കടലിന്നഗാധമാം നീലിമയില്‍ ഒരു ക്രിസ്തുരൂപം!

ആഴക്കടലില്‍ കരമുയര്‍ത്തി നില്‍ക്കുന്ന ഒരു ക്രിസ്തുരൂപം. പവിഴപ്പുറ്റുകള്‍ പടര്‍ന്ന് പ്രകൃതിയോടും കടലിനോടും ലയിച്ചു നില്‍ക്കുന്ന ഈ ക്രിസ്തുരൂപത്തിന്റെ ചരിത്രത്തിന് മുക്കാല്‍ നൂറ്റാണ്ട് പഴക്കമുണ്ട്. 1954 ആഗസ്റ്റ് 22 നാണ് ഈ വെങ്കല ശില്പം ഇറ്റലിയിലെ സാന്‍ ഫ്രുട്ടുസോ ഭാഗത്ത്, മെഡിറ്ററേനിയന്‍ കടലില്‍ സ്ഥാപിതമായത്.

കലെിന്റെ അടിത്തട്ടില്‍, 15 മീറ്റര്‍ കീഴെയായിട്ടാണ് വെങ്കലത്തില്‍ തീര്‍ത്ത ഈ ക്രിസ്തുശില്പം നിലകൊള്ളുന്നത്. ഇറ്റാലിയന്‍ മുങ്ങല്‍ വിദഗ്ദനായിരുന്ന ഡുവിലിയോ മര്‍ക്കാന്തെയുടെ സ്വപ്‌നമായിരുന്നു, കടലിന്നഗാധതയിലെ ക്രിസ്തുരൂപം. ശില്പം
നിര്‍മിക്കാന്‍ ഏല്‍പിച്ചത് ഗ്വിഡോ ഗാലെറ്റി എന്ന ശില്പിയെ.

കടലില്‍ മുങ്ങി മരിച്ച പ്രിയ സ്‌നേഹിതന്‍ ദാരിയോ ഗോന്‍സാത്തി യുടെ ഓര്‍മയ്ക്കായി, അദ്ദേഹത്തിന്റെ ശരീരത്തെ ഏറ്റുവാങ്ങിയ ആഴത്തില്‍ തന്നെ ക്രിസ്തു ഉണ്ടായിരിക്കണം എന്ന് മര്‍ക്കാന്തെ ആഗ്രഹിച്ചു. അങ്ങനെയാണ് രണ്ടര മീറ്റര്‍ ഉയരമുള്ള ക്രി സ്തുരൂപം ആഴക്കടില്‍ സ്ഥാപിതമായത്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles