ക്രിസ്ത്യന്‍, മുസ്ലിം സൗഹൃദം ദൈവം ആഗ്രഹിക്കുന്നുവെന്ന് ഫ്രാന്‍സിസ് പാപ്പാ
വത്തിക്കാന്‍ സിറ്റി: അബ്രാഹമിന്റെ മക്കളെന്ന നിലയില്‍ ക്രിസ്താനികളും മുസ്ലിങ്ങളും സഹോദരങ്ങളാണെന്നും അതിനാല്‍ അവര്‍ തമ്മിലുള്ള സൗഹൃദം ദൈവം ആഗ്രിഹിക്കുന്നുവെന്നും ഫ്രാന്‍സിസ് പാപ്പാ. ഈയടുത്ത് നടന്ന പാപ്പായുടെ മൊറോക്കോ സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തിലാണ് പാപ്പാ തന്റെ ഹൃദയം തുറന്നത്.
മൊറോക്കോയില്‍ പോയപ്പോള്‍ പാപ്പാ എന്തു കൊണ്ടാണ് ക്രിസ്ത്യാനികളെ മാത്രം കാണാതെ മുസ്ലിങ്ങളെയും സന്ദര്‍ശിച്ചതെന്ന് ചിലര്‍ ചോദിച്ചേക്കാം. എന്നാല്‍ എനിക്ക് പറയാനുള്ളത് ഇതാണ്: ക്രിസ്ത്യാനികളും മുസ്ലിങ്ങളും അബ്രഹാം എന്ന ഒരേ പൂര്‍വ പിതാമഹന്റെ പിന്തുടര്ച്ചക്കാരും സന്താനങ്ങളുമാണ്. ഈ സാഹോദര്യവും സൗഹൃദവും രണ്ടു കൂട്ടര്‍ക്കുമിടയില്‍ നിലനില്‍ക്കണം എന്ന് ദൈവം ആഗ്രഹിക്കുന്നു.
മൊറോക്കോ യാത്രയ്ക്ക് അവസരം ഒരുക്കിത്തന്നതിന് പാപ്പാ ദൈവത്തിന് നന്ദി പറഞ്ഞു. ഈ യാത്ര രണ്ടു മതങ്ങള്‍ തമ്മിലുള്ള മെച്ചപ്പെട്ട ബന്ധത്തിന് വഴി തുറക്കും എന്ന് പാപ്പാ പ്രത്യാശിച്ചു.