വാഴ്ത്തപ്പെട്ട ചാള്‍സ് ഡി ഫൊക്കോള്‍ഡ്
ചാള്‍സ് ഡി ഫൊക്കോള്‍ഡിന്റെ തിരുനാള്‍ ഡിസംബര്‍ 1 നാണ്. ആറാം വയസ്സില്‍ അനാഥനായി തീര്‍ന്ന ചാള്‍സിനെ വളര്‍ത്തിയത് അദ്ദേഹത്തിന്റെ മുത്തച്ഛനാണ്. ചെറുപ്പത്തില്‍ കത്തോലിക്കാവിശ്വാസം ഉപേക്ഷിച്ചെ പോയെങ്കിലും 30 വയസ്സില്‍ വിശ്വാസത്തിലേക്ക് മടങ്ങി വന്നു. അതിനു ശേഷം അദ്ദേഹം ഒരു ട്രാപ്പിസ്റ്റ് ആശ്രമത്തില്‍ ചേര്‍ന്നു. പിന്നീട് ആശ്രമം വിട്ട് അദ്ദേഹം നീണ്ട യാത്രകള്‍ ചെയ്യുകയും അജ്ഞാതമായ പ്രാര്‍ത്ഥനാജീവിതം നയിക്കുകയും ചെയ്തു.