക് സംരക്ഷണമൊരുക്കി ഹംഗറി സർക്കാർ
ക്രൈസ്തവ സമൂഹത്തിനു ഭീഷണിയാകുന്ന സ്വവർഗ വിവാഹ സിവിൽ യൂണിയൻ സംവിധാനങ്ങൾക്കും സ്വതന്ത്ര ചിന്താഗതികൾക്കും എതിരെ നിയമത്തിൽ മാറ്റം വരുത്തി ക്രൈസ്തവ കുടുംബങ്ങളെ സംരക്ഷിക്കാൻ ധീരമായ നിലപാടുമായി ഹംഗേറിയൻ പ്രധാനമന്ത്രി വിക്ടർ ഓർബൻ.
സ്വവർഗാനുരാഗികളായി ജീവിക്കുന്നവർ കുട്ടികളെ ദത്തെടുക്കുന്നതു തടഞ്ഞു കൊണ്ടു, ദത്തെടുക്കുന്ന ദമ്പതികളിൽ മാതാവ് സ്ത്രീയും, പിതാവും പുരുഷനും ആയിരിക്കണമെന്നും പുതിയ നിയമ ഭേദഗതിയിൽ വ്യവസ്ഥ ചെയ്യുന്നു. കൂടാതെ വിവാഹിതർ ആയവർക്ക് മാത്രെ കുട്ടികളെ ദത്തെടുക്കാവൂ എന്നും നിയമം വ്യക്തമാക്കുന്നു.
ആധുനിക സ്വതന്ത്ര ചിന്താഗതികൾ ക്രൈസ്തവ കുടുംബങ്ങളെ ഇല്ലാതാക്കി യൂറോപ്യൻ അസ്തിത്വത്തെ നശിപ്പിക്കുന്നത് തടയാൻ വേണ്ടിയാണു പുതിയ നിയമ ഭേദഗതി. ക്രൈസ്തവ വിശ്വാസമില്ലാതെ യൂറോപ്പിന് നിലനിൽക്കാനാവില്ലെന്നു ഉറക്കെ പ്രഖ്യാപിക്കുന്ന ക്രിസ്ത്യൻ നേതാവാണ് വിക്ടർ ഓർബൻ.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.