അഫ്ഗാനിസ്ഥാനില്‍ ക്രൈസ്തവര്‍ സുരക്ഷിതരാണോ?

അഫ്ഗാനിസ്ഥാനിലെ ക്രൈസ്തവരുടെ സുരക്ഷയില്‍ ആശങ്കയറിയിച്ച് കത്തോലിക്ക സന്നദ്ധ സംഘടനയായ കാരിത്താസ് ഇറ്റാലീന. അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ നിലയുറപ്പിച്ച സാഹചര്യത്തില്‍ രാജ്യത്തുള്ള വളരെക്കുറച്ച് വൈദികര്‍ക്കും സന്യസ്തര്‍ക്കും അവിടം വിടുകയല്ലാതെ മറ്റൊരു മാര്‍ഗവും മുന്നിലില്ലെന്നും അസ്ഥിരമായ സാഹചര്യത്തില്‍ അഫ്ഗാനിസ്ഥാനിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതിനെപ്പറ്റി ആലോചിക്കുകയാണെന്നും സംഘടന വ്യക്തമാക്കി.

രണ്ട് ഇന്ത്യന്‍ വൈദികരെ നാട്ടിലേക്കു കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. മിഷണറീസ് ഓഫ് ചാരിറ്റിയുടെ നാല് കന്യാസ്ത്രീകളെ അവരുടെ രാജ്യങ്ങളിലേക്കു മാറ്റുമെന്നു ബന്ധപ്പെട്ടവര്‍ അറിയിച്ചു .1990 മുതല്‍ ഇറ്റാലിയന്‍ മെത്രാന്‍ സമിതിയുടെ മേല്‍നോട്ടത്തില്‍ അഫ്ഗാനില്‍ കാരിത്താസ് ഇറ്റാലീന പ്രവര്‍ത്തിക്കുന്നുണ്ട്. രാജ്യത്തെ ഇസ്ലാം മതസ്ഥര്‍ക്ക് പോലും പിടിച്ചുനില്‍ക്കാന്‍ പറ്റാത്ത വിധത്തില്‍ താലിബാനെ ഭയപ്പെടുമ്പോള്‍ തീവ്രവാദികള്‍ ശത്രുക്കളായി കരുതുന്ന ക്രൈസ്തവരുടെ അവസ്ഥ ഏറെ ദയനീയമാണെന്നാണ് സൂചന.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles