ക്രിസ്തീയതയില്ലെങ്കില് ഹംഗറിയില്ല എന്ന് ഹംഗേറിയന്‍ മന്ത്രി
വാഷിങ്ടണ്‍ ഡിസി: ഹംഗറി പ്രോലൈഫ് നയങ്ങളെ പ്രോത്സാഹിപ്പിക്കുകയാണെന്നും അല്ലാത്ത പക്ഷം, ഹംഗറിയുടെ ക്രിസ്തീയ വ്യക്തിത്വം അപകടത്തിലാകുമെന്നും വ്യക്തമാക്കി ഹംഗേറിയന്‍ മന്ത്രി. മിനിസ്റ്റര്‍ ഓഫ് സ്റ്റേറ്റ് ഫോര്‍ ഫാമിലി അഫയേഴ്സ് കാറ്റലിന്‍ നോവാക്ക് ആണ് ഈ അഭിപ്രായം പ്രകടിപ്പിച്ചത്.
‘നാം ക്രിസ്തുമതം ഉപേക്ഷിച്ചാല്‍ ഹംഗറിക്ക് അതിന്റെ വ്യക്തിത്വം നഷ്ടമാകും’ കാറ്റലിന്‍ പറഞ്ഞു.
ബ്രസീലിയന്‍ എംബസിയും സ്റ്റേറ്റ് ഫോര്‍ ഫാമിലി അഫയേഴ്സും ചേര്‍ന്നു സംഘടിപ്പിച്ച വാര്‍ഷിക കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു കാറ്റലിന്‍.
ഹംഗറിയിലെ ജനസംഖ്യാനിരക്ക് വളരെ താഴെയാണിപ്പോള്‍. ഒരു സ്ത്രീക്ക് 1.42 അനുപാതത്തിലാണ് ഇപ്പോള്‍ ജനനനിരക്ക്. ഇത് മറികടക്കുക വലിയൊരു വെല്ലുവിളിയാണെന്ന് കാറ്റലിന്‍ വ്യക്തമാക്കി.