ക്രിസ്തു കഴുതയെ തെരഞ്ഞെടുത്തത് എന്തു കൊണ്ടായിരുന്നു?

~ ലിബിന്‍ ജോ ~

സ്വന്തം കുരിശുവഹിക്കാതെ ആര്‍ക്കും എന്‍റെ ശിഷ്യനായിരിക്കുവാന്‍ കഴിയുകയില്ല.
നസ്രത്തുകാരനായ മുപ്പതുവയസ്സുകാരന് കഴുത എന്ന മൃഗത്തോട് എന്തോ ആഭിമുഖ്യം ഉള്ളതുപ്പോലെ തോന്നാറുണ്ട്. മനുഷ്യദൃഷ്ടിയില്‍ പരിത്യജിക്കപ്പെട്ടതിനെയും നിസാരവത്കരിക്കപ്പെട്ടതിനെയും വിലകൊടുത്ത് കാണാന്‍ കഴിയുന്ന പ്രത്യേകത ക്രിസ്തുവിനുണ്ടായിരുന്നു.കൊടുംശൈത്യനാളില്‍ കാലിതൊഴുത്തില്‍ ദാരിദ്രത്തിന്‍റെ മദ്ധ്യജനിച്ചുവീണവന് ലാളിത്വത്തിന്‍റെയും, വേദനയുടെയുംഭാഷമാത്രമേഅറിയുമായിരുന്നുള്ളു.സമൂഹത്തിലെ അധികാരത്തിന്‍റെയും കപടതയുടെയും ഭാഷ അവന് അന്യമായിരുന്നു.

സമ്പന്നന്‍ സ്വര്‍ഗ്ഗരജ്യത്തില്‍ പ്രവേശിക്കുന്നതിനെക്കാള്‍ എളുപ്പം ഒട്ടകം സൂചികുഴയിലൂടെ കടക്കുന്നതാണെന്ന് അവിടുന്ന് ഉദ്ഘോഷിച്ചത് ഇതിന്‍റെ വെളിച്ചത്തില്‍തന്നെയായിരുന്നു. ദാരിദ്രത്തിന്‍റെയും അടിമത്വത്തിന്‍റെയും പ്രതികമായി കഴുത എന്ന മൃഗത്തെ ചൂണ്ടി കാണിക്കുന്നത് ഉചിതമാണ്.ക്രിസ്തുവിന്‍റെ പാതയിലൂടെ യാത്രചെയ്യണമെങ്കില്‍ ഒരു കഴുതയാവുക എന്നതാണ് പ്രഥമവും പ്രധാനവുമായ സംഗതി. ദാരിദ്രത്തിന്‍റെയും ഭാരം വഹിക്കലിന്‍റെയും പ്രതികമായിരുന്നു ക്രിസ്തു. അധികാരത്തിന്‍റെയും,പണത്തിന്‍റെയും കുതിരപുറത്ത് കയറി യാത്ര ചെയ്യുവാനല്ലായിരുന്നു അവന്‍റെ ആഗ്രഹം മിറച്ച് എളിമയുടെയും,ദാരിദ്രത്തിന്‍റെയും കഴുതപുറത്ത്കയറി യാത്രചെയ്യാനായിരുന്നു.
തന്‍റെ ഹൃദയത്തോടും ജീവിതരീതിയോടും ആഭിമുഖ്യം ഉള്ളവരെ തന്‍റെ അടുത്തുചേര്‍ത്ത് നിര്‍ത്തുവാന്‍ അവന്‍ ആഗ്രഹിച്ചു.

തന്നെ പോലെ കഴുതയുടെ മുഖം അവര്‍ക്ക് ചാര്‍ത്താനായിരുന്നു അവനിഷ്ട്ടം. സ്വന്തം ഇച്ഛാശക്തിയും,വകതിരിവും,കാര്യബോധവും പൂര്‍ണ്ണമായി സമര്‍പ്പിക്കുവാന്‍ അവനവരെ പഠിപ്പിച്ചു. ജറുസലേം വീഥിയിലൂടെ ഓശാനപാടി എതിരേറ്റസംഭവം ഒരു പ്രതികമായി കാണേണ്ട സംഗതിതന്നെയാണ്.രാജകീയപ്രവേശനം എന്നപേരില്‍ തലകുറിചാര്‍ത്തി എഴുതിയ ക്രിസ്തുവിന്‍റെ ജീവിതത്തിലെ പ്രധാന സംഭവം.ഹൃദയത്തോട് ചേര്‍ത്തുനിര്‍ത്തിയ ശിഷ്യഗണത്തോട് അവനിപ്രകാരം ആരാഞ്ഞതായി കാണാം. څഎതിരെ കാണുന്ന ഗ്രാമത്തിലേക്ക് പോകുവിന്‍ അവിടെ ആരും ഒരിക്കലും കയറയിട്ടില്ലാത്ത ഒരു കഴുതകുട്ടിയെ നിങ്ങള്‍ കാണും അതിനെ അഴിച്ചുകൊണ്ടുവരിക നിങ്ങള്‍ അതിനെ അഴിക്കുന്നതെന്തിനെന്ന് ആരെങ്കിലും ചോദിച്ചാല്‍കര്‍ത്താവിന് അതിനെ ആവിശ്യമുണ്ടെന്നു പറയുകچ.(ലൂക്കാ19:30-32)

ഇവിടെ എടുത്തപറയുന്നത് രണ്ട് സംഗതികളാണ്.ആരും ഒരിക്കലും കയറിയിട്ടില്ലാത്തകഴുതകുട്ടിڈ. ڇകര്‍ത്താവിന് ആവിശ്യമുണ്ട പൗരോഹിത്യമെന്ന കൂദാശയിലൂടെ ക്രിസ്തു ശിഷ്യരാകുവാന്‍ വിളിക്കപ്പെടുന്ന ഒരോ വൈദികരും ക്രിസ്തുവിന്‍റെ കഴുതകളാണ്.തിരുപട്ടം എന്ന കൂദാശയിലുടെ ക്രിസ്തുവിന് യാത്രചെയ്യാന്‍ ഒരോ വൈദികരും ഒരു കഴുതയായി പരിണമിക്കുന്നു.ലോകമോഹങ്ങളുടെ കപടതകള്‍ പുരോഹിതനാകുവാന്‍ ഒരുങ്ങുന്ന ഒരുവന്‍റെ ജീവിതത്തില്‍നിന്ന് അന്യമാകേണ്ടിയിരിക്കുന്നു. ആരും ഒരിക്കലും കയറിയിട്ടില്ലാത്ത കഴുതപുറത്ത് യാത്ര ചെയ്യുവാനാണ് ക്രിസ്തുവിന് ഇഷ്ട്ടം. പൗരോഹിത്യത്തിലുടെ വൈദികന്‍റെമേല്‍ ചാര്‍ത്തപ്പെടുന്ന വസ്ത്രം ഒരു പ്രതികമാണ്. ക്രിസ്തുവിന് യാത്ര ചെയ്യുവാന്‍ വൈദികനെന്ന കഴുതയില്‍ വിരിക്കപ്പെടുന്ന മേല്‍ വസ്ത്രമാണ് അത്. കഠിന ഭാരവും ചുമന്നുകൊണ്ട് സഹനങ്ങളുടെ ഗോല്‍ഗോത്തമല ചവിട്ടി കയറുവാനുള്ളക്ഷണമാണ് പൗരോഹിത്യമെന്ന കുദാശയില്‍ അന്തര്‍ലീനമായിരിക്കുന്നത്.എല്ലാം സമര്‍ത്ഥമായി ഉണ്ടായിരുന്നിട്ടും ലോകമോഹങ്ങളുടെ വീഥിയില്‍ കണ്ണകള്‍അടയ്ക്കുവാനും ദാരിദ്രത്തിന്‍റെയും എളിമയുടെയും വീഥിയിലേക്ക് കണ്ണകള്‍തുറക്കുവാനും കഴിയുന്നവനാണ് പൗരോഹിത്യമെന്ന ജീവിതത്തിന് അര്‍ത്ഥം നല്‍കുന്നത്.

ഈ കൊച്ചുജീവിതത്തിന്‍റെയിടയില്‍ ഒരുപാട് വൈദികരും,വൈദികാര്‍ത്തികളും പൗരോഹിത്യ ജീവിതത്തില്‍ പരാജയപ്പെട്ടു പോകുന്നത് കാണാനിടയായിട്ടുണ്ട്. സ്വന്തം കുരിശുവഹിക്കാതെ എന്‍റെ പിന്നാലെ വരുന്നവന് എന്‍റെ ശിഷ്യനാകുവാന്‍ കഴിയുകയില്ല.(ലുക്കോ14:27). ഭാരം ചുമക്കുവാന്‍ മനസ്സ് വിസമ്മതിക്കുമ്പോള്‍ തണല്‍വൃക്ഷങ്ങളുടെ ചുവട്ടില്‍ചേക്കേറാന്‍ കൊതിക്കുമ്പോള്‍ പൗരോഹിത്യം പരാജയപ്പെടുന്നു. ഗോല്‍ഗോത്താമലയില്‍ പിതാവിന്‍റെ കരങ്ങളിലെ കഴുതയായി ക്രസ്തു പരിണമിക്കയായിരുന്നു. സ്വയം വിട്ടുകൊടുത്തുകൊണ്ട് ഭാരത്തിന്‍റെയും സഹനത്തിന്‍റെയും നീര്‍കയങ്ങളിലേക്ക് നടന്നു നീങ്ങുമ്പോള്‍ അവിടുന്ന് തണല്‍ വൃക്ഷങ്ങള്‍ അന്യേഷിച്ചില്ല. ചമ്മട്ടിയടിയുടെയും ഹൃദയം വെട്ടിപ്പെളിക്കുന്ന അക്ഷേപത്തിന്‍റെയും കഠിന ഭാരം അവന്‍ പേറി. ഒന്നുമില്ലാത്തവനായിവന്ന് ഒന്നുമില്ലാത്തവനായി സമാധാനപൂര്‍വ്വം തന്‍റെ അത്മാവിനെ പിതാവിന്‍റെ കൈകളില്‍ എല്‍പിക്കുവാന്‍ അവിടുത്തേക്ക് കഴിഞ്ഞു. സുഖലോലുപതയുടെയും, വെട്ടിപിടിക്കലിന്‍റെയും , അധികാരത്തിന്‍റെയും വെള്ളിവെളിച്ചം അധുനികതയില്‍ പൗരോഹിത്യജീവിതത്തിലേക്കും തണല്‍മരങ്ങള്‍ വിരിക്കുവാന്‍ ഒരുങ്ങുന്നുണ്ട്..
ബൗദ്ധികതയുടെ അമിതമായ കളകള്‍ വിശ്വാസം എന്ന കതിരിനെ വേട്ടയാടുവാന്‍ തുടങ്ങയിരിക്കുന്നു. കാല്‍വരിയില്‍ സ്വന്തം രക്തം കൊണ്ട് സഭയിലേക്ക് ഒഴുകിയകരുണപ്രവാഹം ജനത്തിന് പരികര്‍മ്മം ചെയ്യണ്ടത് പുരോഹിതന്‍റെ ധര്‍മ്മമാണ്.അത് കാശിന്‍റെ മാനദ്ധണ്ഡം നോക്കി പരികര്‍മ്മം ചെയ്യുമ്പോള്‍ നാശം സംഭവിക്കുന്നത് കതിരുകള്‍ക്ക് തന്നെയല്ലേ.?

വിളവധികം വേലക്കാരോ ചുരുക്കം എന്ന ക്രിസ്തുവിന്‍റെ വേദനയുടെ ബഹുസ്പുരണങ്ങളാണ് ഒരോ പുരോഹിതരും. ക്രിസ്തുവിന്‍റെ കൈകളിലെ കഴുതകള്‍, ക്രിസ്തുവിനു വേണ്ടി കാതങ്ങള്‍സഞ്ചരിക്കുവാന്‍ കടപ്പെട്ടവരാണവര്‍.

പണത്തിന്‍റെയും, അധികാരത്തിന്‍റെയും കുതിരപുറങ്ങളിലേക്ക് കണ്ണുകള്‍ ഉയര്‍ത്തുവാനല്ല,മിറച്ച് താഴേക്ക് കണ്ണുകള്‍താഴ്ത്തി ഒരു കഴുതയായി പരിണമിക്കുക എന്നതാണ് മുഖ്യം. അസീസിയിലെ ഗ്രാമവീഥിയിലൂടെ നടന്നു നീങ്ങിയ ക്രിസ്തുവിന്‍റെ മുഖം ജീവിതത്തോട് ചേര്‍ത്തുവെച്ച ഫ്രാന്‍സീസ് അസീസി തന്‍റെ അച്ഛനായ പീറ്റര്‍ ബര്‍ണ്ണാടിനോട് ഇപ്രകാരം പറയുന്നുണ്ട്. ഇനിമുതല്‍ എനിക്ക് പിതാവായി ഒരുവന്‍ മാത്രമേയുള്ളു, എന്‍റെ സ്വര്‍ഗ്ഗസ്ഥനായപിതാവ്. അധികാരത്തിന്‍റെ കുതിരപുറങ്ങളില്‍ നിന്ന് കഴുതയുടെ മനോഭാവത്തിലേക്കുള്ളചവിട്ട് പടിയില്‍ നിന്നുകൊണ്ടായിരുന്നു രണ്ടാം ക്രിസ്തുവെന്ന് വിശേഷിപ്പിക്കപ്പെടുന്ന വി.ഫ്രാന്‍സിസ് അസീസി ഇപ്രകാരം പറഞ്ഞത്.രക്തബന്ധങ്ങളുടെയും,ലൗകികമോഹങ്ങളുടെയും ചരടുകള്‍പൊട്ടിച്ചെങ്കില്‍മാത്രമേ ക്രിസ്തുവിന്‍റെ കഴുതയാകുവാന്‍ കഴിയുകയുള്ളു.വി,ഫ്രാന്‍സിസ് അസീസിയെനോക്കി ലോകം ഇപ്രകാരമാണ് വിളിച്ചത്. ഹീ ഇസ് എ മാഡ് മാന്‍.ക്രിസ്തുവിനുവേണ്ടി ലോകദൃഷ്ട്ടിയില്‍ ഭ്രാന്തനാകുവാന്‍ കഴിയുന്നവനു മാത്രമേ അവനുവേണ്ടി കഴുതയെപോലെ ഭാരങ്ങളും സഹനങ്ങളും ചുമക്കുവാന്‍ കഴിയുകയുള്ളു. മാഡ് എന്ന വാക്ക് വിരല്‍ചുണ്ടുന്നത് അര്‍ത്ഥതലങ്ങളിലേക്കാണ്. മൈക്ക് എ ഡിഫറന്‍സ് അതെ ഒരു മാറ്റം ഉണ്ടാക്കുക. ഒരോ പുരോഹിതരില്‍ നിന്നും സമൂഹവും ക്രിസ്തുവിന്‍റെ അജഗണവും കാംക്ഷിക്കുന്നത് ഒരു മാറ്റമാണ്. ക്രിസ്തുവിലേക്കുളള ഒരു ഭാവമാറ്റം, ഒരു കഴുതയാകുക എന്നതു തന്നെ!.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles