മെക്സിക്കോയില്‍ സ്വയം ക്രിസ്തുരാജന് സമര്‍പ്പിച്ച് ആയിരങ്ങള്‍

ഗ്വാനജുവാത്തോ: ക്രിസ്തുവിന്റെ രാജത്വ തിരുനാള്‍ ദിവസം പതിനായിരത്തിലേറെ വിശ്വാസികള്‍ തങ്ങളെ തന്നെ ക്രിസ്തുരാജന് പ്രതിഷ്ടിച്ചു. പ്രത്യേക ദിവ്യബലി മധ്യേയാണ് ആയിരക്കണക്കിന് വിശ്വാസികള്‍ സ്വയം ക്രിസ്തുരാജിന് സമര്‍പ്പിച്ചത്.
ഗ്വാനജുവാത്തോ സ്റ്റേറ്റിലെ ബൈസെന്റെനിയല് പാര്‍ത്തിലെ ക്രൈസ്റ്റ് ദ കിംഗ് സ്മാരകത്തിന്റെ ചുവട്ടില്‍ വച്ചാണ് ക്രിസ്തുരാജിന്റെ തിരുനാള്‍ തലേന്ന് നവംബര്‍ 23 ന് ജനങ്ങള്‍ പ്രതിഷ്ഠ നടത്തിയത്.
മെക്സിക്കോയിലെ അപ്പസ്തോലിക് നുണ്‍ഷ്യോ ആര്‍ച്ചുബിഷപ്പ് ഫ്രാങ്കോ കൊപ്പോളോ ദിവ്യബലിയുടെ മുഖ്യകാര്‍മികനായിരുന്നു. ലിയോണിലെ ആര്‍ച്ചുബിഷപ്പ് അല്‍ഫോണ്‍സോ കോര്‍ട്ടസ്, ബിഷപ്പ് ജെരാര്‍ദ് ഡയസ് വാസ്ക്വസ് എന്നിവര്‍ സഹകാര്‍മികരായിരുന്നു.